Actor
53-ാം വയസുവരെ അമ്മ രാധിക എല്ലാം ത്യജിച്ചു; അനുഭവിച്ചു!സുരേഷ് ഗോപിയെ ഞെട്ടിച്ച് മകൻ ; കുടുംബത്തിൽ സംഭവിച്ചത്?
53-ാം വയസുവരെ അമ്മ രാധിക എല്ലാം ത്യജിച്ചു; അനുഭവിച്ചു!സുരേഷ് ഗോപിയെ ഞെട്ടിച്ച് മകൻ ; കുടുംബത്തിൽ സംഭവിച്ചത്?
ഇന്ന് സോഷ്യൽ മീഡിയ മുഴുവൻ ചർച്ച ചെയ്യുന്നത് സുരേഷ് ഗോപി എന്ന നല്ല മനുഷ്യനെ കുറിച്ചാണ്. സുരേഷേട്ടനെ നടനെന്ന നിലയിൽ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്. എന്നാൽ സുരേഷ് ഗോപിയേക്കാൾ ഒരുപക്ഷെ ഒരു വലിയ ആരാധകരുള്ള താരമാണ് അദ്ദേഹത്തിന്റെ ഭാര്യ രാധിക സുരേഷ് ഗോപി. ഇവരുടെ മക്കളും രാധിക സുരേഷ് എന്ന അമ്മയെ കുറിച്ച് സംസാരിക്കുമ്പോൾ നൂറ് നാവാണ്.
മികച്ച ഒരു പിന്നണി ഗായിക ആയിരുന്ന രാധിക വിവാഹശേഷം ആണ് ഗാനരംഗത്ത് നിന്ന് പിന്മാറുന്നത്. സുരേഷ് ഗോപിക്കൊപ്പം ചില വേദികളിൽ മാത്രമാണ് രാധിക പാടി ആരാധകർ കേട്ടിട്ടുള്ളത്. അതേസമയം മാധവ് സുരേഷ് പുതിയ അഭിമുഖത്തിൽ അമ്മയെ കുറിച്ച് പറഞ്ഞത് മറ്റൊരു കാര്യമായിരുന്നു. എല്ലാ അർത്ഥത്തിലും മക്കൾക്ക് വേണ്ടി ജീവിതം മാറ്റി വച്ച ആളാണ് ഞങ്ങളുടെ അമ്മ എന്നാണ് നടൻ പറയുന്നത്.
അതേസമയം നടൻ ആയിട്ടായാലും രാഷ്ട്രീയക്കാരൻ ആയിട്ടായാലും ജീവിതകാലം മുഴുവൻ ഉത്തരവാദിത്വങ്ങൾ ഉള്ള ഒരാൾ ആയിട്ടാണ് ഞങ്ങൾ അച്ഛനെ കണ്ടിട്ടുള്ളത്. അങ്ങനെ ഒരാൾക്ക് മക്കൾക്ക് ഒപ്പം ഒരുപാട് സമയം ചിലവഴിക്കാൻ സാധിച്ചെന്ന് വരില്ലെന്നും സ്വാഭാവികം ആയും വീട് നിലനിർത്താൻ വേണ്ടി ഒരാൾക്ക് വീട്ടിൽ നിൽക്കേണ്ടി വന്നു. കരിയറും പാഷനും എല്ലാം മാറ്റിവച്ച് അങ്ങനെ എല്ലാം ത്യജിച്ചുവന്നത് തന്റെ അമ്മയാണെന്നും മാധവ് പറഞ്ഞു.
മാത്രമല്ല ഇങ്ങനെയുള്ള തങ്ങളുടെ അമ്മക്ക് ഒപ്പം ആണ് മക്കൾ നാലുപേരും ഏറ്റവും കൂടുതൽ സമയം സ്പെൻഡ് ചെയ്തത്തതെന്നും തന്നോട് അച്ഛനെ എത്ര അറിയാം എന്നതിനേക്കാൾ അമ്മയെ എത്ര അറിയാം എന്ന് ചോദിക്കുമ്പോൾ ആണ് ഉത്തരം പറയാൻ ഈസിയെന്നും അമ്മ എല്ലാ കാര്യങ്ങൾ കൊണ്ടും എല്ലാം ത്യജിച്ച ആളാണെന്നും മാധവ് പറഞ്ഞു.
മാത്രമല്ല വർഷങ്ങൾക്ക് ശേഷം മക്കൾ ഒക്കെ സ്വന്തം കാലിൽ നിൽക്കാൻ ആയപ്പോൾ മുടങ്ങി പോയ തന്റെ സംഗീത പഠനം ഇന്ന് രാധിക തുടർന്നു പോരുന്നു എന്നതാണ് മറ്റൊരു കൗതുകം.നടൻ സുരേഷ് ഗോപിയുടെ മൂത്തമകന് പിന്നാലെ ഇളയ മകൻ മാധവ് സുരേഷും സിനിമയിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്. ഗോകുൽ സുരേഷിനെ പോലെ സിനിമയിൽ നിര സാന്നിധ്യമാകാനുള്ള തീരുമാനത്തിലാണ് മാധവും.
