News
‘എ’ സർട്ടിഫിക്കേറ്റ് സിനിമയിലെ സ്വാസിക; ഇനിയും ഒരുപാട് കഥാപാത്രങ്ങൾ നിനക്കായി കാത്തിരിക്കുന്നു; അഭിനന്ദനം അറിയിച്ച് നടൻ നിരഞ്ജൻ!
‘എ’ സർട്ടിഫിക്കേറ്റ് സിനിമയിലെ സ്വാസിക; ഇനിയും ഒരുപാട് കഥാപാത്രങ്ങൾ നിനക്കായി കാത്തിരിക്കുന്നു; അഭിനന്ദനം അറിയിച്ച് നടൻ നിരഞ്ജൻ!
ടെലിവിഷനിൽ നിന്നും ബിഗ് സ്ക്രീനിലേക്കെത്തി വിജയം കൈവരിച്ച താരങ്ങൾ കുറവാണ്. സീരിയൽ താരങ്ങളെന്ന് പറഞ്ഞ് മാറ്റി നിർത്തുന്ന പ്രവണതയും സിനിമാ രംഗത്തുണ്ട്. നേരത്തെ പല താരങ്ങളും ഇതേപറ്റി സംസാരിച്ചിരുന്നു. എന്നാൽ ഇത്തരം മുൻ ധാരണകളെയും പ്രതിബന്ധങ്ങളെയും എല്ലാം മറികടന്ന് സിനിമാ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറിയിരിക്കുകയാണ് നടി സ്വാസിക.
സീത എന്ന സീരിയലിലൂടെ ജനപ്രീതി ആർജിച്ച സ്വാസിക അതിന് മുമ്പ് സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും പ്രേക്ഷകർക്ക് സുപരിചിത ആയത് ഈ സീരിയലിലൂടെ ആണ്. പിന്നീട് സഹനടി വേഷങ്ങളിൽ ഇട്ടിമാണി, പൊറിഞ്ച് മറിയം ജോസ് തുടങ്ങിയ സിനിമകളിലും സ്വാസിക അഭിനയിച്ചു.
സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം ആണ് സ്വാസികയുടെ പുതിയ സിനിമ. നായികാ വേഷത്തിലാണ് സിനിമയിൽ സ്വാസിക എത്തുന്നത്. സ്വാസിക ആദ്യമായാണ് ഒരു സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച് കൊണ്ടിരിക്കുന്ന സിനിമ സ്വാസികയുടെ കരിയറിൽ വലിയ ബ്രേക്ക് ആവുമെന്നാണ് കരുതുന്നത്.
ഇപ്പോഴിതാ സ്വാസികയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് രംഗത്തുവരുകയാണ് നിരഞ്ജന് നായര്. ചതുരത്തിലെ സെലനയെ സ്വാസിക അങ്ങേയറ്റം മനോഹരമായി അവതരിപ്പിച്ചുവെന്നായിരുന്നു അദ്ദേഹം കുറിച്ചത്.
ഒരുപാടു സന്തോഷം പ്രിയപ്പെട്ട സ്വാസിക. വ്യത്യസ്തമായ 3 കഥാപാത്രങ്ങൾ. മൂന്നിലും തന്റെ കഥാപാത്രങ്ങളോട് തികഞ്ഞ ആത്മാർത്ഥത പുലർത്തിയ പ്രിയ സുഹൃത്തിന് ഒരുപാടു അഭിനന്ദനങ്ങൾ. ചതുരത്തിലൂടെ സ്വാസിക ഇപ്പൊ വീണ്ടും നമുക്ക് മുന്നിൽ നായികാ പ്രാധാന്യമുള്ള കഥാപാത്രമായി എത്തിയിരിക്കുകയാണ്. സെലന വളരെ ബോൾഡായ നായിക കഥാപാത്രം സ്വാസികയുടെ കൈകളിൽ വളരെ ഭദ്രമായി. വളരെ തന്മയത്വത്തോടെ ആ കഥാപാത്രത്തിന്റെ ഭാവങ്ങൾ പലപ്പോഴും മിന്നി മറഞ്ഞു.
