Connect with us

രാമലീലയിൽ ദിലീപിന്റെ കഥാപാത്രം തിരിച്ചുവന്നത് പോലെ അഗ്നിശുദ്ധി തെളിയിച്ച് അദ്ദേഹം തിരിച്ചുവരും, മലയാളികൾ കൈയ്യടിയോടെ സ്വീകരിക്കണം; രാഹുൽ ഈശ്വർ

Malayalam

രാമലീലയിൽ ദിലീപിന്റെ കഥാപാത്രം തിരിച്ചുവന്നത് പോലെ അഗ്നിശുദ്ധി തെളിയിച്ച് അദ്ദേഹം തിരിച്ചുവരും, മലയാളികൾ കൈയ്യടിയോടെ സ്വീകരിക്കണം; രാഹുൽ ഈശ്വർ

രാമലീലയിൽ ദിലീപിന്റെ കഥാപാത്രം തിരിച്ചുവന്നത് പോലെ അഗ്നിശുദ്ധി തെളിയിച്ച് അദ്ദേഹം തിരിച്ചുവരും, മലയാളികൾ കൈയ്യടിയോടെ സ്വീകരിക്കണം; രാഹുൽ ഈശ്വർ

ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ നടനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും രംഗത്തെത്തിയിരുന്നു. പലരും പരസ്യമായി തന്നെയാണ് നടനൊപ്പം നിന്നത്. ചിലരാകട്ടെ ദിലീപിനെ എതിർത്തുകൊണ്ടാണ് നിന്നിരുന്നത്. ഇതിലൊന്നും അഭിപ്രായം പറയാതെ നിന്നവരും ഏറെയുണ്ട്.

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ പേര് ഉയർന്നു വന്നപ്പോൾ തന്നെ ദിലീപിനൊപ്പം നിലകൊണ്ട വ്യക്തിയാണ് രാഹുൽ ഈശ്വർ. ഇപ്പോഴിതാ ഈ കേസിൽ ദിലീപ് കുറ്റവിമുക്തനാകുമെന്ന് ആവർത്തിക്കുകയാണ് രാഹുൽ ഈശ്വർ. ഒരപു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് രാഹുൽ ഇതേ കുറിച്ച് പറഞ്ഞത്.

‘ദിലീപ് എന്ന് പറയുന്നത് മലയാള സിനിമയിലെ ഏറ്റവും നല്ല ഓർഗനൈസർ ആണ്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരൊക്കെ ഒരു അൺടച്ചബിൾ ലെവലാണ്. ദിലീപ് എന്ന വ്യക്തിയാണ് എല്ലാവർക്കും ആക്സസ് ഉള്ള നടൻ. പല താരങ്ങൾക്കും ദിലീപേട്ടൻ അവസരം നൽകിയിട്ടുണ്ട്. മലർവാടി ആർട്സ് ക്ലബിലൂടെ വന്ന നടൻമാരെ ഉൾപ്പെടെയുള്ളവരെ ദിലീപേട്ടനല്ലേ പിന്തുണച്ചത്. ദിലീപ് നൻമയുള്ള നടനാണ്.

അദ്ദേഹത്തിന്റെ നൻമ കൊണ്ടല്ല അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്, ആ കേസിൽ നീതി ദിലീപിന്റെ ഭാഗത്തായത്. കൊണ്ടാണ്. ദിലീപേട്ടൻ ശത്രുത പുലർത്തുന്ന ആളാണെന്നൊക്കെ ചിലർ പറയാറുണ്ട്. എനിക്ക് അത് അറിയില്ല, പക്ഷെ അദ്ദേഹത്തിന്റെ നൻമ, പോസിറ്റിവിറ്റിയൊക്കെ മറന്ന് കൊണ്ട് പോലീസുകാർ എഴുതിവെച്ച കള്ളക്കഥ ഉപയോഗിച്ച് അദ്ദേഹത്തെ ടാർഗറ്റ് ചെയ്യുന്നത് ശരിയല്ല.

എന്തൊക്കെ കള്ളങ്ങളാണ് ദിലീപിനെതിരെ പ്രചരിപ്പിച്ചത്. എന്തായാലും വൈകാതെ കേസിൽ വിധി വരും. ഹണി എം വർഗീസ് എന്ന വനിത ജഡ്ജാണ് കേസ് കേൾക്കുന്നത്. ചുറ്റും നിന്ന് മാധ്യമങ്ങൾ അവരെ വെടിവെച്ചിട്ടും ചീത്തപറഞ്ഞിട്ടും അവർ നീതിയുടേയും ന്യായത്തിന്റേയും പക്ഷത്താണ് നിന്നത്. ഇല്ലെങ്കിൽ ദിലീപിന് നീതി കിട്ടില്ലായിരുന്നു. ഒരു പുരുഷ ജഡ്ജായിരുന്നുവെങ്കിൽ തളർന്ന് പോയേനെ.

