Malayalam
കലാഭവൻ മണിയുടെയും നിമ്മിയുടെയും 26ാം വിവാഹ വാർഷികം; ചേട്ടന്റെയും ചേട്ടത്തിയുടെയും ചിത്രവുമായി ആർഎൽവി രാമകൃഷ്ണൻ
കലാഭവൻ മണിയുടെയും നിമ്മിയുടെയും 26ാം വിവാഹ വാർഷികം; ചേട്ടന്റെയും ചേട്ടത്തിയുടെയും ചിത്രവുമായി ആർഎൽവി രാമകൃഷ്ണൻ
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ്കലാഭവൻ മണി. അദ്ദേഹം മൺമറഞ്ഞിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും ഇന്നും കലാഭവൻ മണി എന്ന താരത്തിനോടും മനുഷ്യ സ്‌നേഹിയോടും ആരാധനയും ബഹുമാനവും പുലർത്തുന്നവർ ഏറെയാണ്. ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാത്രമേ മണിയെ എല്ലാവരും കണ്ടിട്ടുള്ളൂ. ഇന്നും താരത്തിന്റെ മരണം ഒരു തീര ദുഃഖം തന്നെയാണ്.
കഴിഞ്ഞ ദിവസമായിരുന്നു മണിയുടെയും നിമ്മിയുടെയും 26ാം വിവാഹ വാർഷികം. മണി ജീവിച്ചിരുപ്പുണ്ടായിരുന്നുവെങ്കിൽ വിവാഹജീവിതത്തിന്റെ 26ാംവർഷം ഇരുവരും സന്തോഷപൂർവ്വം ആഘോഷമാക്കിയേനേ. തന്റെ സഹോദരന്റെ വിവാഹവാര്ഷിക ദിനത്തിൽ ചേട്ടന്റെയും ചേട്ടത്തിയുടെയും ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് ആർ എൽ വി രാമകൃഷ്ണൻ എത്തിയത്.
തീർത്തും അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു മണിയുടെയും നിമ്മിയുടേയും. പെണ്ണുകാണൽ ചടങ്ങുകളൊന്നും ഇവർക്ക് ഉണ്ടായിട്ടില്ല. ഇരുവരും ആദ്യ കൂടിക്കാഴ്ച നടത്തുന്നത് കണ്ണമ്പുഴ ക്ഷേത്രത്തിൽ വെച്ചാണ്. വിവാഹ ശേഷം മണിയുടെ ഒപ്പം പൊതുസ്ഥലങ്ങളിൽ ഒന്നും നിമ്മി പോകാറുണ്ടായിരുന്നില്ല.അതുകൊണ്ടുതന്നെ ഇരുവരും തമ്മിൽ എന്തോ വിഷയങ്ങൾ ആണെന്ന തരത്തിലുള്ള പ്രചാരണവും ഇടക്ക് നടന്നിരുന്നു.
എന്നാൽ മരിക്കുന്ന കാലം അത്രയും തങ്ങൾ സുഹൃത്തുക്കളെ പോലെ ആയിരുന്നു, തങ്ങൾക്ക് ഇടയിൽ ഒരു വിഷയങ്ങളും ഇല്ല എന്നാണ് നിമ്മി പറഞ്ഞിട്ടുള്ളത്. പരസ്പരം പാപ്പാ എന്നാണ് നിമ്മിയും മണിയും വിളിച്ചിരുന്നത്. ഒരു കുഞ്ഞിനെപ്പോലെ ആണ് തന്നെ സ്നേഹിച്ചിരുന്നതെന്നുമാണ് നിമ്മി മുമ്പൊരിക്കൽ പറഞ്ഞിട്ടുള്ളത്.