സെലന സ്വാസികയുടെ ഏറ്റവും ബോൾഡായ തീരുമാനം ആയിരുന്നു. ഇനിയും ഒരുപാടു കഥാപാത്രങ്ങൾ നിനക്കായി കാത്തിരിക്കുന്നു സ്വാസിക മോൺസ്റ്ററിലും കുമാരിയിലും നിറഞ്ഞ പ്രതിഭയായി നീയുണ്ടായിരുന്നു. പ്രത്യേകിച്ച് കുമാരിയിൽ വളരെ ഒതുക്കത്തോടെ അഭിനയിച്ച നിന്റെ വളരെ ശക്തമായ നീക്കമാണ് ചതുരം.
ചിത്രം സൂപ്പർഹിറ്റ് ആവാൻ പ്രാർഥിക്കുന്നുവെന്നായിരുന്നു നിരഞ്ജൻ കുറിച്ചത്. പോസ്റ്റിന് താഴെയായി നന്ദി അറിയിച്ച് സ്വാസികയും എത്തിയിരുന്നു. സിനിമാലോകത്തുനിന്നും നിരവധി പേരായിരുന്നു താരത്തെ അഭിനന്ദിച്ചെത്തിയത്. ഇത് കരിയര് ബ്രേക്കായി മാറുമെന്നായിരുന്നു പ്രേക്ഷകരും പറഞ്ഞത്. മികച്ച അവസരമാണെന്ന് മനസിലാക്കിയാണ് ചതുരം ചെയ്യാന് തീരുമാനിച്ചതെന്ന് നേരത്തെ സ്വാസിക വ്യക്തമാക്കിയിരുന്നു.
അതേസമയം , ചിത്രത്തിനു ലഭിച്ച ‘എ’ സർട്ടിഫിക്കേറ്റ് ചർച്ചയായപ്പോഴെല്ലാം സ്വാസികയുടെ വേഷവും ചർച്ചയായി. എന്നാൽ, സിനിമയ്ക്ക് ആവശ്യമുള്ളതുകൊണ്ടാണ് ലൈംഗികത ഉൾപ്പെടുത്തിയതെന്ന് സംവിധായകൻ സിദ്ധാർഥ് ഭരതൻ പറഞ്ഞിരുന്നു. ഇതിനോട് നീതി പുലർത്തുന്നതാണ് സിനിമയിലെ ബോൾഡ് രംഗങ്ങളിൽ ഏറെയും. സിനിമയിലെ കഥാപാത്രങ്ങളുടെ സ്വഭാവവും തീവ്രമായ ആഗ്രഹങ്ങളും വൈകാരികാവസ്ഥയും പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഈ രംഗങ്ങൾ സഹായിച്ചിട്ടുണ്ട്.
ജയിക്കാൻ വേണ്ടി മൂന്നു പേർ നടത്തുന്ന ശ്രമമാണ് ഈ സിനിമ. നല്ലതും മോശവും നിസഹായവുമായി ഷെയ്ഡുകൾ എല്ലാ കഥാപാത്രങ്ങൾക്കുമുണ്ട്. ഈ സാഹചര്യത്തിൽ താരങ്ങളുടെ പ്രകടനം സിനിമയുടെ ഹൈലൈറ്റ് ആകുന്നു.
ഒരു ടോക്സിക് വ്യക്തിയുടെ നിസഹായായ ഭാര്യയായും അടങ്ങാത്ത ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്ന കാമുകിയായും ഇഷ്ടമുള്ളതു നേടാൻ എന്തും ചെയ്യാൻ മടിക്കാത്ത ക്രൂരയായും മാറുന്ന കഥാപാത്രത്തെയാണ് സ്വാസിക സിനിമയിൽ അവതരിപ്പിച്ചത്.
about swasika chathuram movie
