Actress
മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്ന് സനൽ; നാട്ടിലും രക്ഷയില്ല; അമേരിക്കയിലേക്ക് പറന്നു! ചങ്കുപൊട്ടി ദിലീപ്
മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്ന് സനൽ; നാട്ടിലും രക്ഷയില്ല; അമേരിക്കയിലേക്ക് പറന്നു! ചങ്കുപൊട്ടി ദിലീപ്
മലയാള സിനിമയിൽ ശ്രദ്ധേയനാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ. ചോല, എസ്. ദുർഗ, കയറ്റം തുടങ്ങിയ സിനിമകളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ സംവിധായകൻ വിവാദങ്ങളിലും നിറഞ്ഞു നിന്നിരുന്നു. സനൽ കുമാറിന്റെ കയറ്റം സിനിമയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് നടി മഞ്ജു വാര്യരായിരുന്നു.
എന്നാൽ സിനിമയുടെ ചിത്രീകരണത്തിനുശേഷം മഞ്ജു വാര്യരെ കുറിച്ച് സനൽ കുമാർ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പ് വിവാദമായിരുന്നു. ഇതോടെ ഈ ഫേസ്ബുക്ക് കുറിപ്പിനെതിരെ നടി പോലീസിൽ പരാതിപ്പെടുകയും സനൽ കുമാറിനെ അറസ്റ്റ് ചെയ്യുന്ന സാഹചര്യവും ഉണ്ടായി.
സമൂഹ മാധ്യങ്ങളിലൂടെ തന്നെ അപമാനിച്ചെന്നാണ് മഞ്ജു വാര്യർ പരാതിയിൽ പറഞ്ഞത്. പിന്നാലെ സനൽ കുമാർ ബഹളം വെയ്ക്കുകയും തന്നെ കൊല്ലാൻ ശ്രമമെന്ന് ഫേസ്ബുക്ക് ലൈവിലൂടെ ആരോപിക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴിതാ മഞ്ജു വാര്യരുമായി ബന്ധപ്പെട്ടുള്ള കുറിപ്പുമായി വീണ്ടും എത്തിയിരിക്കുകയാണ് സനൽ കുമാർ.
മഞ്ജു വാര്യരുടെ ജീവന് ഭീഷണിയുണ്ട് എന്ന് മൂന്ന് വർഷം മുൻപ് താൻ പോസ്റ്റിട്ടതും അതെ തുടർന്ന് അവരുടെ തന്നെ പേരിൽ ഉണ്ടാക്കിയ ഒരു കള്ള പരാതിയിൽ തന്നെ പോലീസ് അറസ്റ്റ് ചെയ്തതും അന്ന് പറഞ്ഞ രണ്ടു കാര്യങ്ങൾ ഇന്ന് താൻ വീണ്ടും ആവർത്തിക്കുകയാണെന്നാണ് സംവിധായകൻ പറയുന്നത്.
മാത്രമല്ല എല്ലാ സത്യവും ഇത്തവണ അവരുടെ ശബ്ദത്തിൽ തന്നെ കേൾക്കാമെന്നും മഞ്ജുവാര്യരുടെ ജീവൻ അപകടത്തിലാണെന്നും സനൽ പറയുന്നു.
സനൽ കുമാറിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…
”മഞ്ജു വാര്യരുടെ ജീവന് ഭീഷണിയുണ്ട് എന്ന് മൂന്ന് വർഷം മുൻപ് ഞാൻ പോസ്റ്റിട്ടതും അതെ തുടർന്ന് അവരുടെ തന്നെ പേരിൽ ഉണ്ടാക്കിയ ഒരു കള്ള പരാതിയിൽ എന്നെ പോലീസ് അറസ്റ്റ് ചെയ്തതും ഓർമയുണ്ടാകും. അന്ന് പറഞ്ഞ രണ്ടു കാര്യങ്ങൾ ഇന്ന് ഞാൻ വീണ്ടും ആവർത്തിക്കുന്നു. ഇത്തവണ അവരുടെ ശബ്ദത്തിൽ തന്നെ കേൾക്കാം. എന്റെ അറസ്റ്റിനു ശേഷം 2022 നവമ്പറിൽ മഞ്ജു വാര്യർ ഒരു അപരനാമത്തിൽ ഫെയ്സ്ബുക്ക് വഴി എന്നെ ബന്ധപ്പെടുകയായിരുന്നു. എന്റെ ജീവനുവേണ്ടിയുള്ള ചെയ്‌സിംഗ് കൂടിയപ്പോൾ എനിക്ക് നാട്ടിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയിൽ ഞാനിപ്പോൾ അമേരിക്കയിലാണ്. കഴിഞ്ഞ രണ്ടുവർഷമായി ഞങ്ങൾ നിരന്തരം ഒരു അപരനാമത്തിൽ സംസാരിക്കുന്നു. മൂന്നു ദിവസം മുൻപ് എന്നോട് സംസാരിച്ചതിന്റെ ശബ്ദരേഖയാണ് ഇത്. മഞ്ജുവാര്യരുടെ ജീവൻ അപകടത്തിലാണ് എന്നത് ഞാൻ ആവർത്തിക്കുന്നു.”- സനൽ കുമാർ കുറിച്ചു.
