Connect with us

14 ദിവസത്തോളം മകൻ കോമയിൽ, അവൻ ഉണർന്നപ്പോൾ ആദ്യം വിളിച്ചത് അമ്മാ എന്നോ അച്ഛാ എന്നോ ആയിരുന്നില്ല, വിജയ് എന്നായിരുന്നു; നാസർ

14 ദിവസത്തോളം മകൻ കോമയിൽ, അവൻ ഉണർന്നപ്പോൾ ആദ്യം വിളിച്ചത് അമ്മാ എന്നോ അച്ഛാ എന്നോ ആയിരുന്നില്ല, വിജയ് എന്നായിരുന്നു; നാസർ

പ്രേക്ഷകർക്കേറെ സുപരിചിതനായ നടൻ നാസർ. ഇപ്പോഴിതാ തന്റെ മകൻ നൂറുൾ ഹസൻ വലിയ വിജയ് ഫാനാണെന്നും തന്റെ ജീവിതത്തിൽ സന്തോഷം പുനഃസ്ഥാപിക്കുന്നതിൽ വിജയ് നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും പറയുകയാണ് നടൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

കോമയിൽ കഴിഞ്ഞിരുന്ന തന്റെ മകൻ നൂറുൾ ഹസൻ ഫൈസൽ പഴയ സ്ഥിതിയിലേക്ക് തിരിച്ചുവരാൻ കാരണമായത് വിജയ് അഭിനയിച്ച ചിത്രങ്ങളും പാട്ടുകളും കണ്ടിട്ടാണെന്നാണ് നാസർ പറയുന്നത്. 14 ദിവസത്തോളമായിരുന്നു അവൻ ആശുപത്രിയിൽ കിടന്നത്. ചികിത്സയ്ക്കായി സിം​ഗപ്പൂരിലേക്ക് കൊണ്ടുപോയിരുന്നു.

എന്നാൽ ചികിത്സ കഴിഞ്ഞ് അവൻ ഉണർന്നപ്പോൾ ആദ്യം വിളിച്ചത് അമ്മാ എന്നോ അച്ഛാ എന്നോ ആയിരുന്നില്ല. വിജയ് എന്നായിരുന്നു. അവന് ആ പേരിൽ ഒരു സുഹൃത്തുണ്ട്. അവന്റെ ഓർമ തിരിച്ചുകിട്ടിയതിൽ ഒരുപാട് സന്തോഷിച്ചു. പക്ഷേ ആ സുഹൃത്തിനെ കണ്ടപ്പോൾ നൂറുൾ തിരിച്ചറിഞ്ഞില്ല. വെറുതേ നോക്കിക്കൊണ്ടിരുന്നു.

അതോടെ തങ്ങളെല്ലാവരും ആശയക്കുഴപ്പത്തിലായി. പിന്നീട് എന്റെ ഭാര്യയാണ് അവൻ ഏത് വിജയ്‌യേയാണ്‌ ഉദ്ദേശിക്കുന്നത് ആദ്യം മനസിലായത്. അവൾ സൈക്കോളജിസ്റ്റ് കൂടിയാണ്. തുടർന്ന് ഞങ്ങൾ നടൻ വിജയ്‌യുടെ ചിത്രം കാണിച്ചതും അവന്റെ കണ്ണുകൾ വിടർന്നു. അതോടെ അദ്ദേഹം അഭിനയിച്ച ചിത്രങ്ങളും പാട്ടുകളും നൂറുളിനെ കാണിക്കാൻ തുടങ്ങി.

ഇതറഞ്ഞ വിജയ് അവനെ കാണണമെന്ന് താത്പര്യം പറഞ്ഞു. സാരമില്ലെന്ന് ഞങ്ങൾ പറഞ്ഞെങ്കിലും അദ്ദേഹം ഒന്നിൽക്കൂടുതൽ തവണ അവനെ കാണാൻ വന്നിരുന്നു. അവർ തമ്മിൽക്കണ്ടു, ഒപ്പം ഒരുപാട് നേരെ ചിലവഴിച്ചു. ഗിറ്റാർ വായിക്കുമെന്ന് അറിയുമായിരുന്നതിനാൽ വിജയ് അവന് ഒരു യൂക്കലേലീ സമ്മാനമായി നൽകിയിരുന്നുവെന്നും നാസർ പറയുന്നു.

More in Tamil

Trending