Connect with us

ഗോവയിൽ ആദ്യം ധരിച്ച വസ്ത്രം; ഗോവയിലെ ആളുകൾ പുച്ഛത്തോടെ നോക്കാൻ തുടങ്ങിയപ്പോൾ ഷോർട്സ് വാങ്ങി ധരിച്ചു; കുഞ്ഞുണ്ടാകാത്തതിനെ കുറിച്ചും ആലീസ് ക്രിസ്റ്റി !

serial news

ഗോവയിൽ ആദ്യം ധരിച്ച വസ്ത്രം; ഗോവയിലെ ആളുകൾ പുച്ഛത്തോടെ നോക്കാൻ തുടങ്ങിയപ്പോൾ ഷോർട്സ് വാങ്ങി ധരിച്ചു; കുഞ്ഞുണ്ടാകാത്തതിനെ കുറിച്ചും ആലീസ് ക്രിസ്റ്റി !

ഗോവയിൽ ആദ്യം ധരിച്ച വസ്ത്രം; ഗോവയിലെ ആളുകൾ പുച്ഛത്തോടെ നോക്കാൻ തുടങ്ങിയപ്പോൾ ഷോർട്സ് വാങ്ങി ധരിച്ചു; കുഞ്ഞുണ്ടാകാത്തതിനെ കുറിച്ചും ആലീസ് ക്രിസ്റ്റി !

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ആലീസ് ക്രിസ്റ്റി ഗോമസ്. ഇന്ന് സമൂഹമാധ്യമങ്ങളിൽ തിളങ്ങി നിൽക്കുകയാണ് ആലീസ്. സീരിയൽ നടി എന്ന ടാഗ് മാറി നല്ലൊരു വ്‌ളോഗർ ആയിരിക്കുകയാണ് ആലീസ്.

മഴവിൽ മനോരമയിലെ സ്ത്രീപദം എന്ന പരമ്പരയിലൂടെയാണ് ആലീസ് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. എന്നാൽ മനോരമയിലെ തന്നെ മഞ്ഞുരുകും കാലമാണ് ആലീസ് ക്രിസ്റ്റിയുടെ ആദ്യ സീരിയൽ. സ്ത്രീപദത്തിന് ശേഷം കസ്തൂരിമാൻ എന്ന ഏഷ്യാനെറ്റ് സീരിയലിലും ആലീസ് അഭിനയിച്ചിട്ടുണ്ട്.മിസ്സിസ് ഹിറ്റലർ എന്ന സീ കേരളത്തിലെ പരമ്പരയിലാണ് ഇപ്പോൾ ആലീസ് അഭിനയിക്കുന്നത്.

ഇപ്പോഴിത തന്റെ യുട്യൂബ് ചാനലിലെ വീഡിയോകൾക്കും മറ്റും വരുന്ന കമന്റുകൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് ആലീസ് ക്രിസ്റ്റിയും ഭർത്താവ് സജിനും.

Also read;
Also read;

“വിവാഹത്തിന് ശേഷം എനിക്ക് ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കുന്നുണ്ട്. ഒരുപാട് സ്ഥലങ്ങൾ കാണുന്നുണ്ട്. മുമ്പൊക്കെ എപ്പോഴും വീട്ടിൽ തന്നെയായിരുന്നു. ലൈഫ് കുറച്ചുകൂടി എക്സ്പ്ലോർ ചെയ്യുന്നുണ്ട്, എനിക്ക് ഫ്രീഡമുണ്ട് എന്നതൊക്കെയാണ് വിവാഹശേഷം വന്ന മാറ്റം. ബ്രഹ്മാസ്ത്ര എന്ന സിനിമ കണ്ടപ്പോൾ ആലിയയുടെ ന്യൂഡ് മേക്കപ്പ് എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടാണ് അത് ഒന്ന് ട്രൈ ചെയ്തത്.’

‘ഇച്ചായനും എനിക്ക് പ്രചോദനം നൽകി. അതുകേട്ട പാതി കേൾക്കാത്ത പാതി ഞാൻ മേക്കപ്പ് ഒരു വീഡിയോയാക്കി. പിന്നെ ആൾക്കാരെല്ലാം കൂടെ എടുത്തൊരു തട്ടായിരുന്നു. ഞാൻ ഓടി പമ്പ കടന്നു. ​ഗോവയിൽ ആദ്യം ഞാൻ സാധാരണ വസ്ത്രമായിരുന്നു ധരിച്ചത്.

പിന്നീട് ​ഗോവയിലെ ആളുകൾ പുച്ഛത്തോടെ നോക്കാൻ തുടങ്ങിയപ്പോൾ ഷോർട്സ് വാങ്ങി ധരിച്ചതാണ്. ആദ്യം ഇടുന്നതിന് മുമ്പ് ടെൻഷനുണ്ടായിരുന്നു. പക്ഷെ ഇച്ചായൻ സപ്പോർട്ട് ചെയ്തു. അതുകൊണ്ടാണ് ഞാൻ അത് ധരിച്ചത്. ഈ ലോകത്തിലെ ഏറ്റവും വലിയ ഭാ​ഗ്യവതിയാണെന്ന് തോന്നിയിട്ടുണ്ട്.

