serial news
ചന്ദ്ര ലക്ഷ്മണിൻ്റെയും ടോഷ് ക്രിസ്റ്റിയുടെയും ആദ്യ കൺമണിയെ കണ്ടോ..?; ആശുപത്രിയിലെ ആ കാഴ്ച; ദൈവത്തിന് നന്ദി പറഞ്ഞ് താരങ്ങൾ!
ചന്ദ്ര ലക്ഷ്മണിൻ്റെയും ടോഷ് ക്രിസ്റ്റിയുടെയും ആദ്യ കൺമണിയെ കണ്ടോ..?; ആശുപത്രിയിലെ ആ കാഴ്ച; ദൈവത്തിന് നന്ദി പറഞ്ഞ് താരങ്ങൾ!
മിനിസ്ക്രീൻ താര ദമ്പതികളായ ചന്ദ്ര ലക്ഷ്മണിനും ടോഷ് ക്രിസ്റ്റിക്കും ആൺകുഞ്ഞ് പിറന്നു. സോഷ്യൽമീഡിയ വഴിയാണ് ടോഷ് ക്രിസ്റ്റി കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ചത്. ‘ഞങ്ങൾക്ക് ആൺകുഞ്ഞ് പിറന്നിരിക്കുന്നു. ദൈവത്തിന് നന്ദി’ എന്നാണ് കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് ടോഷ് ക്രിസ്റ്റി കുറിച്ചത്.
സൂര്യ ടിവിയൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരകളിൽ ഒന്നാണ് സ്വന്തം സുജാത. ടൈറ്റിൽ റോളിലാണ് ചന്ദ്ര ലക്ഷ്മൺ സീരിയലിൽ അഭിനയിക്കുന്നത്. ഗർഭിണിയായ ശേഷവും ചന്ദ്ര സീരിയൽ അഭിനയം തുടർന്നു.
ചന്ദ്ര ഗർഭിണിയായശേഷം സ്വന്തം സുജാത സീരിയലിന്റെ കഥയിലും ചെറിയ മാറ്റങ്ങൾ വരുത്തിയിരുന്നു. സ്വന്തം സുജാതയിൽ നിറവയറും വെച്ച് ഒമ്പതര മാസം വരെ ചന്ദ്ര ലക്ഷ്മൺ അഭിനയിച്ചിരുന്നു.
ഒപ്പം ഹെവി ഫൈറ്റ് സീനുകളും ചന്ദ്ര ചെയ്തിരുന്നു. അതിന്റെ വിശേഷങ്ങളും വീഡിയോയും ടോഷ് ക്രിസ്റ്റി തന്റെ യുട്യൂബ് ചാനൽ വഴി പങ്കുവെക്കുകയും ചെയ്തിരുന്നു. ഒരുപാട് ആരാധകരുള്ള താര ജോഡി കൂടിയാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും.
ഇനി സ്വന്തം സുജാതയിലേക്ക് ചന്ദ്രയുടെ കുഞ്ഞിനേയും പ്രതീക്ഷിക്കാമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. സീരിയൽ ആരാധകരും അണിയറപ്രവർത്തകരുമെല്ലാം ആഘോഷമാക്കിയിരിക്കുകയാണ്.
ഭാര്യ ചന്ദ്രയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത വിവരം നേരത്തെ ടോഷ് ക്രിസ്റ്റി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ‘അച്ഛനും അമ്മയും ആകണം… ഞങ്ങളുടെ കുഞ്ഞിനായി കാത്തിരിക്കുന്നു’വെന്നാണ് ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് നേരത്തെ ടോഷ് കുറിച്ചത്.
കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹിതരായത്. സ്വന്തം സുജാതയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തത്. പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായി.
പൊതുവെയുള്ള സെലിബ്രിറ്റി കപ്പിള്‍സിനെ പോലെ ഗര്‍ഭകാലത്തെ എല്ലാ വിശേഷങ്ങളും നിരന്തരം പറഞ്ഞ് ആരാധകരെ മുഷുപ്പിക്കുന്ന കപ്പിള്‍സ് അല്ല ചന്ദ്രയും ടോഷും. അതേസമയം തങ്ങളുടെ സ്വകാര്യ ജീവിതത്തിലെ സന്തോഷങ്ങള്‍ വേണ്ട രീതിയില്‍ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.
