Connect with us

ഒരക്ഷരം മിണ്ടിയാൽ; രഹസ്യങ്ങൾ പൊട്ടിച്ച് താരം; യമുനയ്ക്കെതിരെ ആഞ്ഞടിച്ച് സിബിൻ!!

Bigg Boss

ഒരക്ഷരം മിണ്ടിയാൽ; രഹസ്യങ്ങൾ പൊട്ടിച്ച് താരം; യമുനയ്ക്കെതിരെ ആഞ്ഞടിച്ച് സിബിൻ!!

ഒരക്ഷരം മിണ്ടിയാൽ; രഹസ്യങ്ങൾ പൊട്ടിച്ച് താരം; യമുനയ്ക്കെതിരെ ആഞ്ഞടിച്ച് സിബിൻ!!

ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ സിബിൻ വളരെ പെട്ടെന്നാണ് പ്രേക്ഷക പിന്തുണ നേടിയെടുത്തത്. മികച്ച എന്റർടെയിനർ എന്ന നിലയിലാണ് സിബിൻ ആഘോഷിക്കപ്പെട്ടത്. ഈ സീസണിലെ ഗെയിം ചെയിഞ്ചർ എന്നാണ് സിബിനെ പ്രേക്ഷകർ വിലയിരുത്തിയത്.

എന്നാൽ മാനസികമായി തകർന്നതാണ് താൻ പുറത്തേക്ക് പോകാൻ കാരണമെന്നാണ് സിബിനിപ്പോൾ പറയുന്നത്. മത്സരത്തിലേക്ക് തിരികെ വരാൻ സമ്മതമാണെന്ന് അറിയിച്ചതിന് ശേഷവും തന്നെ പുറത്താക്കുകയായിരുന്നു എന്ന് പറയുകയാണ് താരം. അവതാരകനായ മോഹൻലാൽ വഴക്ക് പറഞ്ഞതോടെ മാനസികമായി തളർന്നു. എന്നാൽ പുറത്ത് പോയതിന് ശേഷം തനിക്ക് തിരിച്ചറിവ് വരികയും ഷോ യിലേക്ക് വരാൻ പൂർണമായും ഒരുങ്ങിയതാണ്. ഇതിനിടയിൽ നടന്ന സംഭവങ്ങളെ പറ്റി ഇതിനോടകം തന്നെ സിബിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

എന്നാൽ ദിവസങ്ങൾക്ക് മുൻമ്പ് ബിഗ് ബോസിൽ നിന്നും സിബിൻ പുറത്തായതിന് പിന്നാലെ സിബിനെ കുറിച്ച് മുൻ മത്സരാർത്ഥിയായ യമുനാ റാണി അഭിമുഖത്തിൽ പ്രതികരിച്ചിരുന്നു. സിബിൻ നല്ലൊരു ഗെയിമറായിരുന്നുവെന്നും എന്നാൽ മാനസിക പ്രശ്നങ്ങൾ അനുഭവിക്കൊന്നാരാളെ ഷോയിൽ തുടർന്ന് കൊണ്ടുപോകുന്നത് വലിയ ബുദ്ധിമുട്ടായിരിക്കും എന്നായിരുന്നു യമുനയുടെ വാക്കുകൾ.

തന്റെ ഭർത്താവ് സൈക്കോ തെറാപ്പിസ്റ്റ് ആണെന്നും അദ്ദേഹം സിബിന്റെ ഹൗസിലെ പ്രകടനങ്ങൾ വിലയിരുത്തി ഇത് പറഞ്ഞതെന്നും യമുന പറഞ്ഞിരുന്നു. ഇപ്പോഴിതാ യമുനയുടെ ഈ പ്രതികരണത്തെ അതിരൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിബിൻ. തന്റെ ഇൻസ്റ്റഗ്രമിൽ പങ്കിട്ട വീഡിയോയിലൂടെയാണ് പ്രതികരണം.

സിബിനെ കുറിച്ച് യമുന പറഞ്ഞത് ഇങ്ങനെയായിരുന്നു-‘

സിബിൻ നല്ലൊരു ഗെയിമാർ ആയിരുന്നു. സിബിൻ ഗെയിം ചേഞ്ച് ചെയ്തു. നല്ല രസമായി അത് പോയിരുന്നു. കപ്പ് ചിലപ്പോൾ സിബിൻ കൊണ്ടുപോകും എന്നൊക്കെ ഞാൻ പറഞ്ഞിരുന്നു. എന്നാൽ സിബിൻ മൈൻഡ് ഡൌൺ ആയി പോയല്ലോ, ലാലേട്ടൻ വന്ന് സിബിനെ ഭയങ്കരമായിട്ട് കുറ്റപ്പെടുത്തി കഴിഞ്ഞപ്പോൾ സിബിൻ ഡൗൺ ആയിപ്പോയല്ലോ.

