Connect with us

ജീവിതത്തിലെ പുത്തന്‍ സന്തോഷം പങ്കിട്ടെത്തി യമുനയും ദേവനും സന്തോഷത്തിലും ആ ഒരു സങ്കടം മാത്രം, വിങ്ങിപ്പൊട്ടി യമുന, ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ച് ദേവന്‍

News

ജീവിതത്തിലെ പുത്തന്‍ സന്തോഷം പങ്കിട്ടെത്തി യമുനയും ദേവനും സന്തോഷത്തിലും ആ ഒരു സങ്കടം മാത്രം, വിങ്ങിപ്പൊട്ടി യമുന, ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ച് ദേവന്‍

ജീവിതത്തിലെ പുത്തന്‍ സന്തോഷം പങ്കിട്ടെത്തി യമുനയും ദേവനും സന്തോഷത്തിലും ആ ഒരു സങ്കടം മാത്രം, വിങ്ങിപ്പൊട്ടി യമുന, ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ച് ദേവന്‍

നിരവധി പരമ്പരകളിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് യമുന. 2020 ല്‍ ആയിരുന്നു യമുനയുടെ രണ്ടാം വിവാഹം. ആദ്യ വിവാഹത്തില്‍ ജനിച്ച രണ്ട് പെണ്‍മക്കളുടെ സാന്നിധ്യത്തിലായിരുന്നു യമുന വീണ്ടും വിവാഹിതയായത്. ഇത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ യമുന ഭര്‍ത്താവിനെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.

അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റ് ആയ ദേവനാണ് യമുനയുടെ ഭര്‍ത്താവ്. വിവാഹത്തിന് പിന്നാലെ ഇരുവരെയും കുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നെങ്കിലും അതിനുള്ള മറുപടി അഭിമുഖങ്ങളിലൂടെ ഇരുവരും പറഞ്ഞിരുന്നു. ഇതിനിടടെ യൂട്യൂബ് ചാനല്‍ ആരംഭിക്കുകയും ചെയ്തതോടെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കുന്നത് അതിലൂടെയാണ്. നിരവധി പേരാണ് ഇവരുടെ വീഡിയോകള്‍ക്ക് കമന്റുമായി എത്തുന്നതും.

അടുത്തിടെ സീ കേരളത്തിലെ ഞാനും എന്റാളും എന്ന റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥിയായും മറ്റും യമുന പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരുന്നു. റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെ ദേവനും ആരാധകര്‍ക്ക് പ്രിയങ്കരനാവുകയായിരുന്നു. ഷോയില്‍ വെച്ച് തങ്ങള്‍ പരിചയപ്പെട്ടതിനെ കുറിച്ചും വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചുമൊക്കെ താരങ്ങള്‍ സംസാരിച്ചിരുന്നു. ഒരു വസ്തു കച്ചവടത്തിന്റെ ഭാഗമായി കണ്ടു മുട്ടിയ ഇവര്‍ സൗഹൃദത്തില്‍ ആവുകയും പിന്നീട് വിവാഹിതരാവുകയും ആയിരുന്നു.

രണ്ടു കുട്ടികളുമായും ദേവന്‍ സൗഹൃദത്തില്‍ ആയ ശേഷം അവരുടെ കൂടെ സമ്മതത്തോടെ ആയിരുന്നു വിവാഹമെന്ന് യമുന വ്യക്തമാക്കിയിരുന്നു. ഞാനും എന്റാളും വേദിയില്‍ വെച്ചൊക്കെ മക്കളുമായി ദേവനുള്ള അടുപ്പം പ്രേക്ഷകര്‍ നേരിട്ട് കണ്ടതാണ്. ഇപ്പോഴിതാ, ഇവരുടെ ജീവിതത്തില്‍ പുതിയൊരു സന്തോഷം കൂടി ഉണ്ടായിരിക്കുകയാണ്. പുത്തന്‍ ഒരു വീട് സ്വന്തമാക്കിയിരിക്കുകയാണ് താരങ്ങള്‍.

തിരുവനന്തപുരം വെള്ളായണിയിലാണ് ഇവരുടെ രണ്ടു നിലയുള്ള പുത്തന്‍ വീട്. കായലോരത്തോട് ചേര്‍ന്ന് ഒരു രണ്ടു നില വീടാണ് ഇവര്‍ വാങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു വീടിന്റെ പാലു കാച്ചല്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധി പേരാണ് ഇന്നലെ ചടങ്ങിന് എത്തിയത്.

അതിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ മുഴുവന്‍. അതിനിടെ ആഘോഷങ്ങള്‍ക്കിടയില്‍ നിന്നുള്ള യമുനയുടെയും ദേവന്റെയും ഒരു വീഡിയോയും ശ്രദ്ധ നേടുകയാണ്. ബന്ധുക്കളെ യാത്രയാക്കുന്നതിനിടെ അച്ഛനെ ഓര്‍ത്ത് പൊട്ടിക്കരയുന്ന യമുനയും യമുനയെ ആശ്വസിപ്പിക്കുന്ന ദേവനുമാണ് വീഡിയോയില്‍. നിരവധി പേരാണ് വീഡിയോയില്‍ കമന്റ് ചെയ്യുന്നത്.

