serial news
ജോണുമായുള്ള ആദ്യ കൂടിക്കാഴ്ച്ച ഒരിക്കലും മറക്കില്ല; ഒരുമിച്ചുള്ള യാത്രകളിൽ അത് സംഭവിച്ചു… ; ഭർത്താവിനെ കുറിച്ച് ധന്യ മേരി വർഗീസ്!
ജോണുമായുള്ള ആദ്യ കൂടിക്കാഴ്ച്ച ഒരിക്കലും മറക്കില്ല; ഒരുമിച്ചുള്ള യാത്രകളിൽ അത് സംഭവിച്ചു… ; ഭർത്താവിനെ കുറിച്ച് ധന്യ മേരി വർഗീസ്!
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് ധന്യ മേരി വര്‍ഗീസും ഭർത്താവ് ജോണും. ഇന്ന് മിനിസ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്ന താരമാണെങ്കിലും ബിഗ് സ്‌ക്രീനിലും ധന്യ മേരി വര്‍ഗീസിന് ആരാധകർ ഏറെയാണ്. നർത്തകിയായ ധന്യ നൃത്തത്തിലൂടെ തന്നെയാണ് സിനിമയിലേക്ക് എത്തുന്നത്. സ്വപ്‌നം കൊണ്ട് തുലാഭാരം എന്ന ചിത്രത്തിൽ നർത്തകിയായിട്ടാണ് ധന്യ തിളങ്ങിയത് . പിന്നീട് തിരുടി എന്ന തമിഴ് ചിത്രത്തിലൂടെ നായികാ കഥാപാത്രമായി.
പൃഥ്വിരാജ് നായകനായ തലപ്പാവ് ആയിരുന്നു ധന്യയുടെ നായികയായുള്ള ആദ്യ മലയാള സിനിമ. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടാൻ ധന്യയ്ക്ക് സാധിച്ചു. പിന്നീട് വൈര്യം, റെഡ് ചില്ലീസ്, കേരള കഫെ, ദ്രോണ, കോളേജ് ഡേയ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ധന്യ മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന കാലമായിരുന്നു. അതിനിടയിൽ തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെയും ധന്യ ശ്രദ്ധ നേടി.
കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് നടന്‍ ജോണുമായുള്ള ധന്യയുടെ വിവാഹം നടന്നത്. ഇവരുടേതും പ്രണയവിവാഹമായിരുന്നു.വിവാഹശേഷവും അഭിനയത്തിലും നൃത്തത്തിലും ധന്യ സജീവമായി.
അഭിനയത്തിൽ തിളങ്ങിനിൽക്കുമ്പോൾ തന്നെ പണമിടപാടുകളിൽ പലതരം ഗോസിപ്പുകളും വാർത്തകളും ഇരുവർക്കും അതിജീവിക്കേണ്ടതായി വന്നു. ഇതോടെ സിനിമയിൽ നിന്നും ധന്യയ്ക്ക് പുറത്തുകടക്കേണ്ടി വന്നു. പിന്നീട് സീരിയയിലൂടെ ധന്യയുടെ മടങ്ങി വരവും ശ്രദ്ധ നേടി.
അമൃത ടിവിയിലെ ഒരു പരമ്പരയിലൂടെ തുടങ്ങിയ മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത് ഏഷ്യാനെറ്റിലെ സീത കല്യാണം എന്ന സീരിയലിലൂടെയാണ്. രണ്ടു വർഷക്കാലം സീരിയലിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച് തിളങ്ങി നിന്ന ധന്യയെ പിന്നീട് പ്രേക്ഷകർ കാണുന്നത് ബിഗ് ബോസ് സീസൺ 4 ലൂടെയാണ്.