സിബിൻ കരഞ്ഞ് പറയുന്നുണ്ടായിരുന്നു പുറത്ത് പോകണമെന്ന്. എന്റെ ചെവിയിൽ ഇരുന്ന് ആരോ പറയുന്നത് പോലെ തോന്നുന്നു എന്നൊക്കെ പറഞ്ഞു. അത്രയും കരഞ്ഞ് കൊണ്ട് സിബിൻ തന്നെയാണ് ഇതൊക്കെ പറഞ്ഞത്. പ്രേക്ഷകർ ഇതൊക്കെ കാണുന്നുണ്ടായിരുന്നു. സിബിൻ കുറച്ച് കൂടി ബോൾഡായി നിൽക്കണമായിരുന്നു. സിബിൻ പുറത്തെ ജനങ്ങളുടെ സപ്പോർട്ട് മനസിലാക്കി സിബിൻ അവിടെ സ്ട്രോങ് ആയി നിൽക്കണമായിരുന്നുവെന്ന് ഞാൻ മുൻപ് പറഞ്ഞിരുന്നു.

എന്റെ ഭർത്താവ് ഒരു സൈക്കോ തെറാപ്പിസ്റ്റാണ്. അദ്ദേഹം പറഞ്ഞത് ഈ രീതിയിൽ കരയുകയും ചെവിയിൽ വന്നിരുന്ന് സംസാരിക്കുന്നു എന്നൊക്കെ പറയുകയും ചെയ്യുന്ന വ്യക്തിയ ഗെയിമിൽ വെച്ചോണ്ടിരിക്കാൻ പാടായിരിക്കും എന്നാണ്’,എന്നായിരുന്നു യമുനയുടെ വാക്കുകൾ.

സിബിന്റെ പ്രതികരണം ഇങ്ങനെ-

‘ബിഗ് ബോസിൽ നിന്നും പ്രേക്ഷകരെല്ലാവരും ചേർന്ന് അടിച്ചിറക്കി വിട്ടൊരു മത്സരാർത്ഥിയുണ്ട്, ഞാൻ കയറുന്നതിന് മുൻപ് പ്രേക്ഷകരെല്ലാവരും ചേർന്ന് ഇറക്കിവിട്ടയാളാണ് അവർ. എനിക്ക് പിന്നെ മനക്കട്ടി ഇല്ലാതെ എറങ്ങി വന്നതാണല്ലോ. ഇവർ ഓടി നടന്ന് അഭിമുഖം കൊടുക്കുകയാണ്. ഇവരും ഭർത്താവും ചേർന്നാണ് അഭിമുഖം കൊടുക്കുന്നത്. അഭിമുഖത്തിൽ അവർ എന്നെ കുറിച്ച് ഘോര ഘോരം പ്രസംഗിക്കുന്നത് ഞാൻ കേട്ടായിരുന്നു.

ഇവരുടെ ഭർത്താവ് സൈക്കോളജിസ്റ്റോ സൈകാർട്ടിസ്റ്റോയൊക്കെയാണ്. പുള്ളിക്ക് ഭൂമിക്ക് താഴെയുള്ള എല്ലാ ജോലിയും അറിയാം. പുള്ളി എന്നെ കുറിച്ച് ഒബ്സർവേഷൻ നടത്തിയിട്ട് പറയുന്നുണ്ടായിരുന്നു. ഒന്നാമത്തെ കാര്യം ഞാൻ ഹൗസിൽ എത്തിയപ്പോൾ ആ മത്സരാർത്ഥി അവിടെ ഉണ്ടായിരുന്നില്ല.

അവർക്ക് എന്നെ കുറിച്ച് ഒന്നും അറിയില്ല. നിങ്ങൾ എന്റെ ഗെയിമിനെ കുറിച്ച് പറഞ്ഞോളൂ, പക്ഷേ എന്നെക്കുറിച്ച് അനാവശ്യമായി സംസാരിക്കരുത്. പ്രത്യേകിച്ച് ഈ സൈക്കോളജിസ്റ്റ് അണ്ണനോടാണ് പറയാൻ ഉള്ളത്. നിങ്ങൾ രണ്ട് പേരേയും എനിക്ക് നന്നായി അറിയാം. ജയൻ ചേട്ടന്റെ കോഴിക്കഥകൾ എന്നെ കൊണ്ട് പറയിക്കരുത്’,

More in Bigg Boss

Trending

Recent

To Top