നെനച്ച വണ്ടി കിട്ടി, ആ ദൈവത്തിനെ ഞാൻ കണ്ടു; ഞാനാരാ ഏട്ടാ!…; തോളിൽ കൈ ഇട്ടു കൊണ്ട് കാരവനിലേക്ക് കൂട്ടിക്കൊണ്ടു പോയി, വിജയ് തനിക്ക് കഴിക്കാൻ ആപ്പിളും ബിസ്‌ക്കറ്റും തന്നു; ഒടുക്കം വിജയിയെ നേരിട്ട് കണ്ട് ഉണ്ണിക്കണ്ണൻ

വിജയ് ആരാധനയുടെ പേരിൽ വാർത്തകളിൽ ഇടം നേടിയ വ്യക്തിയാണ് ഉണ്ണിക്കണ്ണൻ. ഇപ്പോഴിതാ നീണ്ട നാളത്തെ കാത്തിരിപ്പിനും യാത്രയ്ക്കുമൊടുവിൽ ഉണ്ണിക്കണ്ണൻ തന്റെ ആഗ്രഹം സഫലമായ സന്തോഷത്തിലാണ്. സൂപ്പർ താരം വിജയിയെ നേരിൽ കണ്ട സന്തോഷത്തിലാണ് അദ്ദേഹം.
കഴുത്തിൽ വിജയിയുടെ ചിത്രവും തൂക്കി പ്ലക്കാർഡുമായി കേരളത്തിൽ നിന്നും തമിഴ്‌നാട്ടിലേക്ക് വിജയിയെ കാണാനായി നടക്കുന്ന ഉണ്ണിക്കണ്ണൻ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
ലൊക്കേഷനിൽ എത്തിയപ്പോൾ ആദ്യം വന്ന് സംസാരിച്ചത് നിർമ്മാതാവാണ്. കാത്തിരിക്കൂ…സാർ ഷൂട്ടിലാണ് എന്ന് പറഞ്ഞു. എല്ലാവരും വന്നു സംസാരിച്ചു. ചായ തന്നു. കുറച്ച് നേരം കഴിഞ്ഞപ്പോൾ നിർമ്മാതാവ് വന്ന് വിളിച്ചു. ഷൂട്ടിന്റെ ഇടയിൽ നിന്നും വിജയ് വന്നു. നമ്മുടെയൊക്കെ ഏട്ടനായി കണ്ട മനുഷ്യൻ നടന്നു വരികയാണ്.
സ്വന്തം ഏട്ടനെ പോലെ തോളിൽ കയ്യിട്ട് എന്തിനാ ഉണ്ണിക്കണ്ണാ കരയുന്നത് എന്ന് ചോദിച്ചു. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല അത് വിജയ് അണ്ണൻ ആണെന്ന്. എന്റെ തോളിൽ കൈ ഇട്ടു കൊണ്ട് കാരവനിലേക്ക് കൂട്ടിക്കൊണ്ടു പോയി. ആദ്യം എന്നോട് കയറാൻ പറഞ്ഞു. കാരവനിൽ ഞാനും വിജയ് അണ്ണനും മാത്രം. എന്തിനാ ഉണ്ണിക്കണ്ണാ ഇങ്ങനെ ചെയ്യുന്നതെന്ന് വിജയ് അണ്ണൻ ചോദിച്ചു.
കണ്ണ് കലങ്ങിയിട്ടാണ് ചോദിക്കുന്നത്. ഞാനാരാ ഏട്ടാ! പല പ്രാവശ്യം കാണാൻ ശ്രമിച്ചുവെന്ന് ഞാൻ പറഞ്ഞു. ഭക്ഷണം കഴിച്ചിട്ട് പോയാൽ മതിയെന്ന് വിജയ് അണ്ണൻ പറഞ്ഞു. ദൈവത്തെ ഞാൻ കണ്ടു. വിജയ് അണ്ണനെ കണ്ടു. എന്റെ മുടി വളർത്തിയതിനെപ്പറ്റിയും സിനിമയിൽ അഭിനയിക്കണമെന്നുമൊക്കെ ഞാൻ പറഞ്ഞു. സംവിധായകനോടും നിർമ്മാതാവിനോടും പറയാമെന്ന് പറഞ്ഞു.
ജീവിതത്തിൽ ഇന്ന് ഞാൻ വളരെയധികം ഹാപ്പിയാണ്. ജീവിതത്തിൽ എന്തെങ്കിലും തകർച്ചയുണ്ടാകുമ്പോൾ ഓർക്കുക ഉണ്ണിക്കണ്ണൻ മംഗലംഡാം എന്ന നാലാം ക്ലാസുകാരൻ ഇവിടെയുണ്ട്. നെനച്ച വണ്ടി കിട്ടി. വിജയ് എന്നോട് 10 മിനുറ്റ് നേരം സംസാരിച്ചു. തനിക്ക് കഴിക്കാൻ ആപ്പിളും ബിസ്‌ക്കറ്റും തന്നുവെന്നും ഉണ്ണിക്കണ്ണൻ പറയുന്നുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. റെക്കാലത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്നെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും ചോര തുപ്പി കിടന്ന...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്നെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും ചോര തുപ്പി കിടന്ന...
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....