ഒരു ഘട്ടത്തിൽ ഹണി എം വർഗീസിന് പറയേണ്ടി വന്നിട്ടുണ്ട്, ഈ കേസിൽ എന്റെ 12 വയസുള്ള മകളെ ഒഴിച്ച് എല്ലാവരേയും ചാനലുകാർ അപമാനിച്ചെന്ന്. ഒരു ജഡ്ജിക്കാണ് ഇത്തരത്തിൽ കോടതിയിൽ വെച്ച് പറയേണ്ടി വന്നത്. കേസിന് മെറിറ്റ് ഇല്ലാത്തത് കൊണ്ട് ഇമോഷണലി ബ്ലാക്ക്മെയിൻ ചെയ്ത് കേസ് ജയിക്കാനാണ് വാദി ഭാഗം നോക്കുന്നത്.

അതീജീവിതയെ എതിർഭാഗം അഭിഭാഷകർ ചോദ്യം ചെയ്ത് പീഡിപ്പിച്ചുവെന്നൊക്കെയാണ് പറഞ്ഞത്. കോടതിയിലാകുമ്പോൾ സ്വാഭാവികമല്ലേ. ഇൻ ക്യാമറ പ്രൊസീഡിങ്സ് ആദ്യം ആവശ്യപ്പെട്ടത് അതിജീവിതയാണ്. പിന്നീടത് വേണ്ടെന്ന് പറഞ്ഞു. സുപ്രീം കോടതി വരെ അതിജീവിത പോയില്ലേ, എന്നിട്ടും എല്ലാവരും പോയിന്റ് ചെയ്തത് ദിലീപിന്റെ ഭാഗത്താണ് ന്യായം എന്നാണ്.

ഒരു സമയത്ത് പറഞ്ഞത് ദിലീപ് 2016 ൽ ഉപയോഗിച്ച ഫോൺ കൊടുത്തോ എന്നാണ്. നമ്മുടെ കൈയ്യിൽ പോലും ഇല്ല. ദിലീപ് ഇത് ഒളിപ്പിച്ചു, മറച്ചുവെച്ചു, എന്ന് പറഞ്ഞ് കഥയുണ്ടാക്കി. കേസിന്റെ ക്ലൈമാക്സ് ഒരു സംശയവുമില്ല, രാമലീല എന്ന സിനിമയിൽ ദിലീപിന്റെ കഥാപാത്രം തിരിച്ചുവന്നത് പോലെ നായകനായി അഗ്നിശുദ്ധി തെളിയിച്ച് അദ്ദേഹം തിരിച്ചുവരും. ദിലീപിനെ കുറച്ചെങ്കിലും സംശയിച്ച മലയാളികൾ അത് മറന്ന് കൈയ്യടിയോടെ അദ്ദേഹത്തെ സ്വീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഈ കേസിൽ ദിലീപിനെതിരായ ഒരു തെളിവ് പോലും കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്ന് രാഹുൽ ഈശ്വർ പറ‍ഞ്ഞു. ഗ്രൂപ്പിലിട്ട് തട്ടാൻ’ ദിലീപ് തീരുമാനിച്ചു എന്നായിരുന്നല്ലോ ബാലചന്ദ്രകുമാർ പറഞ്ഞിരുന്നത്. ബാലചന്ദ്രകുമാർ നമ്മളെ വിട്ടു പിരിഞ്ഞു പോയി, അവസാന കാലം വരെ അദ്ദേഹത്തെ ഞാൻ ബഹുമാനിച്ചിട്ടേയുള്ളു.

ആശയപരമായി ഞങ്ങൾക്ക് ഇടയിൽ വ്യത്യാസം ഉണ്ടെങ്കിലും വ്യക്തിപരമായി ബഹുമാനം കാത്തുസൂക്ഷിച്ചിരുന്നു. അദ്ദേഹം അടക്കമുള്ളവർ വന്നാണ് ഗ്രൂപ്പിലിട്ട് തട്ടും എന്ന കാര്യം പറഞ്ഞത്. ആ നാല് പൊലീസുകാരെ കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ ആർക്കും ദണ്ണം ഇല്ലേ എന്നും രാഹുൽ ചോദിച്ചിരുന്നു.

More in Malayalam

Trending

Recent

To Top