Tamil
ഇപ്പോൾ വിജയ് മറ്റൊരു സ്ത്രീയുടെ ഭർത്താവാണ്. തൃഷ കൂടെ അഭിനയിക്കുന്ന നടി മാത്രം; അപ്പോൾ തൃഷ അങ്ങനെ പോസ്റ്റ് ചെയ്തത് എന്തിന്?; മാധ്യമപ്രവർത്തകൻ ചെഗുവേര
ഇപ്പോൾ വിജയ് മറ്റൊരു സ്ത്രീയുടെ ഭർത്താവാണ്. തൃഷ കൂടെ അഭിനയിക്കുന്ന നടി മാത്രം; അപ്പോൾ തൃഷ അങ്ങനെ പോസ്റ്റ് ചെയ്തത് എന്തിന്?; മാധ്യമപ്രവർത്തകൻ ചെഗുവേര
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ഒരുപാട് കുറ്റപ്പെടുത്തലുകളിൽ നിന്നും കളിയാക്കലുകളിൽ നിന്നുമെല്ലാം ഉയർന്ന് ഇന്ന് തമിഴ് സിനിമയുടെ മുഖമായി, ആരാധകരുടെ നെഞ്ചിൽ ഇരിപ്പടമുറപ്പിച്ച വിജയ് തന്റെ ജൈത്രയാത്ര തുടരുകയാണ്. താരത്തിന്റെ ഓരോ സിനിമാ റീലീസും ആരാധകർക്ക് ആഘോഷമാണ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ ഏറെയാണ്.
അദ്ദേഹത്തിന്റെ വിശേഷങ്ങൾക്കൊപ്പം സ്വകാര്യ ജീവിതവും വളരെ വേഗത്തിലാണ് വൈറലായി മാറുന്നത്. വിജയുടെ ഭാര്യ സംഗീതയുമായി താരം പിണക്കത്തിലാണെന്നും ഇരുവരും വേർപിരിഞ്ഞെന്നും വരെ വാർത്തകളുണ്ടായിരുന്നു. സംഗീതയെ വിജയ്ക്കൊപ്പം കണ്ടിട്ടും ഏറെക്കാലമായി. എല്ലാ പരിപാടികൾക്കും വിജയ്ക്കൊപ്പം എത്താറുള്ള സംഗീത കുറച്ച് വർഷങ്ങളായി വിജയ്ക്കൊപ്പമുള്ള ഒരു പരിപാടിയിലും എത്താറില്ല.
നടൻ ഭാര്യ സംഗീതയുമായി വേർപിരിഞ്ഞെന്നും തൃഷയുമായി അടുപ്പത്തിൽ ആണെന്നും കഥകളുണ്ട്. അടുത്തിടെ നടി കീർത്തി സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ താരങ്ങൾ ഒരുമിച്ച് പ്രൈവറ്റ് വിമാനത്തിൽ വന്നിറങ്ങിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. ഇതിനോടനുബന്ധിച്ച് നിരവധി കെട്ടുകഥകളും പുറത്തുവന്നു. ഇപ്പോഴിതാ താരങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകൻ ചെഗുവേര സംസാരിച്ച കാര്യങ്ങൾ ശ്രദ്ധേയമാവുകയാണ്.
യൂട്യൂബ് ചാനലുകൾക്ക് പതിവായി അഭിമുഖം നൽകാറുള്ള പത്രപ്രവർത്തകനാണ് ചെ ഗുവേര. ഇദ്ദേഹം താരങ്ങളുടെ ജീവിതത്തെ കുറിച്ച് സംസാരിക്കാറുണ്ട്. അങ്ങനെ അടുത്തിടെ ഒരു അഭിമുഖത്തിൽ തൃഷയെക്കുറിച്ചും പറഞ്ഞു, ‘വിവാഹമോചനത്തിന് വേണ്ടി വിവാഹം കഴിക്കാൻ തനിക്ക് കഴിയില്ലെന്നാണ് തൃഷ പറഞ്ഞിട്ടുള്ളത്. ഇനിയും വിവാഹിതയാവാത്തതിനെ കുറിച്ച് നടിയുടെ അഭിപ്രായം ഇങ്ങനെയായിരുന്നു. ഈ വാക്കുകൾ ഒരു ലിഖിതത്തിൽ ആലേഖനം ചെയ്ത് വെക്കേണ്ടി വരും. എന്തിനാണ് ഈ പ്രായത്തിൽ അങ്ങനൊരു തത്വചിന്തയുടെ ആവശ്യം?
