serial news
നന്ദി പറഞ്ഞുകൊണ്ട് ഭർത്താവിന്റെ കാലിൽ പിടിച്ച് പൊട്ടിക്കരഞ്ഞ് യമുനാ റാണി ; വൈറൽ വീഡിയോ!
നന്ദി പറഞ്ഞുകൊണ്ട് ഭർത്താവിന്റെ കാലിൽ പിടിച്ച് പൊട്ടിക്കരഞ്ഞ് യമുനാ റാണി ; വൈറൽ വീഡിയോ!
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് വളരെ സുപരിചിതയാണ് യമുനാ റാണി. നിരവധി സീരിയലുകളിലൂടെ അമ്മയായും സ്വഭാവനടിയായും എത്തിയ യമുന ഇന്നും മിനിസ്‌ക്രീനിൽ സജീവമാണ്. ചന്ദനമഴ സീരിയലിലെ മധുമതി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചാണ് കൂടുതൽ ശ്രദ്ധ നേടിയത്. സിനിമയിലും സീരിയലിലും ഒരുപോലെ നിറഞ്ഞ് നിന്ന നടി കഴിഞ്ഞ വര്‍ഷം രണ്ടാമതും വിവാഹിതയായി.
അതുവരെ നടിയെ കുറിച്ച് കാര്യമായ വാര്‍ത്തകളൊന്നും പുറത്ത് വന്നിരുന്നില്ല. എന്നാല്‍ രണ്ടാം വിവാഹം വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടു. ഈ പ്രായത്തിലും ഒരു രണ്ടാം വിവാഹം എന്ന ടിപ്പിക്കൽ ചോദ്യങ്ങൾക്കാണ് പിന്നീട് യമുനാ റാണി മറുപടി പറയേണ്ടി വന്നത്.
വിവാഹപ്രായമായ പെണ്‍കുട്ടികള്‍ മക്കളായി ഉള്ളപ്പോഴാണോ അമ്മ വിവാഹം കഴിക്കുന്നതെന്ന ചോദ്യങ്ങൾ വരെ യമുനയ്ക്ക് നേരിടേണ്ടി വന്നു. എന്നാല്‍ വിമര്‍ശനങ്ങളില്‍ തളരാതെ ജീവിതവുമായി മുന്നോട്ട് പോവുകയാണ് യമുന ഇപ്പോൾ. ഇതിനിടെ ഭര്‍ത്താവ് ദേവന്റെ കാലില്‍ വീണ് പൊട്ടിക്കരയുന്ന നടിയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റായ ദേവനെയാണ് യമുന രണ്ടാമത് വിവാഹം കഴിച്ചത്. മൂകാംബികയില്‍ വച്ച് വളരെ രഹസ്യമായി നടത്തിയ വിവാഹത്തെ കുറിച്ച് താരദമ്പതിമാര്‍ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഞാനും എന്റാളും എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോ യില്‍ യമുനയും ഭര്‍ത്താവും ഒരുമിച്ച് പങ്കെടുക്കുന്നുണ്ട്. പരിപാടിയില്‍ നിന്നും ഏറ്റവും പുതിയതായി പുറത്ത് വന്ന വീഡിയോയില്‍ പൊട്ടിക്കരയുന്ന യമുനയെയാണ് കാണിക്കുന്നത്.
ഭര്‍ത്താവായി ദേവന്‍ ജീവിതത്തിലേക്ക് വന്നതിന് ശേഷമുണ്ടായ മാറ്റത്തെ കുറിച്ചും സമൂഹത്തിന് മുന്നില്‍ ഇറങ്ങി നടക്കാനുള്ള ധൈര്യം ലഭിച്ചുവെന്നും യമുന പറയുന്നു. സ്വന്തം കുടുംബത്തില്‍ നിന്ന് പോലും ലഭിക്കാത്ത പിന്തുണയാണ് തനിക്കിപ്പോള്‍ കിട്ടുന്നതെന്നും പറഞ്ഞ് യമുനയുടെ കണ്ണുകൾ നിറയുന്നുണ്ട്. ഭര്‍ത്താവിനോട് ചില കാര്യങ്ങള്‍ക്ക് നന്ദി പറഞ്ഞതിന് ശേഷം അദ്ദേഹത്തിന്റെ കാലിലേക്ക് വീണ് പൊട്ടിക്കരയുകയാണ് യമുന ചെയ്തത്.
സീരിയലില്‍ അഭിനയിക്കാന്‍ പോവുന്നവര്‍ ചെയ്യുന്നതൊക്കെ വളരെ മോശം പ്രവൃത്തിയാണെന്ന് പറയുന്നവരുണ്ട്. അങ്ങനെയാണ് അവര്‍ നമ്മളെ കാണുന്നതും. എന്റെ കുടുംബത്തില്‍ നിന്നും എനിക്ക് ഒരു സപ്പോര്‍ട്ടുമില്ല. സമൂഹത്തില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ എനിക്ക് തന്ന ധൈര്യത്തിനും സപ്പോര്‍ട്ടിനും നന്ദി, എന്നുമാണ് യമുന ദേവനോട് പറയുന്നത്. മാത്രമല്ല ഇത് പറയുന്നതിനൊപ്പം നടി ദേവന്റെ കാലില്‍ വീഴുകയും ചെയ്യുന്നത് പ്രൊമോ വീഡിയോയില്‍ കാണാം. നിമിഷ നേരം കൊണ്ടാണ് പ്രൊമോ വീഡിയോ വൈറലായി മാറിയിരിക്കുന്നത്.
2021 ലാണ് യമുനയും ദേവനും വിവാഹിതരാവുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. മക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വളരെ രഹസ്യമായിട്ടാണ് വിവാഹം നടക്കുന്നത്. സീരിയലിന്റെ ലൊക്കേഷനില്‍ നിന്നും അമ്പലത്തില്‍ പോവുകയാണെന്ന് പറഞ്ഞാണ് യമുന വിവാഹം കഴിക്കാന്‍ പോവുന്നത്.
about yamunaa rani