serial news
അമ്മയുടെ നിര്‍ബന്ധപ്രകാരം 21-ാം വയസിൽ വിവാഹം, 22ൽ വേർപിരിഞ്ഞു ; ഇന്നും സിംഗിൾ ആണോ എന്ന ചോദ്യത്തിന് ആരതി സോജൻ നൽകിയ മറുപടി!
അമ്മയുടെ നിര്‍ബന്ധപ്രകാരം 21-ാം വയസിൽ വിവാഹം, 22ൽ വേർപിരിഞ്ഞു ; ഇന്നും സിംഗിൾ ആണോ എന്ന ചോദ്യത്തിന് ആരതി സോജൻ നൽകിയ മറുപടി!
മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആരതി സോജന്‍. മഞ്ഞുരുകും കാലം, ഭാഗ്യജാതകം, പൂക്കാലം വരവായി, മനസ്സിനക്കരെ എന്നീ പരമ്പരകളിലൂടെയാണ് ആരതി ശ്രദ്ധിക്കപ്പെടുന്നത്.
വളരെ പെട്ടന്ന് തന്നെ ആരതി മലയാളികളുടെ പ്രിയപ്പെട്ടവളായി. സ്റ്റാർ മാജിക് ഷോയിലും എത്തിയിട്ടുള്ള ആരതിക്ക് കുടുംബപ്രേക്ഷകരുടെ ഇടയില്‍ മാത്രമല്ല യൂത്തിനിടയിലും ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരതി സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇവയെല്ലാം വൈറലായി മാറാറുമുണ്ട്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്.
ഇപ്പോഴിതാ, ഇൻസ്റ്റാഗ്രാമിലൂടെ നടത്തിയ ക്യൂ ആൻഡ് എ സെഷനും അതിൽ ആരാധകർ ചോദിച്ച ചോദ്യങ്ങളും താരം നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്.
സിംഗിൾ ആണോ എന്ന ചോദ്യത്തിന് നടി ഒരു ആരാധകന് നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. നേരത്തെ തന്റെ വിവാഹം കഴിഞ്ഞതാണെന്നും ഒരു വര്‍ഷം കൊണ്ട് ആ ബന്ധം വേര്‍പിരിഞ്ഞെന്നും നടി വെളിപ്പെടുത്തിയിരുന്നു.
അടുത്തിടെ സീരിയൽ ടുഡേ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരിന്നു ഇത് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ഇൻസ്റ്റാഗ്രാമിൽ സിംഗിൾ ആണോയെന്ന ചോദ്യം താരത്തോട് വീണ്ടും ഉണ്ടായത്.
എന്തൊക്കെയുണ്ട് വിശേഷം, സുന്ദരിയായിരിയ്ക്കുന്നു, സൗന്ദര്യത്തിന്റെ രഹസ്യം എന്താണ് എന്നൊക്കെയുള്ള ചോദ്യങ്ങളാണ് നടിക്ക് കൂടുതലും ലഭിച്ചത്. കരിയറിനെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമുള്ള ചോദ്യങ്ങൾ പൊതുവെ കുറവായിരുന്നു.
എല്ലാ ചോദ്യങ്ങൾക്കും ചിത്രങ്ങളിലൂടെയും പാട്ടിലൂടെയും ഒക്കെ ആയിരുന്നു ആരതി മറുപടി നൽകിയത്. സ്വപ്‌നങ്ങളും സന്തോഷവുമാണ് തന്റെ സൗന്ദര്യ രഹസ്യമെന്ന് ചോദ്യങ്ങളോട് മറുപടി നൽകവെ ആരതി പറയുന്നുണ്ട്.
വ്യക്തി ജീവിതത്തെ കുറിച്ചുണ്ടായ ഏക ചോദ്യം ആയിരുന്നു സിംഗിൾ ആണോ എന്നത്. ഒരാളാണ് ഇപ്പോഴും സിംഗിളാണോ എന്ന് ചോദിച്ചുകൊണ്ട് എത്തിയത്. തന്റെ നിഴലിന്റെ ചിത്രമാണ് ആരതി അതിന് മറുപടി നൽകിയത്. സ്വന്തം നിഴൽ മാത്രമാണ് കൂട്ട് എന്നാണ് ആരതി ഉദേശിച്ചത് എന്നാണ് ആരാധകർ വിശ്വസിക്കുന്നത്.
2017 ല്‍ താൻ വിവാഹിതയായി. 2018 ല്‍ വിവാഹ മോചിതയാവുകയും ചെയ്തു. പബ്ലിക് ഫിഗര്‍ ആയതു കൊണ്ട് തന്നെ ഇക്കാര്യം മറച്ചു വെക്കാൻ ശ്രമിക്കുന്നില്ല എന്ന് പറഞ്ഞു കൊണ്ടാണ് തന്റെ വിവാഹമോചനത്തെ കുറിച്ച് നടി പറഞ്ഞത്. 21 ആം വയസ്സിലായിരുന്നു വിവാഹം. 22 ആയപ്പോൾ വേര്‍പിരിയുകയും ചെയ്തു എന്നും അമ്മയുടെ നിര്‍ബന്ധപ്രകാരമാണ് വിവാഹം കഴിച്ചതെന്നും ഒരു സീരിയൽ ചാനലിന് നൽകിയ അഭിമുഖത്തിൽ ആരതി പറഞ്ഞിരുന്നു.
ചോദ്യോത്തരങ്ങളിൽ തന്റെ പ്രിയപ്പെട്ട നടനും ഭക്ഷണവും ഒക്കെ താരം പറയുന്നുണ്ട്. മലയാളത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട നടൻ മോഹന്‍ലാൽ ആണെന്നാണ് ആരതി പറഞ്ഞത്. ബോളിവുഡിലെ ഇഷ്ട താരങ്ങള്‍ ഷാരൂഖ് ഖാനും കാജോളും ആണും നടി പറഞ്ഞു. ഇഷ്ടപെട്ട സെലിബ്രിറ്റി കാപ്പിളായി പറഞ്ഞത് സുര്യയെയും ജ്യോതികയെയും ആണ്. കെയ്‌ലി ജെന്നര്‍ ആണ് റോള്‍ മോഡലെന്നും മലകളും ബീച്ചും തനിക്ക് ഇഷ്ടമാണെന്നും ആരതി ചോദ്യോത്തരത്തിൽ പറയുന്നുണ്ട്.
