Connect with us

ആ സ്‌നേഹം ഏറ്റവും കൂടുതല്‍ നഷ്ടപ്പെട്ടത് ഞങ്ങളുടെ കുഞ്ഞിനാണ് ; ചന്ദ്ര ലക്ഷ്മണ്‍

serial news

ആ സ്‌നേഹം ഏറ്റവും കൂടുതല്‍ നഷ്ടപ്പെട്ടത് ഞങ്ങളുടെ കുഞ്ഞിനാണ് ; ചന്ദ്ര ലക്ഷ്മണ്‍

ആ സ്‌നേഹം ഏറ്റവും കൂടുതല്‍ നഷ്ടപ്പെട്ടത് ഞങ്ങളുടെ കുഞ്ഞിനാണ് ; ചന്ദ്ര ലക്ഷ്മണ്‍

ചക്രം, ബോയ് ഫ്രെണ്ട്, പച്ചകുതിര, കാക്കി തുടങ്ങിയ ചിത്രങ്ങിലൂടെ മലയാളികള്‍ക്കു സുപരിചിതയായി മാറിയ താരമാണ് ചന്ദ്ര ലക്ഷ്മണ്‍. തമിഴ് സിനിമയിലൂടെയാണ് ചന്ദ്ര അഭിനയ ലോകത്തെത്തുന്നത്. ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയിലും ഏറെ സ്വീകാര്യത നേടിയ ചന്ദ്ര സ്വന്തം സുജാത, മേഘം തുടങ്ങിയ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. മലയാള ടെലിവിഷൻ ലോകത്തിന് സമീപകാലത്തുണ്ടായ വലിയ നഷ്ടങ്ങളിൽ ഒന്നാണ് നടി രശ്മി രാജഗോപാലിന്റെ വിയോഗം. അപ്രതീക്ഷിതമായിട്ടായിരുന്നു നടിയുടെ മരണം രശ്മി വിടപറഞ്ഞിട്ട് ഇപ്പോൾ ഒരു വർഷം പൂർത്തിയായിരിക്കുകയാണ്. ഇപ്പോഴും ആ വിയോഗത്തിന്റെ വേദനയിൽ നിന്നും മുക്തി നേടാൻ കഴിയാത്ത പ്രിയപ്പെട്ടവരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് നടി ചന്ദ്ര ലക്ഷ്മൺ. കഴിഞ്ഞ ദിവസം ചന്ദ്ര ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റ് അതിന് തെളിവാണ്.

. പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് രശ്മി അഭിനയരംഗത്ത് കടന്നു വരുന്നത്. തുടർന്ന് സീരിയലിലേക്ക് എത്തിയ താരം വിവിധ ചാനലുകൽ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു. സത്യം ശിവം സുന്ദരം, കായംകുളം കൊച്ചുണ്ണിയുടെ മകൻ തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ച ശേഷമാണ് രശ്മി സ്വന്തം സുജാതയിലേക്ക് എത്തുന്നത്.

2019ല്‍ പുറത്തിറങ്ങിയ ഒരു നല്ല കോട്ടയംകാരന്‍ ഉൾപ്പടെയുള്ള ഒരുപിടി സിനിമകളിലും രശ്മി അഭിനയിച്ചിരുന്നു. നല്ല വേഷങ്ങളിലൂടെ സിനിമാ-സീരിയൽ രംഗത്ത് സജീവമായി വരുന്നതിനിടയിലാണ് രശ്മിയെ മരണം തട്ടിയെടുക്കുന്നത്.

സെപ്റ്റംബര്‍ 18ന് ആയിരുന്നു രശ്മിയുടെ ഒന്നാം ചരമവാർഷികം. അന്നാണ് പ്രിയപ്പെട്ട സഹപ്രവർത്തയെ കുറിച്ചുള്ള കുറിപ്പുമായി ചന്ദ്ര എത്തിയത്. ഒരു സഹപ്രവര്‍ത്തക എന്നതിനപ്പുറമുള്ള ബന്ധമായിരുന്നു തനിക്കും ചേച്ചിയമ്മയ്ക്കും (രശ്മി രാജഗോപാലിനെ ചന്ദ്ര ലക്ഷ്മൺ വിളിയ്ക്കുന്നത്) എന്ന് ചന്ദ്ര ലക്ഷ്മണ്‍ പറയുന്നു.

‘അവർ ഒരു വികാരമായിരുന്നു. നിരുപാധികമായ സ്‌നേഹത്തിന്റെ പ്രതിരൂപം. ഒരു സഹപ്രവര്‍ത്തക എന്നതിനപ്പുറത്തെ ബന്ധം എനിക്ക് ചേച്ചിയുമായി ഉണ്ടായിരുന്നു. ആ സ്‌നേഹം ഏറ്റവും കൂടുതല്‍ നഷ്ടപ്പെട്ടത് ഞങ്ങളുടെ കുഞ്ഞ് അയാനാണ്. അവന്‍ തന്റെ ദൈവമാതാവിന്റെ എല്ലാ ശ്രദ്ധയും ആസ്വദിക്കുമായിരുന്നു’,

‘തന്റെ കൃഷ്ണന്റെ അടുത്തേക്ക് പോകാനായി ചേച്ചി ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഒരു വര്‍ഷമായി. ഞങ്ങളുടെ ജീവിതത്തില്‍ ആ പ്രഭാവലയം നഷ്ടപ്പെട്ടിട്ട് ഒരു വര്‍ഷം. ചേച്ചിയമ്മ ഞങ്ങളുടെ ഹൃദയത്തില്‍ ജീവിയ്ക്കുന്നു’, എന്നാണ് ചന്ദ്ര ലക്ഷ്മൺ ടോഷ് ക്രിസ്റ്റിയെ ടാഗ് ചെയ്ത് പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചത്. രശ്മിയ്‌ക്കൊപ്പമുള്ള ഏതാനും ചിത്രങ്ങളും ഒപ്പം പങ്കുവെച്ചിട്ടുണ്ട്.

രശ്മിയുടെ മരണശേഷമാണ് ചന്ദ്രയ്ക്കും ടോഷിനും കുഞ്ഞ് ജനിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു ഇവർക്ക് മകൻ ജനിച്ചത്. മുൻപ് ഇവരുടെ വിവാഹത്തിന് പിന്തുണയുമായി ഒപ്പം നിന്നവരിൽ ഒരാളായിരുന്നു രശ്മി. സ്വന്തം സുജാതയുടെ സെറ്റിൽ വെച്ചാണ് ടോഷും ചന്ദ്രയും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതും. തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇവരുടെ വിവാഹം നടന്നത്. രണ്ടു മതത്തിൽ പെട്ടവരാണെങ്കിലും വീട്ടുകാർ വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു.

വീട്ടുകാർ സമ്മതിച്ചത് കൊണ്ട് മാത്രമാണ് തങ്ങളുടെ വിവാഹം നടന്നതെന്ന് ഇരുവരും പറഞ്ഞിട്ടുണ്ട്. ഏറെ വൈകിയാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടക്കാൻ തീരുമാനിച്ചതെന്നതും ശ്രദ്ധേയമാണ്.

More in serial news

Trending