Connect with us

സൽമാൻ ഖാന്റെ ഷൂട്ടിങ് ലൊക്കേഷനിലേയ്ക്ക് അനധികൃതമായി കടന്നുകയറി ഭീ ഷണി; യുവാവ് പിടിയിൽ

Bollywood

സൽമാൻ ഖാന്റെ ഷൂട്ടിങ് ലൊക്കേഷനിലേയ്ക്ക് അനധികൃതമായി കടന്നുകയറി ഭീ ഷണി; യുവാവ് പിടിയിൽ

സൽമാൻ ഖാന്റെ ഷൂട്ടിങ് ലൊക്കേഷനിലേയ്ക്ക് അനധികൃതമായി കടന്നുകയറി ഭീ ഷണി; യുവാവ് പിടിയിൽ

എപ്പോഴും വാർത്തകളിൽ നിറയാറുള്ള താരമാണ് സൽമാൻ ഖാൻ. സോഷ്യൽ മീഡിയയിൽ അ​ദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സൽമാൻ ഖാന്റെ ഷൂട്ടിങ് ലൊക്കേഷനിൽ യുവാവ് അനധികൃതമായി കടന്നുകയറിയെന്നാണ് പുറത്ത് വരുന്ന വിവരം.

കഴിഞ്ഞ ദിവസം മുംബൈയിലാണ് സംഭവം. സൽമാൻ ഖാന്റെ ആരാധകനാണെന്ന് പറഞ്ഞ ഇയാൾ അനുമതിയില്ലാതെയാണ് അകത്തേയ്ക്ക് പ്രവേശിച്ചത്. തുടർന്ന് ലോറൻസ് ബിഷ്‌ണോയ്‌യുടെ പേരുപറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരുമായി വാക്കേറ്റം ഉണ്ടാകുകയും ചെയ്തു.

നിലവിൽ ഇയാൾ ശിവാജി പാർക്ക് പോലീസ് സ്‌റ്റേഷനിലാണ്. മുംബൈ സ്വദേശിയാണ് ഇയാൾ. സൽമാൻ ഖാന്റെ ആരാധകനാണെന്നും ഷൂട്ടിങ് കാണാനെത്തിയതാണെന്നുമാണ് പോലീസിനോടും പറഞ്ഞത്. ഇയാളെ കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ചെങ്കിലും കൂടുതൽ വിവരങ്ങളൊന്നും കണ്ടെത്താനായില്ല.

അടിക്കടി ഭീഷണി ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ സൽമാൻ ഖാന്റെ സുരക്ഷ വലിയതോതിൽ വർധിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ നടന്റെ ബാന്ദ്രയിലെ വസതിയ്ക്ക് നേരെ വെടിവെയ്പ്പ് നടന്നിരുന്നു. ലോറൻസ് ബിഷ്‌ണോയിയുടെ അ ധോലോക സംഘത്തിൽ നിന്ന് സൽമാൻഖാന് തുടരെ തുടരെ ഭീഷണികൾ വന്ന് കൊണ്ടിരിക്കുകയാണ്.

More in Bollywood

Trending