ആ ആഗ്രഹം സഫലമായി അപ്പോഴും ഒരു ദുഃഖം മാത്രം യമുനയെ ചേർത്തു പിടിച്ച് ദേവൻ
സിനിമകളിലും സീരിയലുകളിലും ഒരുപോലെ സജീവമായ നടിയാണ് യമുന റാണി. വില്ലത്തിയായും സഹതാരമായും യമുന പ്രേക്ഷകർക്ക് മുന്നിലെത്തി. ഏഷ്യാനെറ്റിൽ ഒരു കാലത്ത് വലിയ പ്രേക്ഷക സ്വീകാര്യതയോടെ സംപ്രേഷണം ചെയ്തിരുന്ന ചന്ദനമഴ സീരിയലിലെ യമുനയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ചും സിനിമയിൽ ശ്രദ്ധിക്കപ്പെടാതെ പോയതിനെ കുറിച്ചും യമുന പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.. ജ്വലയായി, ചന്ദനമഴ തുടങ്ങിയ ഹിറ്റ് സീരിയലുകളില്‍ ജനപ്രിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് യമുന ശ്രദ്ധിക്കപ്പെടുന്നത്.
സീരിയലിന് പുറമെ മീശമാധവൻ അടക്കമുള്ള നിരവധി സിനിമകളിലും യമുന അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ സീ കേരളത്തിലെ ഞാനും എന്റാളും എന്ന റിയാലിറ്റി ഷോയിൽ മത്സരാർഥിയായും മറ്റും യമുന പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു.ഭർത്താവ് ദേവനൊപ്പമാണ് യമുന ഷോയിൽ എത്തിയത്. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷം കുറച്ചു നാളുകൾക്ക് മുൻപാണ് യമുന ദേവനെ വിവാഹം ചെയ്തത്.2020 ൽ ആയിരുന്നു യമുനയുടെ രണ്ടാം വിവാഹം. ആദ്യ വിവാഹത്തില്‍ ജനിച്ച രണ്ട് പെണ്‍മക്കളുടെ സാന്നിധ്യത്തിലായിരുന്നു യമുന വീണ്ടും വിവാഹിതയായത്.
യമുന തന്നെയാണ് വിവാഹ വിശേഷം പുറംലോകത്തെ അറിയിച്ചത്. ഇത് വലിയ വാർത്തയായി മാറുകയും ചെയ്തിരുന്നു. അമേരിക്കയിൽ സൈക്കോ തെറാപിസ്റ്റ് ആണ് യമുനയുടെ ഭർത്താവ് ദേവൻ. സോഷ്യൽ മീഡിയയിൽ സജീവമായ യമുന വിവാഹശേഷം തന്റെ വിശേഷങ്ങളും ഭർത്താവിന് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം ആരാധകരുമായി പങ്കുവെച്ചിരുന്നു.എന്നാൽ സീ കേരളത്തിലെ ഞാനും എന്റാളും എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയതോടെ ദേവനും ആരാധകർക്ക് പ്രിയങ്കരനാവുകയായിരുന്നു.
ഷോയിൽ വെച്ച് തങ്ങൾ പരിചയപ്പെട്ടതിനെ കുറിച്ചും വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചുമൊക്കെ താരങ്ങൾ സംസാരിച്ചിരുന്നു. ഒരു വസ്തു കച്ചവടത്തിന്റെ ഭാഗമായി കണ്ടു മുട്ടിയ ഇവർ സൗഹൃദത്തിൽ ആവുകയും പിന്നീട് വിവാഹിതരാവുകയും ആയിരുന്നു.രണ്ടു കുട്ടികളുമായും ദേവൻ സൗഹൃദത്തിൽ ആയ ശേഷം അവരുടെ കൂടെ സമ്മതത്തോടെ ആയിരുന്നു വിവാഹമെന്ന് യമുന വ്യക്തമാക്കിയിരുന്നു. ഞാനും എന്റാളും വേദിയിൽ വെച്ചൊക്കെ മക്കളുമായി ദേവനുള്ള അടുപ്പം പ്രേക്ഷകർ നേരിട്ട് കണ്ടതാണ്.
ഇപ്പോഴിതാ, ഇവരുടെ ജീവിതത്തിൽ പുതിയൊരു സന്തോഷം കൂടി ഉണ്ടായിരിക്കുകയാണ്. പുത്തൻ ഒരു വീട് വെച്ചിരിക്കുകയാണ് താരങ്ങൾ.
തിരുവനന്തപുരം വെള്ളായണിയിലാണ് ഇവരുടെ രണ്ടു നിലയുള്ള പുത്തൻ വീട്. കായലോരത്തോട് ചേർന്ന് ഒരു രണ്ടു നില വീടാണ് ഇവർ വെച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസമായിരുന്നു വീടിന്റെ പാലു കാച്ചൽ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധി പേരാണ് ഇന്നലെ ചടങ്ങിന് എത്തിയത്.
അതിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ. അതിനിടെ ആഘോഷങ്ങൾക്കിടയിൽ നിന്നുള്ള യമുനയുടെയും ദേവന്റെയും ഒരു വീഡിയോയും ശ്രദ്ധ നേടുകയാണ്.ബന്ധുക്കളെ യാത്രയാക്കുന്നതിനിടെ അച്ഛനെ ഓർത്ത് പൊട്ടിക്കരയുന്ന യമുനയും യമുനയെ ആശ്വസിപ്പിക്കുന്ന ദേവനുമാണ് വീഡിയോയിൽ. നിരവധി പേരാണ് വീഡിയോയിൽ കമന്റ് ചെയ്യുന്നത്.പത്ത് വർഷങ്ങൾക്ക് മുൻപാണ് യമുനയുടെ അച്ഛൻ മരിക്കുന്നത്. അച്ഛന്റെ സഹോദരനെയും കുടുംബത്തെയും യാത്രയാക്കിയ ശേഷം ആയിരുന്നു യമുനയുടെ കണ്ണുനിറഞ്ഞത്.
വീട്ടിലെ ഏറ്റവും മൂത്ത ആളാണ്. അവൾക്ക് അവളുടെ അച്ഛനെ പോലെ തന്നെയാണ് അദ്ദേഹമെന്നും ദേവൻ വീഡിയോയിൽ പറയുന്നുണ്ട്.യമുനയും ദേവനും ജീവിതത്തിൽ ഒന്നിക്കാൻ കാരണമായ രജനി എന്ന സുഹൃത്തിനെയും യമുന വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. മലയാളി പ്രേക്ഷകർ കാണാൻ കാത്തിരുന്ന ആൾ ഇതാണ് എന്ന് പറഞ്ഞാണ് യമുന പരിചയപ്പെടുത്തിയത്.
വസ്തു കച്ചവടത്തിനായി യമുനയേയും ദേവനെയും പരിചയപ്പെടുത്തിയത് രജനി ആയിരുന്നു. ആ കൂടിക്കാഴ്ച്ചയാണ് ഇന്ന് മനോഹര ദാമ്പത്യത്തിലേക്ക് എത്തി നിൽക്കുന്നത്.നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ക്യൂട്ട് കപ്പിൾ, ദേവേട്ടൻ എപ്പോഴും ഹാപ്പിയാണ് നല്ല മനസാണ്, യമുനയുടെ ഭാഗ്യം എന്നൊക്കെയാണ് ഓരോരുത്തരുടെ കമന്റുകൾ.