ബിഗ് ബോസ് സീസണ്‍ 4 ലെ മികച്ച മത്സരാര്‍ത്ഥികളിൽ ഒരാളായിരുന്നു ധന്യ മേരി വര്‍ഗീസ്. സൈലന്റ് ഗെയിമര്‍ ആയി നിന്ന് കളിച്ച ധന്യ ഫൈനൽ ഫൈവിൽ എത്തിയിരുന്നു. ടാസ്കുകളിൽ എല്ലാം ശക്തമായ പ്രകടനം കാഴ്ചവെക്കാൻ ധന്യക്ക് സാധിച്ചിരുന്നു. ധന്യ മേരി വര്‍ഗീസ് എന്ന താരത്തെ പ്രേക്ഷകർ കൂടുതൽ അറിയുന്നതും ബിഗ് ബോസിലൂടെ ആണ്. ഭർത്താവ് ജോണിനെ കുറിച്ച് ധന്യ പലപ്പോഴും ബിഗ് ബോസ് വീട്ടിൽ സംസാരിച്ചിട്ടുണ്ട്.
ഇപ്പോഴിതാ, ജോണിനെ പരിചയപ്പെട്ടതും അത് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയതിനെ കുറിച്ചും ധന്യ പറഞ്ഞതാണ് ശ്രദ്ധനേടുന്നത്. ഗായകൻ എംജി ശ്രീകുമാർ അവതാരകനായ പറയാം നേടാം എന്ന പരിപാടിയിൽ ഒരിക്കൽ അതിഥി ആയി എത്തിയപ്പോഴാണ് താരം തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മനസ് തുറന്നത്. ധന്യയുടെ വാക്കുകൾ ഇങ്ങനെ.
‘2010 ഡിസംബറിലാണ് ജോണിനെ ആദ്യമായി കാണുന്നത്. അത് മറക്കില്ല. ഷോകളിൽ വെച്ചായിരുന്നു ആദ്യ കൂടിക്കാഴ്ചകൾ. ഷോയുടെ ഭാഗമായി ഞങ്ങൾ ഒന്നിച്ച് കാറിൽ യാത്ര ചെയ്തിരുന്നു. ആ സമയത്ത് ജോൺ ചെയ്ത ടൂർണമെന്റ് എന്ന സിനിമയെ കുറിച്ച് സംസാരിച്ചു. അന്ന് അമ്മയും സഹോദരനും ഒപ്പമുണ്ട്. അതിനു ശേഷം പലയിടത്തും വെച്ച് ഞങ്ങൾ കണ്ടിരുന്നു.
ഒരിക്കൽ യുഎസിൽ ഒരു പരിപാടിക്ക് ഞങ്ങൾ ഒരുമിച്ചു പോയി. ആ സമയത്ത് എന്റെ ഫ്രണ്ട് ആയിരുന്നു. ഞാൻ മടിച്ചു നിന്നപ്പോൾ അവരൊക്കെ നിർബന്ധിച്ചിട്ടാണ് പോകുന്നത്. അങ്ങനെ ആ യാത്രയിൽ ആ ബന്ധം കൂടുതൽ വലുതായി. പിന്നെ എപ്പോഴോ പ്രപ്പോസ് ചെയ്തു. 2012 ജനുവരിയിൽ ആയിരുന്നു വിവാഹം.
‘ഞങ്ങൾ രണ്ടു കൊല്ലം പ്രണയിച്ചു നടന്നിട്ട് ഒന്നുമില്ല. ആദ്യം പരിചയമായിരുന്നത് സൗഹൃദമായി പിന്നീട് നല്ലൊരു ബന്ധമായി അങ്ങനെയത് സംഭവിച്ചു. ആദ്യം പരിചയപ്പെട്ട ശേഷം പിന്നീട് കുറെ പ്രോഗ്രാമുകളിൽ തങ്ങൾ ഒന്നിച്ച് വന്നിരുന്നെന്നും ഒരുമിച്ച് ഡാൻസ് കളിച്ചിട്ടുണ്ടെന്നും ധന്യ പറയുന്നുണ്ട്.
About Dhanya mery Varghese
