Connect with us

നടൻ കിഷൻ ദാസ് വിവാഹിതനായി

Actor

നടൻ കിഷൻ ദാസ് വിവാഹിതനായി

നടൻ കിഷൻ ദാസ് വിവാഹിതനായി

മുതൽ നീ മുടിവും നീ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടൻ കിഷൻ ദാസ് വിവാഹിതനായി. സുചിത്ര കുമാർ ആണ് വധു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ചെന്നൈയിൽ വെച്ചായിരുന്നു വിവാഹം. കിഷൻ തന്നെയാണ് വിവാഹ ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

പിന്നാലെ നിരവധി പേരാണ് ഇരുവർക്കും വിവാഹാശംസകൾ നേർന്ന് രം​ഗത്തെത്തിയിരിക്കുന്നത്. നാളുകളായി പ്രണയത്തിലായിരുന്നു ​കിഷനും സുചിത്രയും. നടനെന്നതിനേക്കാളുപരി ഒരു യൂട്യൂബ് വ്ലോ​ഗർ കൂടിയാണ് കിഷൻ.

കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. നേർകൊണ്ട പാർവൈ, സമന്വയം, സിംഗപ്പൂർ സലൂൺ, തരുണം തുടങ്ങിയ ചിത്രങ്ങളിലും കിഷൻ‌ അഭിനയിച്ചിട്ടുണ്ട്.

More in Actor

Trending

Recent

To Top