Connect with us

ദുരന്തത്തിൽ അതിയായ ദുഃഖമുണ്ട്, അവർക്കായി പ്രാർത്ഥിക്കുന്നു; വയനാട് ഉരുൾ പൊട്ടലിൽ വിജയ്

Actor

ദുരന്തത്തിൽ അതിയായ ദുഃഖമുണ്ട്, അവർക്കായി പ്രാർത്ഥിക്കുന്നു; വയനാട് ഉരുൾ പൊട്ടലിൽ വിജയ്

ദുരന്തത്തിൽ അതിയായ ദുഃഖമുണ്ട്, അവർക്കായി പ്രാർത്ഥിക്കുന്നു; വയനാട് ഉരുൾ പൊട്ടലിൽ വിജയ്

വയനാട് ഉരുൾ പൊട്ടലിന്റെ ഭീകരതയിൽ നടുങ്ങിയിരിക്കുകയാണ് കേരളക്കര. 151 ഓളം മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. കേരളക്കര കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഉരുൾപൊട്ടലാണ് സംഭവിച്ചിരിക്കുന്നത്. ഈ വേളയിൽ ഉരുൾപൊട്ടലിൽ ദുഃഖം അറിയിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ വിജയ്.

സംഭവത്തിൽ അതിയായ ദുഃഖമുണ്ടെന്നും തന്റെ പ്രാർഥനകൾ ഉരുൾപൊട്ടൽ ബാധിച്ച കുടുംബങ്ങൾക്ക് ഒപ്പമാണെന്നും വിജയ് പറഞ്ഞു. നടന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഔദ്യോ​ഗിക എക്സ് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

കുറിപ്പ് ഇങ്ങനെ;

കേരളത്തിലെ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുകയാണ്. എൻ്റെ ചിന്തകളും പ്രാർഥനകളും ഉരുൾപൊട്ടൽ ബാധിച്ച് ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. ദുരിതബാധിതർക്ക് ആവശ്യമായ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും യുദ്ധകാലാടിസ്ഥാനത്തിൽ നൽകണമെന്ന് സർക്കാരിനോട് അഭ്യർഥിക്കുന്നുവെന്നും വിജയ് പറഞ്ഞു.

അതേസമയം, ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുമ്പോൾ അടിയന്തര ഇടപെടലുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനുമായി കേരളത്തിന് അഞ്ച് കോടി രൂപ നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്.

അതോടൊപ്പം പടിഞ്ഞാറൻ -വടക്കു പടിഞ്ഞാറൻ കാറ്റ് അടുത്ത 2 -3 ദിവസം ശക്തമായി തുടരാൻ സാധ്യതയെന്നും അറിയിപ്പുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

Continue Reading
You may also like...

More in Actor

Trending

Recent

To Top