Connect with us

വിജയ്‌യെ നായകനാക്കി മീശമാധവന്റെ തമിഴ് റീമേക്ക്; ഒരു സ്റ്റാർ ആവാൻ പോകുന്ന ഒരാൾക്ക് ഓക്കെ, പക്ഷെ എന്നെ പോലൊരു സ്റ്റാറിന് പറ്റിയതല്ല ക്ലൈമാക്സെന്ന് വിജയ്; അതോടെ തമിഴ് റീമേക്ക് നടന്നില്ലെന്ന് ലാൽജോസ്

Actor

നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ലാൽ ജോസ്. മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒരുപാട് നല്ല സിനിമകൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ക്ലാസ്‌മേറ്റ്‌സിൽ തുടങ്ങി മലയാളികൾക്ക് മറക്കാനാകാത്ത നിരവധി ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. മലയാള സിനിമയിലെ നാഴികക്കല്ലുകളായി മാറിയ സിനിമകളും അക്കൂട്ടത്തിലുണ്ട്.

അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു മീശമാധവൻ. ദിലീപ്, കാവ്യ മാധവൻ, ജഗതി ശ്രീകുമാർ, ഇന്ദ്രജിത്ത് തുടങ്ങി വമ്പൻ താരനിര ഒന്നിച്ച സിനിമയുടെ കഥ ഒരുക്കിയത് രഞ്ജൻ പ്രമോദ് ആയിരുന്നു. ഇന്നും വലിയ റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയൊരു അഭിമുഖത്തിൽ മീശമാധവന്റെ തമിഴ് റീമേക്കിനെ കുറിച്ച് പറയുകയാണ് ലാൽ ജോസ്.

മീശ മാധവൻ തമിഴിൽ ദളപതി വിജയ്‌യെ നായകനാക്കി ചെയ്യാനായി നിർമാതാവ് അപ്പച്ചൻ തന്നെ സമീപിച്ചിരുന്നുവെന്നാണ് ലാൽ ജോസ് പറയുന്നത്. മീശ മാധവൻ വലിയ വിജയമായപ്പോൾ നിർമാതാവ് അപ്പച്ചൻ സാർ ഒറ്റപ്പാലത്തെ എന്റെ വീട്ടിലേയ്ക്ക് കാണാൻ വന്നു. മീശ മാധവൻ തമിഴിൽ ചെയ്യാനുള്ള അവകാശം പുള്ളിയ്ക്ക് വേണമെന്ന് പറഞ്ഞു.

എന്നോട് തന്നെ സംവിധാനം ചെയ്യാൻ പറഞ്ഞു. വിജയ്‌യുടെ ഡേറ്റ് ഉണ്ടെന്ന് അപ്പച്ചൻ സാർ എന്നോട് പറഞ്ഞു. അങ്ങനെ മീശ മാധവനും കൊണ്ട് ഞങ്ങൾ മദ്രാസിലേയ്ക്ക് പോയി. മദ്രാസിൽ വെച്ച് വിജയ്‌യെ കണ്ടു. അദ്ദേഹത്തിന് ഞങ്ങൾ മീശ മാധവൻ കാണിച്ചുകൊടുത്തു.മീശ മാധവൻ കണ്ടിട്ട് വിജയ് എന്നോട് പറഞ്ഞത് ഇപ്പോഴും എനിക്കോർമയുണ്ട്.

സിനിമ ഒരുപാട് നന്നായിട്ടുണ്ട്, പക്ഷെ ക്ലൈമാക്സ്‌ എന്നെ പോലൊരു സ്റ്റാറിന് പറ്റിയതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്റ്റാറിന് ചെയ്യാൻ പറ്റിയ അത്രയും ഹെവിയല്ല ഇതിന്റെ ക്ലൈമാക്സ്. പക്ഷെ ഒരു സ്റ്റാർ ആവാൻ പോകുന്ന ഒരാൾക്ക് ഈ ക്ലൈമാക്സ്‌ ഓക്കെയാണെന്നും എനിക്ക് ഈ ക്ലൈമാക്സ്‌ പോരായെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ തമിഴിൽ മീശ മാധവൻ നടന്നില്ല എന്നുമാണ് ലാൽ ജോസ് പറഞ്ഞത്.

ദിലീപും കാവ്യ മാധവനും ഒന്നിച്ചഭിനയിച്ച സിനിമകളിൽ ബോക്സ്ഓഫിസ് റെക്കോർ‍ഡുകൾ തിരുത്തിക്കുറിച്ച സിനിമയാണ് മീശ മാധവൻ. 2002 ജൂലൈ നാലിനാണ് ചിത്രം റിലീസിനെത്തിയത്. ഈ ചിത്രത്തിലൂടെ ദിലീപ്-കാവ്യ കോംബോ സൂപ്പർ ഹിറ്റാകുകയായിരുന്നു. ലാൽ ജോസിന്റെ കരിയറിലും ദിലീപിന്റെ കരിയറിലും വലിയ ഉയർച്ചയാണ് ഈ ചിത്രം നൽകിയത്.

More in Actor

Trending