Connect with us

സൽമാൻ ഐശ്വര്യ റായിയുടെ തോളിന് പരിക്കേൽപ്പിച്ചു; അയാൾ എന്നോട് ചെയ്തത് വെച്ച് നോക്കുമ്പോൾ ലോറൻസ് ബിഷ്ണോയി എത്രയോ പാവം; വെളിപ്പെടുത്തലുമായി ആ നടി

Bollywood

സൽമാൻ ഐശ്വര്യ റായിയുടെ തോളിന് പരിക്കേൽപ്പിച്ചു; അയാൾ എന്നോട് ചെയ്തത് വെച്ച് നോക്കുമ്പോൾ ലോറൻസ് ബിഷ്ണോയി എത്രയോ പാവം; വെളിപ്പെടുത്തലുമായി ആ നടി

സൽമാൻ ഐശ്വര്യ റായിയുടെ തോളിന് പരിക്കേൽപ്പിച്ചു; അയാൾ എന്നോട് ചെയ്തത് വെച്ച് നോക്കുമ്പോൾ ലോറൻസ് ബിഷ്ണോയി എത്രയോ പാവം; വെളിപ്പെടുത്തലുമായി ആ നടി

ബോളിവുഡിലെ എക്കാലത്തെയും ചർച്ചാവിഷയമാണ് ഐശ്വര്യ റായും സൽമാൻ ഖാനും തമ്മിലുണ്ടായിരുന്ന പ്രണയം. സൽമാൻ ഖാനുമായുള്ള പ്രണയ തകർച്ചയ്ക്കും തുടർന്നുണ്ടായ വിവാദങ്ങൾക്കുമെല്ലാം ശേഷമാണ് ഐശ്വര്യ അഭിഷേക് ബച്ചനുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. എന്നാൽ ഇപ്പോഴും ഐശ്വര്യസൽമാൻ പ്രണയ കഥ ചർച്ച ചെയ്യപ്പെട്ടു കൊണ്ടേയിരിക്കുകയാണ്.

ഒരുകാലത്ത് ആരാധകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയായിരുന്നു സൽമാനും ഐശ്വര്യയും. എന്നാൽ സൽമാൻ ഖാന്റെ നിരന്തരമായ മർദ്ദനവും പീഡനവും സഹിക്കാനാകാതെയാണ് ഐശ്വര്യ ആ പ്രണയ ബന്ധം അവസാനിപ്പിക്കുന്നത്. പിന്നീടൊരിക്കലും ഐശ്വര്യ സൽമാൻ ഖാനൊപ്പം അഭിനയിക്കുകയോ ഒരുമിച്ചൊരു വേദി പങ്കിടുകയോ പോലും ചെയ്തിട്ടില്ല. ഐശ്വര്യ വിവാഹം കഴിക്കുകയും അമ്മയാവുകയും ചെയ്തുവെങ്കിലും 58ാം വയസിലും സൽമാൻ ഖാൻ അവിവാഹിതനാണ്.

എന്നാൽ എട്ട് വർഷത്തോളം സൽമാൻ ഖാനുമായി പ്രണയത്തിലായിരുന്ന നടിയാണ് സോമി അലി. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകി. പുതിയ അഭിമുഖത്തിൽ സൽമാനോടൊപ്പമുണ്ടായിരുന്ന നിമിഷങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. നടിയുടെ വിവാദപരമായ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

സൽമാൻ തൻറെ മുൻ കാമുകിമാരായ സംഗീത ബിജ്‌ലാനി, കത്രീന കൈഫ് എന്നിവരുമായി നല്ല ബന്ധത്തിലാണ് ഇപ്പോഴും. ഇവർ സുഹൃത്തുക്കളായും തുടരുന്നുണ്ട്. എന്നാൽ സോമി അലിയെ അവഗണിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടി. സോമി അലിയുടെ വാക്കുകൾ ഇങ്ങനെ;

സൽമാൻ എന്നോട് പെരുമാറിയ രീതിയിൽ അയാൾ മറ്റാരോടും പെരുമാറിയിട്ടില്ല. സംഗീതയും കത്രീനയും ഞാൻ അനുഭവിച്ചതിൻറെ പകുതി പോലും അനുഭവിച്ചിട്ടില്ല. സൽമാൻ ഐശ്വര്യ റായിയെ വളരെ മോശമായി അധിക്ഷേപിച്ചിട്ടുണ്ട്. ഐശ്വര്യയുടെ തോളിന് പരിക്കേൽപ്പിച്ചിട്ടുണ്ട്. പക്ഷേ കത്രീനയോടൊക്കെ എന്താണ് സൽമാൻ ചെയ്തതെന്ന് എനിക്ക് അറിയില്ല. ഒരിക്കൽ നടി തബു തൻറെ അവസ്ഥ കണ്ട് കരഞ്ഞിട്ടുണ്ട്.

