Connect with us

ദേവേട്ടൻ റിസേർച്ച് ചെയ്ത പേപ്പേഴ്സ് അമേരിക്കയിൽ അദ്ദേഹം പഠിച്ച യൂണിവേഴ്സിറ്റിയിലെ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്; അങ്ങനെയാണ് ദേവേട്ടൻ എത്ര വലിയ ആളാണെന്ന് എനിക്ക് മനസിലായത്; യമുന

serial news

ദേവേട്ടൻ റിസേർച്ച് ചെയ്ത പേപ്പേഴ്സ് അമേരിക്കയിൽ അദ്ദേഹം പഠിച്ച യൂണിവേഴ്സിറ്റിയിലെ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്; അങ്ങനെയാണ് ദേവേട്ടൻ എത്ര വലിയ ആളാണെന്ന് എനിക്ക് മനസിലായത്; യമുന

ദേവേട്ടൻ റിസേർച്ച് ചെയ്ത പേപ്പേഴ്സ് അമേരിക്കയിൽ അദ്ദേഹം പഠിച്ച യൂണിവേഴ്സിറ്റിയിലെ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്; അങ്ങനെയാണ് ദേവേട്ടൻ എത്ര വലിയ ആളാണെന്ന് എനിക്ക് മനസിലായത്; യമുന

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് യമുന. ചന്ദനമഴ പോലെയുള്ള ഹിറ്റ് സീരിയലുകളില്‍ പ്രധാനപ്പെട്ട റോളില്‍ എത്തിയാണ് യമുന ശ്രദ്ധിക്കപ്പെട്ടത്. സീരിയലിന് പുറമേ സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും നല്ലൊരു കഥാപാത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് നടിയിപ്പോള്‍.സീരിയലിൽ ശ്രദ്ധ കൊടുത്തപ്പോൾ സിനിമയിൽ ശോഭിക്കേണ്ട പതിനാല് വർഷങ്ങൾ നഷ്ടമായിയെന്ന് യമുന അടുത്തിടെ പറഞ്ഞിരുന്നു. പതിനാല് വർഷമായി സിനിമ മിസ് ചെയ്യുന്നുണ്ട്.

അതുകൊണ്ട് സീരിയൽ അഭിനയം നിർത്തി സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോഴെന്നും യമുന പറഞ്ഞിരുന്നു. 2020ലാണ് അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവൻ യമുനയെ വിവാഹം ചെയ്തത്.കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങുകളുടെ ഫോട്ടോകൾ വൈറലായിരുന്നു. അമ്പതിൽ അധികം സീരിയലുകളും നാല്‍പ്പത്തിയഞ്ച് സിനിമകളിലും അഭിനയിച്ചിട്ടുള്ള യമുന സിനിമാ സംവിധായകനായ എസ്.പി മഹേഷിനെയാണ് ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് പെൺമക്കളുണ്ട് യമുനയ്ക്ക്.

ഇപ്പോൾ ദേവനൊപ്പം സന്തോഷകരമായ ദ​മ്പത്യം മുന്നോട്ട് കൊണ്ടുപോകുകയാണ് യമുന. ഇപ്പോഴിത യമുനയും ഭർത്താവ് ദേവനും ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.അടുത്ത കുഴിയിൽ ചാടാൻ പോകുവാണോ, പണി കിട്ടുവോ തുടങ്ങി വിവാഹത്തിന് മുമ്പ് മുഴുവൻ നെ​ഗറ്റീവ് തോട്ടായിരുന്നു. ഒരുപാട് മേഖലകളിൽ കൈവെച്ചിട്ടുള്ളയാളാണ് ദേവേട്ടൻ. ഒരാളുടെ പ്രശ്നം കറക്ട് മനസിലാക്കി അത് പരിഹ​രിച്ച് ടെൻഷൻ ഒഴിവാക്കി കൊടുക്കാൻ ദേവേട്ടന് സിംപിളായി സാധിക്കും. എനിക്ക് അത് അനുഭവമുണ്ട്.’

‘മാത്രമല്ല ദേവേട്ടൻ റിസേർച്ച് ചെയ്ത പേപ്പേഴ്സ് അമേരിക്കയിൽ അദ്ദേഹം പഠിച്ച യൂണിവേഴ്സിറ്റിയിലെ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേവേട്ടന്റെ കസിൻ അമേരിക്കയിൽ പോയപ്പോഴാണ് ദേവേട്ടൻ എത്ര വലിയ ആളാണെന്ന് എനിക്ക് മനസിലായത്.’