ഒമ്പതര മാസത്തിലും മുടങ്ങാതെ സ്വന്തം സുജാതയിൽ അഭിനയിച്ച നായിക ചന്ദ്രയ്ക്ക് സ്വന്തം സുജാത ടീം ബേബി ഷവർ നടത്തിയിരുന്നു. കേക്ക് മുറിച്ച് വളരെ ലളിതമായിട്ടായിരുന്നു ചടങ്ങ് നടന്നത്. നേരത്തെ ചന്ദ്രയുടെ വളകാപ്പ് ചടങ്ങിന്റെ ഫോട്ടോകളും വീഡിയോയും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.
തങ്ങളുടെ വിവാഹം നടന്ന റിസോട്ടില്‍ വന്ന് അവിടെ വെച്ച് വീഡിയോ പകര്‍ത്തിയാണ് ചന്ദ്ര ഗര്‍ഭിണിയാണ് എന്ന സന്തോഷ വാര്‍ത്ത ഇരുവരും മാസങ്ങൾക്ക് മുമ്പ് പങ്കുവെച്ചത്. ആദം എന്ന കഥാപാത്രമായിട്ടാണ് ടോഷ് ക്രിസ്റ്റി സ്വന്തം സുജാത പരമ്പരയില്‍ അഭിനയിക്കുന്നത്.
വര്‍ഷങ്ങളായി സിനിമ മേഖലയിലുള്ളവരാണ് ഇരുവരും. മനസ്സെല്ലാമെന്ന തമിഴ് ചിത്രത്തിലൂടെയാണ് ചന്ദ്ര ലക്ഷ്മണ് ആദ്യമായി വെള്ളിത്തിരയുടെ ഭാഗമാകുന്നത്. സ്റ്റോപ് വയലൻസെന്ന ചിത്രത്തിലൂടെ മലയാളത്തിലും ആദ്യമായി അഭിനയിച്ചു.
ചക്രം, കല്യാണ കുറിമാനം, ബോയ് ഫ്രണ്ട്, ബല്‍റാം വിഎസ് താരാദാസ്, കാക്കി തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ചന്ദ്ര ലക്ഷ്മണ് ചെയ്തിട്ടുണ്ട്. സഹസ്രം എന്ന ചിത്രത്തിലൂടെയാണ് ടോഷ് ക്രിസ്റ്റി വെള്ളിത്തിരയുടെ ഭാഗമാകുന്നത്.
‘ഞങ്ങൾ രണ്ടുപേരും രണ്ട് വ്യത്യസ്ത സംസ്കാരങ്ങളിലും മതങ്ങളിലും നിന്നുള്ളവരാണ്. പക്ഷെ വ്യത്യാസങ്ങൾക്കിടയിലും ഞങ്ങളുടെ പ്രണയത്തെ അംഗീകരിക്കാൻ ഞങ്ങളുടെ രണ്ട് കുടുംബങ്ങളും വിശാല മനസുള്ളവരായിരുന്നു.’
‘ഭിന്നതകളെ മാനിച്ചാൽ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് പാഠം. ഞങ്ങളുടെ വിവാഹം പോലെ. നമ്മുടെ പൂജാമുറിയും ജീവിതം എങ്ങനെ രൂപകല്പന ചെയ്തു എന്നതിന്റെ മറ്റൊരു ഉദാഹരണമാണ്.’
‘ഞങ്ങളുടെ പൂജാമുറിയിൽ ഗണപതിയും യേശുവുമുണ്ട്. ഞങ്ങൾ പരസ്പരം വിശ്വാസത്തെ ബഹുമാനിക്കുന്നു. പഴക്കമുള്ള ആചാരങ്ങളിൽ നിന്ന് മുന്നോട്ട് പോകാനും ഭിന്നതകളേക്കാൾ സ്നേഹത്തിന് മുൻഗണന നൽകിയുമാണ് ഞങ്ങൾ ജീവിക്കുന്നത്’, എന്നാണ് വിവാഹശേഷം നൽകിയ അഭിമുഖത്തിൽ ഇരുവരും പറഞ്ഞത്.
ഏതായാലും സമൂഹമാധ്യങ്ങളിൽ ആശംസാ പ്രവാഹമാണ്. കുഞ്ഞിനും അമ്മയ്ക്കും വേണ്ടി പ്രാര്ഥിക്കുന്നവരും ആരാധകർക്ക് ഇടയിൽ കാണാം…
About chandra lekshman