എനിക്ക് കടുത്ത നടുവേദന ഉണ്ടായിരുന്നു, ഞാൻ വളരെക്കാലമായി കിടപ്പിലായിരുന്നു, തബു എൻറെ അവസ്ഥ കണ്ടു വല്ലാതെ കരഞ്ഞു, പക്ഷേ സൽമാൻ എന്നെ കാണാൻ പോലും വന്നില്ല. സൽമാൻ ഖാനുമായുള്ള ബന്ധത്തിൽ നിന്ന് എനിക്ക് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് അമ്മയ്ക്കും അടുത്ത സുഹൃത്തുക്കൾക്കും ഒഴികെ മറ്റാർക്കും അറിയില്ല.

സൽമാനുമായുള്ള മുൻകാല ബന്ധത്തെക്കുറിച്ച് ഒരു പുസ്തകം എഴുതുകയാണ്. അതിൽ എല്ലാം വിശദമായി വിവരിക്കും എന്നും സോമി അലി പറഞ്ഞു. മാത്രമല്ല, അടുത്തകാലത്ത് അധോലോക നായകൻ ലോറൻസ് ബിഷ്ണോയി സൽമാനെതിരെ ഉയർത്തുന്ന ഭീഷണികളെ കുറിച്ചുള്ള ചോദ്യത്തിന് സൽമാൻ എന്നോട് ചെയ്തത് വച്ച് നോക്കുമ്പോൾ ലോറൻസ് ബിഷ്ണോയി എത്രയോ പാവമാണ് എന്നാണ് തോന്നിയതെന്നാണ് നടി പറഞ്ഞത്.

മാത്രമല്ല, നേരത്തെ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയുമായി സംസാരിക്കാൻ താത്പര്യമുണ്ടെന്ന് നടി സോഷ്യൽ മീഡിയയിലൂടെ പരസ്യമായി പ്രകടിപ്പിച്ചിരുന്നത് വലിയ വാർത്തയായിരുന്നു. ബിഷ്ണോയ് സംഘത്തിൽ നിന്ന് തുടർച്ചയായി സൽമാന് വ ധഭീഷണികളും വസതിയ്ക്ക് നേരെ വെടിവെയ്പ്പ് നടന്നതിനൊക്കെ പിന്നാലെയായിരുന്നു സോമി അലിയുടെ പ്രതികരണം.

ഐശ്വര്യ റായിയിയുമായി പ്രണയത്തിലായതോടെയാണ് സോമി അലി സൽമാനുമായി വേർപിരിഞ്ഞത്. എന്നാൽ ഐശ്വര്യയുമായുള്ള പ്രണയത്തകർച്ചയ്ക്ക് ശേഷം സൽമാനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഐശ്വര്യ ഉന്നയിച്ചത്. സൽമാൻ മദ്യപിച്ച് മോശമായി പെരുമാറും.

തന്റെ കരിയറിന്റെ കാര്യങ്ങൾ പോലും സൽമാൻ ആയിരുന്നു നിയന്ത്രിച്ചിരുന്നതെന്നും മാനസികവും ശാരീരികവുമായി തന്നെ പരുക്കേൽപ്പിച്ചതായും ഐശ്വര്യ ആരോപിച്ചിരുന്നു. സൽമാന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായും ഐശ്വര്യ ആരോപിച്ചിരുന്നു. ഇനിയൊരിക്കലും താൻ സൽമാനൊപ്പം അഭിനയിക്കില്ലെന്ന കാര്യം ഐശ്വര്യ റായ് പത്രക്കുറിപ്പിലൂടെയാണ് അറിയിക്കുന്നത്.

More in Bollywood

Trending