Connect with us

തുടർച്ചയായി ഐശ്വര്യയുടെ വീടിന്റെ വാതിലിൽ ഇടിച്ച് കൈമുറിഞ്ഞു, പതിനേഴാം നിലയിൽ നിന്നും താഴേക്ക് ചാടുമെന്ന് ഭീഷണി; സൽമാനെ കൊണ്ട് സഹിമുട്ടി ഐശ്വര്യ

Bollywood

തുടർച്ചയായി ഐശ്വര്യയുടെ വീടിന്റെ വാതിലിൽ ഇടിച്ച് കൈമുറിഞ്ഞു, പതിനേഴാം നിലയിൽ നിന്നും താഴേക്ക് ചാടുമെന്ന് ഭീഷണി; സൽമാനെ കൊണ്ട് സഹിമുട്ടി ഐശ്വര്യ

തുടർച്ചയായി ഐശ്വര്യയുടെ വീടിന്റെ വാതിലിൽ ഇടിച്ച് കൈമുറിഞ്ഞു, പതിനേഴാം നിലയിൽ നിന്നും താഴേക്ക് ചാടുമെന്ന് ഭീഷണി; സൽമാനെ കൊണ്ട് സഹിമുട്ടി ഐശ്വര്യ

ബോളിവുഡിലെ എക്കാലത്തെയും ചർച്ചാവിഷയമാണ് ഐശ്വര്യ റായും സൽമാൻ ഖാനും തമ്മിലുണ്ടായിരുന്ന പ്രണയം. സൽമാൻ ഖാനുമായുള്ള പ്രണയ തകർച്ചയ്ക്കും തുടർന്നുണ്ടായ വിവാദങ്ങൾക്കുമെല്ലാം ശേഷമാണ് ഐശ്വര്യ അഭിഷേക് ബച്ചനുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. എന്നാൽ ഇപ്പോഴും ഐശ്വര്യസൽമാൻ പ്രണയ കഥ ചർച്ച ചെയ്യപ്പെട്ടു കൊണ്ടേയിരിക്കുകയാണ്.

ഒരുകാലത്ത് ആരാധകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയായിരുന്നു സൽമാനും ഐശ്വര്യയും. എന്നാൽ സൽമാൻ ഖാന്റെ നിരന്തരമായ മർദ്ദനവും പീഡനവും സഹിക്കാനാകാതെയാണ് ഐശ്വര്യ ആ പ്രണയ ബന്ധം അവസാനിപ്പിക്കുന്നത്. പിന്നീടൊരിക്കലും ഐശ്വര്യ സൽമാൻ ഖാനൊപ്പം അഭിനയിക്കുകയോ ഒരുമിച്ചൊരു വേദി പങ്കിടുകയോ പോലും ചെയ്തിട്ടില്ല. ഐശ്വര്യ വിവാഹം കഴിക്കുകയും അമ്മയാവുകയും ചെയ്തുവെങ്കിലും അറുപത് വയസിലേയ്ക്ക് കടക്കുമ്പോഴും നടൻ അവിവാഹിതനാണ്.

ഇപ്പോഴിതാ ഇദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ നടന്റെ മുൻ പ്രണയങ്ങളും ചർച്ചയാകുകയാണ്. സൽമാനെതിരെ ഗുരുതര ആരോപണങ്ങളാണ് ഐശ്വര്യ ഉന്നയിച്ചത്. താരത്തിനെതിരെ ഐശ്വര്യയുടെ കുടുംബം കേസ് നൽകുക വരെയുണ്ടായി. ഐശ്വര്യയുടെ ഗോരഖ് ഹിൽ ടവറിലെ വസതിയിലെത്തി സൽമാൻ ഖാൻ അർധരാത്രി പ്രശ്‌നങ്ങളുണ്ടാക്കിയതോടെയാണ് ആ ബന്ധത്തിൽ അവസാന ആണിയും അടിക്കപ്പെടുന്നത്. തുടർച്ചയായി ഐശ്വര്യയുടെ വീടിന്റെ വാതിലിൽ ഇടിച്ച് സൽമാന്റെ കൈ മുറിഞ്ഞു.