‘ദൈവം എന്നെ ഇത്രയേറെ അനു​ഗ്രഹിച്ചല്ലോ എന്നോർത്താണ് ആ തോന്നൽ വന്നത്. വിവാഹം കഴിഞ്ഞ ദിവസവും ആ തോന്നലുണ്ടായിരുന്നു. നല്ലൊരു ഭർത്താവിനെ കിട്ടിയത് അനു​ഗ്രഹമാണ്. പൊതുവെ എനിക്ക് അമ്മായിയമ്മമാരേയും നാത്തൂന്മാരേയും പേടിയാണ്. കാരണം ഒരുപാട് ട്രജഡി സ്റ്റോറികൾ കേട്ടിട്ടുണ്ട്.’

‘പക്ഷെ എനിക്ക് നല്ലൊരു കുടുംബത്തേയാണ് കിട്ടിയത്. അതൊരു വലിയ ഭാ​ഗ്യമാണ്. ഇച്ചായനേക്കാളും നല്ലത് അദ്ദേഹത്തിന്റെ അച്ഛനും അമ്മയുമാണ്. ഞാൻ എനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിൽ ഭർത്താവിന് കുഴപ്പമില്ല. പക്ഷെ അഭിപ്രായങ്ങൾ ‍ഞാൻ ചോദിക്കാറുണ്ട്. നാട്ടുകാർ‌ എന്നെ എടുത്ത് ഉടുത്തത് കൊണ്ടാണ് ആലിയ ഭട്ടിന്റെ വീഡിയോ ഞാൻ ഡിലീറ്റ് ചെയ്തത്.’

‘ലീവ് കിട്ടുമ്പോൾ റസ്റ്റ് എടുക്കാനാണ് ആദ്യം ശ്രമിക്കുക. ഓരോ വീഡിയോ എടുക്കുമ്പോഴും നല്ല ചെലവുണ്ട്. ചില സമയത്ത് പത്ത് ലക്ഷം വ്യൂസ് കിട്ടിയ വീഡിയോയ്ക്ക് 25000 രൂപയാണ് യുട്യൂബിൽ നിന്നും വരുമാനം വന്നത്. രണ്ടായിരം രൂപ മാത്രം വരുമാനം വന്ന സമയങ്ങളുണ്ട്’, ആലീസ് ക്രിസ്റ്റ് പറഞ്ഞു.

Also read ;
Also read ;

ഞങ്ങൾക്കൊരു ഫാമിലി പ്ലാനിങ്ങുണ്ട്. ജീവിതം അധികം എക്സ്പ്ലോർ ചെയ്തിട്ടില്ല ആലീസ്. വീട്ടിൽ നിന്നും ഷൂട്ടിങ് ലൊക്കേഷൻ. ഷൂട്ടിങിൽ നിന്നും വീട്ടിലേക്ക് ഇതായിരുന്നു മുമ്പ് ആലീസ് ചെയ്തത്.’

‘കേരളത്തിൽ ഒരു സ്ഥലത്തും ആലീസ് പോയിട്ടില്ല. നിരവധി സീരിയൽ കമിറ്റ്മെന്റ്സുണ്ട്. ദൈവം അനു​ഗ്രഹിച്ച് തരുമ്പോൾ‌ കുഞ്ഞിനെ സ്വീകരിക്കാമെന്ന നിലപാടിലാണ്, ആലീസിന്റെ ഭർത്താവ് സജിൻ പറഞ്ഞു. ‘സാമ്പത്തിക ഭദ്രതയുമെല്ലാം വേണം.’

‘ഒരു വർഷം കഴിയുമ്പോൾ ഞാൻ നിറവയറുമായി നിൽക്കുന്ന ഫോട്ടോ വരും. എന്റെ പ്രൊഫഷനുമായി ബന്ധപ്പെട്ടാണ് ഞാൻ മോഡേണായത്. നമുക്ക് ചുറ്റിലുമുള്ള കോമ്പറ്റീഷനനുസരിച്ച് മാറേണ്ടി വരും. പപ്പയും അമ്മയും കുട്ടി ഡ്രസ്സ് ധരിച്ചതിന് വഴക്ക് പറഞ്ഞിരുന്നു.’

‘പക്ഷെ ഭർത്താവ് സപ്പോർട്ട് ചെയ്തുവെന്നതാണ് എന്റെ കോൺഫിഡൻസ്. ചില സമയങ്ങളിൽ ആളു​കൾ നമ്മളെ കാണുമ്പോൾ സാഹചര്യം മനസിലാക്കാതെ പെരുമാറുന്നത് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്’, ആലീസ് ക്രിസ്റ്റി പറഞ്ഞു.

About Alice christy

More in serial news

Trending

Recent

To Top