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് യമുനയുടെ അച്ഛന്‍ മരിക്കുന്നത്. അച്ഛന്റെ സഹോദരനെയും കുടുംബത്തെയും യാത്രയാക്കിയ ശേഷം ആയിരുന്നു യമുനയുടെ കണ്ണുനിറഞ്ഞത്. വീട്ടിലെ ഏറ്റവും മൂത്ത ആളാണ്. അവള്‍ക്ക് അവളുടെ അച്ഛനെ പോലെ തന്നെയാണ് അദ്ദേഹമെന്നും ദേവന്‍ വീഡിയോയില്‍ പറയുന്നുണ്ട്. യമുനയും ദേവനും ജീവിതത്തില്‍ ഒന്നിക്കാന്‍ കാരണമായ രജനി എന്ന സുഹൃത്തിനെയും യമുന വീഡിയോയില്‍ പരിചയപ്പെടുത്തുന്നുണ്ട്.

മലയാളി പ്രേക്ഷകര്‍ കാണാന്‍ കാത്തിരുന്ന ആള്‍ ഇതാണ് എന്ന് പറഞ്ഞാണ് യമുന പരിചയപ്പെടുത്തിയത്. വസ്തു കച്ചവടത്തിനായി യമുനയേയും ദേവനെയും പരിചയപ്പെടുത്തിയത് രജനി ആയിരുന്നു. ആ കൂടിക്കാഴ്ച്ചയാണ് ഇന്ന് മനോഹര ദാമ്പത്യത്തിലേക്ക് എത്തി നില്‍ക്കുന്നത്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ക്യൂട്ട് കപ്പിള്‍, ദേവേട്ടന്‍ എപ്പോഴും ഹാപ്പിയാണ് നല്ല മനസാണ്, യമുനയുടെ ഭാഗ്യം എന്നൊക്കെയാണ് ഓരോരുത്തരുടെ കമന്റുകള്‍.

അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയിലെ മോശം സമീപനങ്ങളെ കുറിച്ചും യമുന തുറന്നു പറഞ്ഞിരുന്നു. അവസരങ്ങള്‍ കിട്ടാന്‍ അഡ്ജസ്റ്റ്‌മെന്റ് ചെയ്യണമെന്ന് പറയുന്നതൊക്കെ ശരിയാണ്. നേരിട്ടും അല്ലാതെയും ഇങ്ങനെ ചോദിക്കുന്നവരുണ്ട് എന്നാണ് യമുന പറയുന്നത്.

അവസരങ്ങള്‍ കിട്ടാന്‍ അഡ്ജസ്റ്റ്‌മെന്റ് ചെയ്യണമെന്ന് പറയുന്നതൊക്കെ ശരിയാണ്. നേരിട്ടും അല്ലാതെയും ഇങ്ങനെ ചോദിക്കുന്നവരുണ്ട്. തല്ല് കിട്ടുമോന്ന് പേടിച്ചിട്ടാവും, ഇപ്പോള്‍ തന്നോട് ആരും ചോദിക്കാറില്ല. പക്ഷേ പണ്ട് നേരിട്ട് ചോദിക്കാതെ വളഞ്ഞ വഴിയിലൂടെ ചോദ്യവുമായി വരുന്നവരെ തനിക്ക് മനസിലാകുമായിരുന്നു.

താന്‍ മനസിലാക്കിയിടത്തോളം സിനിമാ ഇന്‍ഡസ്ട്രിയില്‍ മാത്രമല്ല, എല്ലാ ഇന്‍ഡസ്ട്രികളിലും ഇതൊക്കെ ഉണ്ടാവും. മറ്റ് മേഖലയിലുളള തന്റെ സുഹൃത്തുക്കളില്‍ പലരും പേഴ്‌സണല്‍ കാര്യങ്ങള്‍ പറയുന്നതിനൊപ്പം ഇത്തരം അനുഭവം പറഞ്ഞിട്ടുണ്ട്. സിനിമയായത് കൊണ്ട് അത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നു എന്നതാണ് പ്രത്യേകത. തന്നെ സംബന്ധിച്ച് ഏറ്റവും സുരക്ഷിതമായി ജോലി ചെയ്യാന്‍ പറ്റുന്ന ഇന്‍ഡസ്ട്രിയാണ് സിനിമ.

ക്യാമറയുടെ മുന്നിലാണ് ജോലി ചെയ്യുന്നത്. അതിന് ചുറ്റും ഒത്തിരി ആളുകളുമുണ്ട്. അവരുടെയൊക്കെ മുന്നില്‍ വന്നിട്ട് തന്നെ പീഡിപ്പിക്കാന്‍ നോക്കി എന്നത് നടക്കുന്ന കാര്യമാണോ? ഓഫ് ക്യാമറയിലോ ഇരുട്ടത്തോ നടക്കുന്ന പ്രശ്‌നങ്ങളില്‍ സിനിമാക്കാരെ മാത്രം പറഞ്ഞിട്ട് കാര്യമില്ലെന്നും അവര്‍ പറയുന്നുണ്ട്. ഒരാള്‍ ചായയോ കാപ്പിയോ കുടിക്കാന്‍ വിളിച്ചാല്‍ പോകണോ വേണ്ടയോ എന്നത് നമ്മുടെ തീരുമാനമാണ് എന്നാണ് യമുന അഭിമുഖത്തില്‍ പറയുന്നത്.

Continue Reading
You may also like...

More in News

Trending