ചന്തു എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് രണ്ടുവർഷം തികയുന്നു,ചേർത്തുവച്ച ദൈവത്തിനും കുടുംബാംഗങ്ങൾക്കും നന്ദി; ടോഷ് ക്രിസ്റ്റി
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. കഴിഞ്ഞ വർഷമാണ് ഇരുവർക്കും ഒരു മകൻ പിറന്നത്. അക്കൂട്ടത്തിലെ രണ്ടുപേരാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. സ്വന്തം സുജാതയെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായത്. ഇവരുടെ ഓൺ സ്ക്രീൻ കെമിസ്ട്രി ആരാധകർ ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇവർ പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിക്കുന്നത്.
2021 നവംബറിൽ ആയിരുന്നു ഇവരുടെ വിവാഹം. വ്യത്യസ്ത മതത്തില്‍ പെട്ടവരാണെങ്കിലും രണ്ട് വീട്ടുകാര്‍ക്കും വിവാഹത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നില്ല. ഇരു വീട്ടുകാരുടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയുമാണ് ഇവരുടെ വിവാഹം നടന്നത്. രണ്ടുപേരുടെയും ആചാരപ്രകാരമുള്ള ചടങ്ങുകളും നടന്നിരുന്നു. ഇന്ന് അയാൻ എന്നൊരു മകനും ഇവർക്കുണ്ട്. മകനൊപ്പം സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് താരങ്ങൾ.
വിവാഹ ശേഷം എല്ലാ വിശേഷങ്ങളുമെല്ലാം ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. യൂട്യൂബ് ചാനലുമായും സജീവമാണ് ഇരുവരും. അടുത്തിടെയാണ് ഇവർ മകന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ചത്. അതിനു പിന്നാലെ ഇപ്പോഴിതാ രണ്ടാം വിവാഹവാർഷികവും ആഘോഷിക്കുകയാണ് ചന്ദ്രയും ടോഷും. വിവാഹവാർഷിക ദിനത്തിൽ ടോഷ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പും വൈറലാവുകയാണ്.
“ഇന്ന് ഞങ്ങളുടെ രണ്ടാം വിവാഹ വാർഷികം അഥവാ ചന്തു എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് രണ്ടുവർഷം തികയുന്നു. ചേർത്തുവച്ച ദൈവത്തിനും കുടുംബാംഗങ്ങൾക്കും നന്ദി… കഴിഞ്ഞ ആഴ്ചയായിരുന്നു അച്ചുവിന്റെ (അയാൻ) ആദ്യ പിറന്നാൾ… നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും ഞങ്ങൾക്ക് ഒപ്പം എന്നത്തേയും പോലെ ഉണ്ടാവും എന്ന് പ്രതീക്ഷയോടെ…” ടോഷ് കുറിച്ചു. ചന്ദ്രയ്ക്കും കുഞ്ഞിനും ഒപ്പമുള്ള ചിത്രത്തോടൊപ്പമായിരുന്നു പോസ്റ്റ്.
“ഒരുമിച്ചുള്ള ജീവിതം പങ്കിടുന്നതിന്റെയും ആയുഷ്കാലം മുഴുവൻ സന്തോഷകരമായ വാർഷികത്തിന്റെയും ഒരു വർഷം കൂടി… ഞാൻ നിങ്ങളെ സ്നേഹിക്കുന്നു ടോഷ് ഏട്ടാ.. നിങ്ങൾ ആയിരിക്കുന്നതിനും എന്റേതായതിനും നന്ദി,” എന്ന് ചന്ദ്രയും സോഷ്യൽ മീഡിയയിൽ കുറിച്ചു.
നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്.സ്വന്തം സുജാതയുടെ നൂറാമത്തെ എപ്പിസോഡില്‍ വച്ചാണ് ടോഷും ചന്ദ്രയും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് നല്ല സുഹൃത്തുക്കളായി മാറി. തുടർന്നാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. രണ്ട് വ്യത്യസ്ത മതത്തില്‍ പെട്ടവരാണെങ്കിലും വീട്ടുകാര്‍ക്ക് യാതൊരു എതിര്‍പ്പും ഉണ്ടായിരുന്നില്ല. വീട്ടുക്കാർ എതിർത്തിരുന്നെങ്കിൽ ഈ വിവാഹം നടക്കില്ലായിരുന്നുവെന്ന് ഇരുവരും മുൻപ് പറഞ്ഞിരുന്നു. അങ്ങനെയൊരു പ്രണയവിവാഹമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.