എന്റെ കൈകളില്‍ അവനെ ചേര്‍ത്തുപിടിക്കാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷമായി; മകന്റെ ജന്മദിനത്തിൽ ചന്ദ്രയുടെ കുറിപ്പ്
മലയാളം സീരിയലുകളില്‍ നിറഞ്ഞു നിന്ന താരമാണ് ചന്ദ്ര ലക്ഷ്മണ്‍. സ്റ്റോപ്പ് വയലൻസ് തുടങ്ങിയ പൃഥിരാജ് ചിത്രങ്ങളിൽ ചന്ദ്രയുടെ സാന്നിധ്യമുണ്ടായിരുന്നു. മലയാളത്തിൽ സജീവമല്ലാത്ത താരം ഇപ്പോൾ തമിഴ് തമിഴ് ടെലിവിഷന്‍ ലോകത്ത് തിരക്കിലാണ്. ഇടക്കാലത്ത് മലയാളം പരമ്പരകളിൽ നിന്നും വിട്ടുനിന്ന ചന്ദ്ര മൂന്ന് വർഷം മുൻപാണ് തിരിച്ചുവരവ് നടത്തിയത്.
സ്വന്തം സുജാതയിലൂടെയായിരുന്നു ചന്ദ്രയുടെ തിരിച്ചുവരവ്. കരിയറിലും ജീവിതത്തിലും വലിയ മാറ്റങ്ങളാണ് ഈ പരമ്പര താരത്തിന് സമ്മാനിച്ചത്. നടൻ ടോഷ് ക്രിസ്റ്റി ചന്ദ്രയുടെ ജീവിതപങ്കാളിയായി എത്തിയത് ഈ സമയത്താണ്. പരമ്പരയിൽ ഒരുമിച്ച് അഭിനയിക്കുന്നതിനിടെയാണ് ഇരുവരും തമ്മിൽ എടുക്കുന്നതും വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതും. വിവാഹ ശേഷവും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. പ്രസവത്തെ തുടർന്ന് ചെറിയ ഇടവേളയെടുത്തെങ്കിലും പരമ്പര അവസാനിക്കുന്നത് വരെ ചന്ദ്ര അഭിനയത്തെ തുടർന്നു.
അതിനു ശേഷം അഞ്ചാറ് മാസം പൂർണമായും മകന് വേണ്ടി മാറ്റിവച്ച ചന്ദ്ര അടുത്തിടെയാണ് വീണ്ടും അഭിനയത്തിൽ സജീവമായത്. തെലുങ്ക് പരമ്പരയിലാണ് നടി അഭിനയിക്കുന്നത്. ഇതിന്റെ വിശേഷങ്ങളൊക്കെ ചന്ദ്ര അടുത്തിടെ തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഒന്നാം പിറന്നാൾ ആഘോഷിക്കുകയാണ് ടോഷിന്റെയും ചന്ദ്രയുടെയും മകൻ അയാൻ. മകന്റെ പിറന്നാള്‍ ദിനത്തില്‍ ചന്ദ്ര പങ്കുവച്ച കുറിപ്പ് വൈറലാവുകയാണ്.
‘ഞങ്ങളുടെ ജീവിതത്തില്‍ ഈ അത്ഭുതം സംഭവിച്ചിട്ട് ഒരുവര്‍ഷമായി. ഹാപ്പി ഹാപ്പി ബര്‍ത്ത് ഡേ കണ്ണാ. എന്റെ കൈകളില്‍ അവനെ ചേര്‍ത്തുപിടിക്കാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷമായി. അവന്റെ വളര്‍ച്ചയിലെ ഓരോ കാര്യങ്ങളും അവന്റെ മമ്മയെന്ന നിലയില്‍ അനുഗ്രഹവും ബഹുമതിയുമാണ്. ഇതിലും കൂടുതലായി ഞങ്ങള്‍ക്ക് ചോദിക്കാനൊന്നുമില്ല. ഇത്രയും നല്ലൊരു മകനെ നല്‍കി അനുഗ്രഹിച്ച ദൈവത്തോട് നന്ദി പറയുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ അവനേയും ചേര്‍ക്കുക’, എന്നാണ് ചന്ദ്ര കുറിച്ചത്. താരങ്ങളടക്കം നിരവധിപേർ ചന്ദ്രയുടെ പോസ്റ്റിന് താഴെ ആശംസകൾ നേർന്ന് കമന്റ് ചെയ്യുന്നുണ്ട്.
വിവാഹം കഴിഞ്ഞ് അമ്മയായെങ്കിലും തന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്ന് ചന്ദ്ര അടുത്തിടെ പറഞ്ഞിരുന്നു. വിവാഹശേഷമുള്ള ജീവിതം കൂടുതല്‍ മനോഹരമാണ്. ഒന്നിനും മാറ്റമൊന്നുമില്ല എന്നാണ് നടി പറഞ്ഞത്. നിന്റെ വിവാഹം കഴിഞ്ഞതാണ് കേട്ടോ എന്ന് സ്വയം ഓര്‍മ്മിപ്പിക്കുമായിരുന്നു. ഒറ്റമോൾ ആയിരുന്നതിനാൽ ഒന്നും പങ്കുവയ്ക്കാൻ ഒരു കൂട്ട് ഉണ്ടായിരുന്നില്ല. കല്യാണം കഴിഞ്ഞതോടെയാണ് അങ്ങനെ ഒരാളെ കിട്ടിയത്.
എനിക്കുണ്ടായിരുന്ന കുറവുകളെല്ലാം അദ്ദേഹമാണ് നികത്തിയത്. നന്നായി കെയര്‍ ചെയ്യുന്ന ഭര്‍ത്താവും, മികച്ചൊരു അച്ഛനുമാണ് അദ്ദേഹം. മകന്റെ കാര്യങ്ങള്‍ ഞങ്ങളൊന്നിച്ചാണ് ചെയ്യാറുള്ളത് എന്നാണ് ചന്ദ്ര പറഞ്ഞത്. 2021ലാണ് ചന്ദ്രയും ടോഷും വിവാഹിതരായത്. ചന്ദ്ര ഹിന്ദുവും ടോഷ് ക്രിസ്ത്യനുമായതിനാൽ രണ്ടു മതാചാരപ്രകാരവും വിവാഹം നടത്തിയിരുന്നു. കഴിഞ്ഞ വർഷമാണ് ഇവർക്ക് മകൻ ജനിച്ചത്.
അതേസമയം ഒരുപാട് ആലോചിച്ച ശേഷമാണ് താൻ വീണ്ടും അഭിനയത്തിൽ സജീവമാകുന്നതെന്ന് അടുത്തിടെ പങ്കുവച്ച വിഡീയോയിൽ ചന്ദ്ര പറഞ്ഞിരുന്നു. തെലുങ്ക് പരമ്പര ആയതിനാൽ ഹൈദരാബാദിലാണ് ഷൂട്ടിങ്. മകനെ കൂട്ടാതെയാണ് വന്നതെന്നും മകന്റെ കാര്യങ്ങളൊക്കെ നോക്കുന്നത് ടോഷും ചന്ദ്രയുടെ മാതാപിതാക്കളുമാണെന്നും വലിയ പ്രശ്നക്കാരനല്ല മകനെന്നും ചന്ദ്ര വീഡിയോയിൽ പറയുകയുണ്ടായി.