ഇപ്പോൾ വിജയ് മറ്റൊരു സ്ത്രീയുടെ ഭർത്താവാണ്. തൃഷ കൂടെ അഭിനയിക്കുന്ന നടി മാത്രം. അങ്ങനെയുള്ളപ്പോൾ വിജയുടെ പിറന്നാൾ ദിനത്തിൽ തൃഷയുടെ പോസ്റ്റ് എന്തായിരുന്നു? മറ്റൊരു സ്ത്രീയുടെ ഭർത്താവിനോട് ‘എന്നേക്കും സ് നേഹം.’ ഉണ്ടെന്നാണ് തൃഷ പറഞ്ഞത്. അങ്ങനെ പറയുന്നതിലൂടെ സമൂഹം അവരുടെ ബന്ധത്തെ എങ്ങനെ കാണുമെന്നാണ് വിചാരിക്കുന്നതെന്നും ചെഗുവേര ചോദിക്കുന്നു.
വിജയ് ഭാര്യയുമായി 4 വർഷമായി വേർപിരിഞ്ഞിട്ടേനും ഈ 4 വർഷമായി രഹസ്യമായി തൃഷയുമായി പ്രണയത്തിൽ ആണെന്നും ആണ് പലരും പറയുന്നത്. മാത്രമല്ല വിജയുടെ വിവാഹമോചനത്തിന് കാരണം തൃഷയോഡ് ഉള്ള അടുപ്പം ആണെന്നും ഇവർ ചൂണ്ടികാട്ടുന്നു. കുറച്ചു നാളുകൾക്ക് മുൻപ് സുചി ലീക്സിലൂടെ പ്രസിദ്ധി നേടിയ ഗായിക സൂചിത്രയുടെ വെളിപ്പെടുത്താലും വൈറൽ ആയിരുന്നു.
വിജയുടെ വീട്ടിൽ ഇടയ്ക്കിടെ പാർട്ടി നടക്കാറുണ്ടെന്നും തൃഷ അതിൽ പ്രധാന വ്യക്തിയാണെന്നും പറഞ്ഞിരുന്നു. മാത്രമല്ല ഒരു ദിവസം തൃഷ മദ്യപിച്ചു വിജയുടെ വീട്ടിൽ ഗേറ്റിന്റെ അടുത്ത് നിന്ന് ഡാൻസ് കളിച്ചുവെന്നും സുചിത്ര പറഞ്ഞിരുന്നു ഇതെല്ലാം തന്നെ ഇവർ പ്രണയത്തിൽ ആണെന്നുള്ള കാര്യത്തിന് ആക്കാം കൂട്ടുന്നത് ആയിരുന്നു.
തൃഷ ഇനിയും വിവാഹിതയാവാതെ നിൽക്കുന്നതിന്റെ കാരണം വിജയ് ആണെന്നും തുടങ്ങി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്ന് വരുന്നത്. വിജയും തൃഷയും എന്നും ഒരുമിച്ചിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതുകൊണ്ട് റിലേഷൻഷിപ്പ് ഏത് തരത്തിലുള്ളതാണെന്ന് വെളിപ്പെടുത്താൻ ഇരുവരും തയ്യാറാവണമെന്നാണ് ആരാധകർ താരങ്ങളോട് ആവശ്യപ്പെടുന്നത്. തൃഷ ആ ചിത്രം പുറത്ത് വിട്ടത് ഇവരുടെ ബന്ധം പറയാതെ പറയാൻ ആണെന്നും ആരാധകർ പറയുന്നു.
അതേസമയം, ടൊവിനോ തോമസ് നായകനാകുന്ന “ഐഡന്റിറ്റി” ആണ് തൃഷയുടെ വരാനിരിക്കുന്ന ചിത്രം. തൃഷയും ടൊവിനോയും ആദ്യമായ് ഒന്നിക്കുന്ന ചിത്രമാണിത്. ഹെയ് ജൂഡ് എന്ന സിനിമയ്ക്ക് ശേഷം വരുന്ന തൃഷയുടെ മലയാള ചിത്രമാണിത്. അണിയറയിൽ ഒരുങ്ങുന്ന റാം എന്ന മലയാള സിനിമയിലും തൃഷയാണ് നായിക. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് തൃഷ ഇന്നുള്ളത്. തഗ് ലൈഫ്, വിടാമുയർച്ചി എന്നിവയാണ് നടിയുടെ റിലീസ് ചെയ്യാനുള്ള തമിഴ് ചിത്രങ്ങൾ. തഗ് ലൈഫിൽ കമൽ ഹാസനാണ് നായകൻ. വിടാമുയർച്ചിയിൽ അജിത്തും.