‘ദേവേട്ടന്റെ കൗൺസിലിങിൽ പങ്കെടുത്ത ശേഷം വീൽ ചെയറിൽ വന്ന ലേഡി തിരികെ നടന്ന് പോയി. അത് അവിടുത്തെ ആളുകൾ ദേവേട്ടന്റെ കസിനോട് പറഞ്ഞ കാര്യമാണ്. ആ സംഭവം അവിടെ ഉള്ളവർക്ക് പോലും ഒരു അത്ഭുതമാണ്. എന്നോട് അടുത്ത് കഴിഞ്ഞാലെ എന്റെ ഉള്ളിലൊന്നും ഇല്ലെന്ന് ആളുകൾക്ക് മനസിലാകൂ.’

‘ഞാൻ സെലിബ്രിറ്റിയാണെന്ന് ദേവേട്ടന് ആദ്യം അറിയില്ലായിരുന്നു. വിവാഹം ഉറപ്പിച്ച ശേഷം കോഫി ഷോപ്പിൽ‌ ഞങ്ങൾ സംസാരിക്കാൻ പോയിരുന്നു. അന്ന് കുറച്ച് പേർ എന്നോടൊപ്പം സെൽഫി എടുക്കാൻ വന്നു അന്നാണ് ദേവേട്ടൻ ഞാൻ നടിയാണെന്ന് അറിയുന്നത്. ജ്വാലയായ് സീരിയലിലെ എന്റെ അഭിനയം കണ്ട് ആളുകൾ അടിക്കാൻ വന്നിട്ടുണ്ട്.’മച്ചിയായിപ്പോവും നീ എന്നൊക്കെ ആളുകൾ ശപിച്ച് പറഞ്ഞിട്ടുണ്ട്. ഫാമിലി ലൈഫിലേക്ക് വന്നപ്പോഴാണ് സിനിമയിൽ നിന്നും വിട്ടുനിന്നത്. ദിലീപേട്ടന്റെ അമ്മയായും ചേച്ചിയായുമൊക്കെ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ നിന്നും മാറി നിന്നപ്പോഴാണ് എനിക്ക് കുറെ നല്ല കഥാപാത്രങ്ങൾ നഷ്ടമായത്.’

‘ഇന്നത്തെപ്പോലെ തന്നെ അന്നും ആളുകൾ നമ്മളെ മോശമായ രീതിയിൽ സിനിമയിൽ പ്രവർത്തിക്കുമ്പോൾ സമീപിക്കും. പക്ഷെ നമ്മൾ നിൽക്കുന്നത് പോലെയാണ് പിന്നെ ജീവിതം. ആരും ഒന്നും നിർബന്ധിച്ച് ചെയ്യിപ്പിക്കില്ല.’

‘ദേവേട്ടനാണ് കൂടുതൽ റൊമാന്റിക്ക്. ഞാൻ ഒട്ടും റൊമാന്റിക്കല്ല. ക്യാമറയും ആക്ഷനും ഇല്ലാതെ എനിക്ക് റൊമാൻസ് വരില്ല. എന്റെ ഏറ്റവും വലിയ ഫാൻ ദേവേട്ടൻ തന്നെയാണ്. എനിക്കാണ് ദേഷ്യം കൂടുതൽ. കല്യാണം കഴിഞ്ഞിട്ടാണ് എന്നോട് ദേവേട്ടൻ ഐ ലവ് യു പറഞ്ഞത്. മക്കളോടാണ് ദേവേട്ടൻ പറഞ്ഞത് നിങ്ങളുടെ അമ്മയെ വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന്. അപ്പോൾ തന്നെ മക്കൾ യെസ് പറഞ്ഞു.’

‘നിങ്ങൾ എവിടെയെങ്കിലും പോയി അടിച്ച് പൊളിക്ക് എന്നാണ് മക്കൾ ഞങ്ങളോട് പറയാറുള്ളത്’ യമുന പറഞ്ഞു. എപ്പോഴും കളിച്ചും ചിരിച്ചും മാത്രമല്ല ഇടയ്ക്ക് തങ്ങൾ വഴക്ക് കൂടാറുണ്ടെന്നാണ് ദേവൻ പറയുന്നത്.’സൈക്കോ തെറാപ്പിസ്റ്റായി അമേരിക്കയിൽ വർക്ക് ചെയ്യുകയായിരുന്നു. പിന്നീട് റിയലെസ്റ്റേറ്റ് കാര്യം നോക്കാനായി നാട്ടിലേക്ക് വന്നു. ശേഷം കൊവിഡ് വന്നു. പിന്നെ വീടിന്റെ പണി തുടങ്ങി അങ്ങനെയിരിക്കെയാണ് യമുനയെ കണ്ടുമുട്ടിയത്. യമുനയുടെ കുളിസീൻ ഉണ്ടെന്ന് അറിഞ്ഞശേഷം പകൽപ്പൂരം സിനിമ ഞാൻ തപ്പിയെടുത്ത് കണ്ടു. ഞങ്ങൾ തമ്മിൽ അടിയും ബഹളവുമൊക്കെ ഉണ്ടാകാറുണ്ട്’ ദേവൻ പറഞ്ഞു.

More in serial news

Trending

Recent

To Top