അങ്ങനെ ആ സന്തോഷ വാർത്ത പങ്ക് വെച്ച് ചന്ദ്രയും കുടുംബവും; വളരെ ആലോചിച്ചെടുത്ത തീരുമാനമാണ് അതെന്നും ചന്ദ്ര ലക്ഷ്മൺ
സോഷ്യൽ മീഡിയയിൽ സജീവമായ നടിയാണ് ചന്ദ്ര ലക്ഷ്മൺ.സിനിമയിലൂടെ ആണ് അഭിനയ രംഗത്തേക്ക് വന്നതെങ്കിലും ടെലിവിഷൻ രംഗത്തേക്ക് വന്നതോടെയാണ് മലയാളി പ്രേക്ഷകരുടെ സ്നേഹവും ശ്രദ്ധയും ചന്ദ്രക്ക് ലഭിക്കാൻ തുടങ്ങിയത്. യൂട്യൂബിൽ സ്വന്തമായി ചാനലുള്ള താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ചന്ദ്രയെ പോലെ തന്നെ ഭർത്താവ് ടോഷ് ക്രിസ്റ്റിയും പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. രണ്ടു വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ വർഷം ഇവർക്കൊരു മകനും ജനിച്ചിരുന്നു.
കുഞ്ഞിനെ ജനനശേഷമുള്ള എല്ലാ വിശേഷങ്ങളും ചന്ദ്ര പങ്കുവച്ചിട്ടുണ്ട്.അതേസമയം കഴിഞ്ഞ കുറച്ചു മാസങ്ങളായി അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു ചന്ദ്ര. പൂർണമായും കുഞ്ഞിന്റെ കാര്യങ്ങൾ നോക്കി സമയം ചെലവഴിക്കുകയായിരുന്നു താരം. എന്നാൽ ഇപ്പോഴിതാ ഇടവേള അവസാനിപ്പിച്ച് വീണ്ടും അഭിനയത്തിൽ സജീവമാവുകയാണ് താരം. അതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് ചന്ദ്ര ഇപ്പോൾ. തന്റെ വ്‌ളോഗിലൂടെയാണ് പരമ്പരയുടെ വിശേഷങ്ങൾ പങ്കുവച്ചത്. വാനമ്പാടിയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ സായ്കിരണും പരമ്പരയില്‍ അഭിനയിക്കുന്നുണ്ട്.’തെലുങ്ക് പ്രൊജക്റ്റാണ്. വിശാഖപട്ടണത്തിനടുത്ത് വെച്ചാണ് ചിത്രീകരണം. ഔട്ട്‌ഡോർ ഷൂട്ടിനായാണ് ഇവിടെ വന്നിരിക്കുന്നത്. അടുത്ത ഷെഡ്യൂള്‍ മുതല്‍ ഹൈദരാബാദിലായിരിക്കും ഷൂട്ട്. ഏഴെട്ട് വര്‍ഷം കഴിഞ്ഞാണ് ഞാന്‍ വീണ്ടും തെലുങ്ക് ഡയലോഗ് പറയുന്നത്. ഇങ്ങനെയൊരു ഓഫര്‍ വന്നപ്പോള്‍ പലപ്രാവശ്യം ആലോചിച്ച ശേഷമാണ് ചെയ്യാമെന്ന് ഏറ്റത്. എങ്ങനെയെങ്കിലും തുടങ്ങണമല്ലോ. മോന്റെ കാര്യങ്ങളും നോക്കണമല്ലോ. ഇതുവരെ അവന് കുഴപ്പമൊന്നുമില്ല’, ചന്ദ്ര പറഞ്ഞു തുടങ്ങി.
‘പതിയെ പതിയെ അവനെ കംഫര്‍ട്ടാക്കി. ബ്രേക്കായതിനാല്‍ ടോഷേട്ടൻ അവിടെയുണ്ട്. അപ്പയും അമ്മയുമെല്ലാം അവനൊപ്പമുണ്ട്. ഞാന്‍ മാത്രമാണ് ഇവിടേക്ക് വന്നത്. ബാക്കിയെല്ലാവരും മോന്റെ കൂടെയാണ്. ക്യാരക്ടറും ഷൂട്ടിന്റെ വിശേഷങ്ങളുമെല്ലാം ഞാന്‍ വ്‌ളോഗിലൂടെ പങ്കിടുന്നതായിരിക്കും. തന്നെയുള്ള യാത്രയും, പുതിയ താരങ്ങളുമെല്ലാം എങ്ങനെയുണ്ടെന്ന് ഞാന്‍ അറിയിക്കാം. താമസിക്കുന്ന റിസോര്‍ട്ടിൽ തന്നെയാണ് കൂടുതല്‍ രംഗങ്ങളും ചിത്രീകരിക്കുന്നത്. കുറച്ച് രംഗങ്ങള്‍ പുറത്തുപോയും എടുക്കുന്നുണ്ട്. വലിയ തണുപ്പൊന്നുമില്ലാത്തതിനാല്‍ നല്ല രസമാണ്’, ചന്ദ്ര പറഞ്ഞു.കൂടെ അഭിനയിക്കാൻ പോകുന്ന മലയാളികൾക്ക് പ്രിയങ്കരനായ ആള്‍ ആരാണെന്ന് പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ് സായ് കിരണിനെ ചന്ദ്ര പരിചയപ്പെടുത്തിയത്. ഇപ്പോള്‍ അദ്ദേഹത്തിന് മലയാളം നന്നായി അറിയാമെന്നും ചന്ദ്ര പറഞ്ഞു.
വാനമ്പാടി കഴിഞ്ഞതില്‍ പിന്നെ താൻ ഒരു കണ്‍വേര്‍ട്ടഡ് മലയാളി ആണെന്നാണ് സായ് കിരൺ പറഞ്ഞത്. സായും ഞാനും കൂടിയാണ് ഈ പ്രൊജക്റ്റില്‍ വര്‍ക്ക് ചെയ്യുന്നത്. ഒരേ പ്രൊഡക്ഷനില്‍ ഞങ്ങള്‍ നേരത്തെ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും ചന്ദ്ര പറഞ്ഞു.
ഇതാദ്യമായാണ് ഞങ്ങൾ പെയറായി അഭിനയിക്കുന്നതെന്ന് സായ് വ്യക്തമാക്കി. വിശേഷങ്ങള്‍ക്കിടെ സായ് ഒരു മലയാളം പാട്ടും പാടുകയുണ്ടായി. എല്ലാവരും ഇവിടെ തെലുങ്ക് പറയുമ്പോള്‍ സായ്തനിക്ക് വലിയൊരു ആശ്വാസമാണ്. ഞങ്ങള്‍ മലയാളമാണ് സംസാരിക്കാറുള്ളത്. ഇപ്പോള്‍ ദേ മലയാളം പാട്ടും പാടിത്തന്നു. അതൊരു വലിയ സന്തോഷമായെന്നും ചന്ദ്ര വീഡിയോയിൽ പറഞ്ഞു. നിരവധി പേർ ചന്ദ്രയ്ക്കും സായ്ക്കും അവരുടെ പുതിയ പരമ്പരയ്ക്കും ആശംസകൾ നേർന്ന് കമന്റ് ചെയ്യുന്നുണ്ട്.