featured
ആ നടനുവേണ്ടി അമേരിക്കയിൽ നിന്നെത്തിച്ചത് ലക്ഷങ്ങൾ വിലയുള്ള മരുന്ന്; പൊട്ടിക്കരഞ്ഞ് മമ്മുട്ടിയും ദിലീപും
ആ നടനുവേണ്ടി അമേരിക്കയിൽ നിന്നെത്തിച്ചത് ലക്ഷങ്ങൾ വിലയുള്ള മരുന്ന്; പൊട്ടിക്കരഞ്ഞ് മമ്മുട്ടിയും ദിലീപും
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ ലിസിയും മകൾ കല്യാണി പ്രിയദർശനും മകനും പ്രേക്ഷകർക്ക് സുപരിചിതരാണ്. 2016 ലായിരുന്നു വേർപിരിയൽ. 26 വർഷത്തെ വിവാഹ ജീവിതം അവസാനിച്ചത് പ്രിയദർശനെ ഏറെ വിഷമിപ്പിച്ചിരുന്നു. എങ്കിലും ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. പ്രിയദർശനും നടി ലിസിയും തമ്മിലുള്ള വിവാഹ മോചനം ആരാധകരെ ഞെട്ടിച്ചിരുന്നു.
ഇപ്പോഴിതാ ലിസി-പ്രിയദർശൻ വിവാഹത്തെക്കുറിച്ചും ലിസിയും കൊച്ചിൻ ഹനീഫയും തമിലുള്ള ആത്മബന്ധത്തെ കുറിച്ചും സംസാരിക്കുകയാണ് ആലപ്പി അഷ്റഫ്. ലിസി-പ്രിയദർശൻ ബന്ധത്തെ സിനിമാ രംഗത്തെ പലരും പിന്തുണച്ചു. ലിസിയുടെ വിവാഹത്തിന് മുന്നിൽ നിന്ന് എല്ലാ കാര്യങ്ങളും നടത്തിയവരിൽ ഒരാൾ കൊച്ചിൻ ഹനീഫയാണ്.
അതേസമയം കരൾ രോഗബാധിതനായിരുന്നു കൊച്ചിൻ ഹനീഫ. അവസാന കാലത്ത് കരൾ രോഗബാധിതനായ കൊച്ചിൻ ഹനീഫയെ സഹായിച്ചത് ലിസിയാണെന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്. ലിവറിന്റെ അസുഖം ആദ്യമേ കണ്ടുപിടിച്ചപ്പോൾ ഹനീഫ അത് നിസാരമായി കണക്കാക്കി. രോഗം കണ്ട് പിടിച്ചപ്പോൾ ഫസ്റ്റ് സ്റ്റേജായിരുന്നെന്നും എന്നാൽ തന്റെ ഭാര്യയടക്കം എല്ലാവരിൽ നിന്നും മറച്ച് വെച്ചു അദ്ദേഹം നടന്നെന്നും ആലപ്പി സക്തമാക്കി. അന്ന് ഹനീഫിക്കയുടെ അശ്രദ്ധ കൊണ്ടായിരുന്നു ആ വിയോഗമെന്നും അല്ലെങ്കിൽ ഇപ്പോഴും നമ്മുടെ കൂടെ കാണുമായിരുന്നെന്ന് ലിസി പറയുമായിരുന്നെന്നും ആലപ്പി പറഞ്ഞു.
ആ സമയത്ത് രോഗം മറച്ച് വെച്ച് അഭിനയം തുടർന്നു. അവസാനം ചികിത്സിച്ചത് മദ്രാസിലെ ലിസിയുടെ സുഹൃത്തായ ഡോക്ടറുടെയടുത്താണ്. ഇതോടെ ഇത് നാലാമത്തെ സ്റ്റേജാണ് ഇനി സാധ്യതകൾ കുറവാണെന്ന് ഡോക്ടർ ലിസിയോട് രഹസ്യമായി പറഞ്ഞെന്നും ലിസി ആദ്യം ഈ വിവരം അറിയിച്ചത് മമ്മൂട്ടിയെയാണ്, പിന്നീട് ജോഷി, ദിലീപ് ഒക്കെ വിളിച്ചെന്നും ആലപ്പി തുറന്നു പറയുന്നു. ലിസി പറഞ്ഞാൽ മാത്രമേ ഹനീഫ മരുന്നുകൾ കഴിക്കുമായിരുന്നുള്ളൂ. മാത്രമല്ല അവസാന നാളുകളിൽ ഹനീഫയെ ഏറ്റവുമധികം ശുശ്രൂഷിച്ചത് ലിസിയാണ്. ഒന്നരലക്ഷം രൂപ വിലവരുന്ന മരുന്നുകൾ പോലും ലിസി അമേരിക്കയിൽ നിന്ന് വരുത്തി.
