Connect with us

രാമായണ: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമയുടെ പ്രത്യേക പ്രദർശനം ഫെബ്രുവരി 15 ന് പാർലമെൻ്റിൽ

Movies

രാമായണ: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമയുടെ പ്രത്യേക പ്രദർശനം ഫെബ്രുവരി 15 ന് പാർലമെൻ്റിൽ

രാമായണ: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമയുടെ പ്രത്യേക പ്രദർശനം ഫെബ്രുവരി 15 ന് പാർലമെൻ്റിൽ

ജാപ്പനീസ്-ഇന്ത്യൻ ആനിമേഷൻ ചിത്രമായ “രാമായണ: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമ” യുടെ പ്രത്യേക പ്രദർശനം പാർലമെൻ്റിൽ നടക്കും. ഫെബ്രുവരി 15 ന് ആണ് പര്ദർശനം. ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കൊപ്പം പാർലമെൻ്റ് അംഗങ്ങളും സാംസ്‌കാരിക മേഖലകളിലെ പ്രത്യേക ക്ഷണിതാക്കളും സ്‌ക്രീനിംഗിൽ പങ്കെടുക്കും. 1993-ലെ ജാപ്പനീസ്-ഇന്ത്യൻ ആനിമേഷൻ ചിത്രമാണിത്.

സിനിമാ വിതരണ കമ്പനിയായ ഗീക്ക് പിക്ചേഴ്സ് ആണ് പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. ഇത് ഒരു സിനിമയുടെ വെറുമൊരു പ്രദർശനം മാത്രമല്ല, നമ്മുടെ സമ്പന്നമായ പൈതൃകത്തിൻ്റെയും രാമായണത്തിൻ്റെ അനന്തമായ കഥയുടെയും ആഘോഷം കൂടിയാണെന്നും ഗീക്ക് പിക്‌ചേഴ്‌സിൻ്റെ സഹസ്ഥാപകൻ അർജുൻ അഗർവാൾ പറഞ്ഞു.

യുഗോ സാക്കോ, റാം മോഹൻ, കൊയിച്ചി സസാക്കി എന്നിവർ ചേർന്നാണ് “രാമായണ: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമ” സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൻ്റെ യഥാർത്ഥ ഇംഗ്ലീഷ് പതിപ്പിനൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ പുതിയ ഡബ്ബുകളോടെ ജനുവരി 24 ന് 4K ഫോർമാറ്റിൽ ഇന്ത്യയിൽ റിലീസ് ചെയ്തിരുന്നു.

ചിത്രം 1993-ലെ 24-ാമത് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI) യിൽ ഇന്ത്യയിൽ പ്രദർശിപ്പിച്ചെങ്കിലും സിനിമാ ഹാളുകളിൽ റിലീസ് ചെയ്തില്ല. 2000-കളുടെ തുടക്കത്തിൽ ടിവി ചാനലുകളിൽ വീണ്ടും പ്രദർശിപ്പിച്ചിരുന്നു. പിന്നാലെ ഇന്ത്യൻ പ്രേക്ഷകർക്കിടയിൽ ഇത് വളറെ ജനപ്രീതി നേടിയിരുന്നു.

More in Movies

Trending

Recent

To Top