കലാഭവൻ മണിയുടെ മരണത്തിനു പിന്നാലെ നൽകിയ ഒന്നോ രണ്ടോ അഭിമുഖങ്ങൾ ഒഴിച്ചാൽ എവിടെയും നിമ്മി പിന്നെ എത്തിയിട്ടില്ല. മകളും ഒത്ത് പാലക്കാട് ആണ് താമസം. എന്നെയും ഒരു കുഞ്ഞിനെ പോലെയായിരുന്നു സ്‌നേഹിച്ചിരുന്നത്. ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ഒരു ഉരുള ചോറ് എനിക്ക് തന്നതിനു ശേഷം മാത്രമേ അദ്ദേഹം കഴിക്കാറുള്ളായിരുന്നു.
ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും അത് വലിയൊരു തകർച്ചയായിരുന്നുവെന്നുമെല്ലാം അദ്ദേഹത്തിന്റെ മരണശേഷം വാർത്തകൾ വന്നിരുന്നു. അത് ഏറെ വിഷമിപ്പിച്ചിരുന്നു. സത്യം എന്താണെന്ന് ഞങ്ങൾക്കും ദൈവത്തിനും അറിയാം. പറയുന്നവർക്ക് എന്തും പറയാമല്ലോ.
അദ്ദേഹം മരിച്ചു കിടന്നപ്പോൾ ഞാൻ കരഞ്ഞില്ല കരയുന്നത് കണ്ടില്ല എന്നൊക്കെ പറഞ്ഞിരുന്നു. എല്ലാമെല്ലാമായിരുന്ന ഒരാൾ മരിച്ചു കിടക്കുമ്പോൾ എങ്ങനെയാണ് ക്യാമറ നോക്കി ഒരു ഭാര്യയ്ക്ക് പോസ് ചെയ്യാൻ കഴിയുന്നത്. എന്താണ് നമ്മുടെ ലോകം ഇങ്ങനെ ആയിപ്പോയതെന്ന് അറിയില്ല. അദ്ദേഹത്തിന് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. പക്ഷേ ആരെയും വീട്ടിൽ കൊണ്ടു വരാറില്ല.
ആ സൗഹൃദത്തിന്റെ ഒരു കാര്യത്തിലും ഞങ്ങൾ ഇടപെടാറില്ലായിരുന്നു. അത് അദ്ദേഹത്തിന് ഇഷ്ടവുമായിരുന്നില്ല. എന്നാൽ ഇപ്പോൾ എനിക്ക് തോന്നുന്നുണ്ട് ചില കൂട്ടുക്കെട്ടുകൾ അദ്ദേഹത്തെ വഴിതെറ്റിച്ചെന്ന്. ഇത്രയും മാരകമായ കരൾ രോഗം അദ്ദേഹത്തിന് ഉണ്ടായിരുന്നതായി ഞങ്ങൾക്കാർക്കും അറിയില്ലായിരുന്നു. ഞങ്ങളെ അറിയിച്ചിരുന്നുമില്ല. ഒരു രോഗിയായി അറിയപ്പെടാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നുമില്ല. മരണ ശേഷം പുറത്ത് വന്ന ചില വാർത്തകൾ കേട്ടാൽ അദ്ദേഹത്തിന്റെ ആത്മാവ് പോലും പൊറുക്കില്ല.
ഇതിനെതിരെ എനിക്കോ എന്റെ കുഞ്ഞിനോ ഒന്നും ചെയ്യാൻ അറിയില്ല. ഞാൻ അദ്ദേഹത്തിന്റെ പോസിറ്റീവ് വശങ്ങൾ മാത്രമേ എന്നും കാണാൻ ശ്രമിച്ചിട്ടുള്ളൂ. നെഗറ്റീവ് വശങ്ങളൊന്നും ത്‌നനെ ശ്രദ്ധിച്ചിരുന്നില്ല. അദ്ദേഹം നടക്കുമ്പോൾ പുറകേ നടക്കാനായിരുന്നു ആഗ്രഹിച്ചിരുന്നത്. ഒപ്പം നടക്കാൻ പോലും ശ്രമിച്ചിരുന്നില്ലെന്നുമാണ് നിമ്മി മുമ്പോരിക്കൽ പറഞ്ഞിരുന്നത്.
