News
ബിഗ് ബോസ് താരം ലക്ഷ്മി ജയന് യുഎഇ ഗോൾഡൻ വിസ
ബിഗ് ബോസ് താരം ലക്ഷ്മി ജയന് യുഎഇ ഗോൾഡൻ വിസ
Published on
ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ താരം ലക്ഷ്മി ജയന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു.
ഇതാദ്യമായാണ് റിയാലിറ്റി ഷോ താരത്തിന് യുഎഇ ഗോൾഡൻ വിസ ലഭിക്കുന്നത്. ദുബായിലെ മുൻനിര സർക്കാർ സേവന ധാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് ലക്ഷ്മി ജയൻ വിസ പതിച്ച പാസ്പോർട്ട് ഏറ്റുവാങ്ങി.
പിന്നണി ഗായിക, റേഡിയോ ജോക്കി, ടെലിവിഷൻ അവതാരക, വയലിനിസ്റ്റ്, എന്നീ രംഗങ്ങളിൽ ശ്രദ്ധേയയാണ് ലക്ഷ്മി ജയൻ. നേരത്തെ മലയാളം ഉൾപ്പെടെ നിരവധി ചലച്ചിത്ര രംഗത്തെ പ്രമുഖർക്കെല്ലാം യുഎഇ ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ ഇസിഎച്ച് ഡിജിറ്റൽ മുഖേനെയായിരുന്നു.
Continue Reading
You may also like...
Related Topics:lakshmi jayan