പതിനേഴാം നിലയിൽ നിന്നും താഴേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തുക വരെ ചെയ്തു സൽമാൻ ഖാൻ. ഒടുവിൽ രാത്രി മൂന്ന് മണിയ്ക്ക് ഐശ്വര്യ വാതിൽ തുറക്കുകയായിരുന്നു. വീടിന്റെ വാതിൽ തുറന്നുവെങ്കിലും പിന്നീടൊരിക്കലും തുറക്കാൻ സാധ്യതയില്ലാത്ത വിധം ഐശ്വര്യ തന്റെ മനസിന്റെ വാതിൽ സൽമാന് മുന്നിൽ അടച്ചു.

വർഷങ്ങൾക്ക് ശേഷം അന്ന് നടന്നതിനെക്കുറിച്ച് സൽമാൻ ഖാൻ പ്രതികരിക്കുകയുണ്ടായി. ”അതെ, അതിൽ സത്യമുണ്ട്. പക്ഷെ കുറേയൊക്കെ പെരുപ്പിച്ച് പറഞ്ഞതാണ്. ഞാൻ അവളുമായി അടുപ്പത്തിലായിരുന്നു. പ്രണയത്തിന് വേണ്ടി പോരടിയില്ലെങ്കിൽ പ്രണയമില്ല. എന്റെ ഭാഗത്തു നിന്നുമുണ്ടായ ഫൈറ്റും പൊസസീവ്‌നെസുമെല്ലാം സ്‌നേഹത്തിൽ നിന്നുമുണ്ടായതാണ്. പക്ഷെ എന്നോട് അവളുടെ ബിൽഡിംഗിലേക്ക് പോകാൻ പാടില്ലെന്നാണ് പൊലീസുകാർ പറഞ്ഞിരിക്കുന്നത്” എന്നായിരുന്നു സൽമാന്റെ പ്രതികരണം.

സൽമാൻ ഖാനുമായുള്ള ബന്ധം ഐശ്വര്യ അവസാനിപ്പിച്ചത് നടന് അംഗീകരിക്കാൻ സാധിക്കുന്നതായിരുന്നില്ല. തന്റെ ജീവിതവും കരിയറുമെല്ലാം സൽമാന്റെ നിയന്ത്രണത്തിലായതും നിരന്തരമുള്ള ശാരീരികവും മാനസികവുമായ പീഡനങ്ങളുമാണ് ഐശ്വര്യയെ ബന്ധം അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചത്. തങ്ങളുടെ ബ്രേക്കപ്പിനെക്കുറിച്ച് പിന്നീടൊരിക്കൽ ഐശ്വര്യ സംസാരിക്കുകയുണ്ടായി.

ഞങ്ങൾ പിരിഞ്ഞ ശേഷവും അവൻ എന്നെ വിളിക്കുകയും വിവരക്കേട് പറയുകയും ചെയ്തിരുന്നു. കൂടെ അഭിനയിച്ചവരുമായി എനിക്ക് അവിഹിതമുണ്ടെന്ന് വരെ അവൻ സംശയിച്ചു. സൽമാൻ എന്നെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ട്. ഭാഗ്യവശാൽ പാടുകളൊന്നുമില്ല. അതിനാൽ ഒന്നും സംഭവിക്കാത്തതു പോലെയാണ് ഞാൻ ജോലിയ്ക്ക് പോയിരുന്നത് എന്നാണ് ഐശ്വര്യ പറഞ്ഞത്. സൽമാൻ ഖാനുമായുള്ള പ്രണയ ബന്ധം അവസാനിച്ചതായും ഇനിയൊരിക്കലും ഒരുമിച്ച് അഭിനയിക്കുക പോലും ചെയ്യില്ലെന്നും പത്രപ്രസ്താവനയിലൂടെയാണ് അന്ന് ഐശ്വര്യ അറിയിച്ചത്.

സൽമാൻ തൻറെ മുൻ കാമുകിമാരായ സംഗീത ബിജ്‌ലാനി, കത്രീന കൈഫ് എന്നിവരുമായി നല്ല ബന്ധത്തിലാണ് ഇപ്പോഴും. ഇവർ സുഹൃത്തുക്കളായും തുടരുന്നുണ്ട്. എന്നാൽ എട്ട് വർഷത്തോളം സൽമാൻ ഖാനുമായി പ്രണയത്തിലായിരുന്ന നടി സോമി അലിയുമായി കടുത്ത ശത്രുതയിലാണ് സൽമാൻ.

More in Bollywood

Trending