Actress
പ്രസവിച്ചാലെ അമ്മയാകൂ എന്നില്ല, ദത്തെടുത്താലും അമ്മയാകും. ഒരു കുഞ്ഞിനെ വളർത്തിയാലും അമ്മയാകും. അമ്മ മനസ് എന്നത് വേറെ തന്നെയാണ്; ശ്വേത മേനോൻ
പ്രസവിച്ചാലെ അമ്മയാകൂ എന്നില്ല, ദത്തെടുത്താലും അമ്മയാകും. ഒരു കുഞ്ഞിനെ വളർത്തിയാലും അമ്മയാകും. അമ്മ മനസ് എന്നത് വേറെ തന്നെയാണ്; ശ്വേത മേനോൻ
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്വേത മേനാന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. 1991 ആഗസ്റ്റ് പതിനഞ്ചിന് റിലീസിനെത്തിയ അനശ്വരം എന്ന സിനിമയിലൂടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി ബിഗ്‌സ്‌ക്രീനില്‍ എത്തിയ താരം തന്റേതായ നിലപാടുകള്‍ കൊണ്ടും ശക്തമായ സ്വഭാവം കൊണ്ടും കൂടുതല്‍ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ സൂപ്പർ അമ്മ പരിപാടിയിൽ സംസാരിക്കരെ നടി സ്വാസികയോട് സംസാരിക്കവെ ശ്വേത പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. അമ്മയാകുമ്പോഴാണ് ഒരു സ്ത്രീക്ക് പൂർണത വരുന്നതെന്നാണ് ശ്വേത മേനോൻ പറയുന്നത്. മാനസികമായും ശാരീരികമായും വൈകാരികമായുമെല്ലാം തയ്യാറെടുത്ത് മാത്രമേ അമ്മയാകാൻ പടുള്ളൂ. സമൂഹത്തിന്റെ സമ്മർദത്തിന് വഴങ്ങി അമ്മയാകരുതെന്നും താരം പറഞ്ഞു.
സ്വാസികക്കുട്ടിക്ക് നല്ലൊരു അമ്മയാകാം. സ്വാസിക ഒരു ഫാമിലി ഗേൾ ആണ്. സ്വാസിക നല്ലൊരു കുട്ടിയാണെന്ന് എനിക്ക് അറിയാം. എപ്പോഴും ഞാൻ പറയാറുണ്ട്, സ്വാസിക നല്ലൊരു അമ്മയായിരിക്കും. കാരണം സ്വാസിക നല്ലൊരു മകളാണ്. നല്ലൊരു മകൾക്ക് നല്ലൊരു അമ്മയാകാം. വൈബ്രന്റ്, ബ്യൂട്ടിഫുൾ സ്ത്രീയാണ് സ്വാസിക. നിനക്ക് തോന്നും അമ്മയാകണമെന്ന്, അപ്പോൾ മാത്രം അമ്മയായാൽ മതി.
കാരണം നമ്മുടെ കുഞ്ഞ് വരുമ്പോൾ നമ്മൾ എല്ലാ അർത്ഥത്തിലും അതിന് തയ്യാറെടുക്കേണ്ടേ. സമൂഹം തരുന്ന ടെൻഷനൊന്നും എടുക്കാൻ പാടില്ല. അമ്മയാകുന്നതിന് പ്രായമില്ല. മാനസികമായും ശാരീരികമായും വൈകാരികമായുമൊക്കെ ഒരു സ്ത്രീ അമ്മയാകാൻ തയ്യാറാകണം. ഞാൻ അമ്മയായത് എനിക്ക് തോന്നിയപ്പോഴാണ്. എന്റെ മാതാപിതാക്കളും സൊസൈറ്റിയും ഒക്കെ പലപ്പോഴും എന്നെ പ്രഷർ ചെയ്തിരുന്നു.
ഞാൻ അമ്മയായപ്പോൾ ഞാൻ പൂർണമായും അത് ആസ്വദിച്ചു. ഒരു പെൺകുട്ടി വിവാഹം കഴിക്കാനൊന്നും കാത്ത് നിൽക്കേണ്ട കാര്യമില്ല, അമ്മയാകണമെങ്കിൽ പോയി അമ്മയാകുക. ഒരു സ്ത്രീക്ക് പൂർണത കിട്ടണമെങ്കിൽ അവർ അമ്മയാകണം. പ്രസവിച്ചാലെ അമ്മയാകൂ എന്നില്ല, ദത്തെടുത്താലും അമ്മയാകും. ഒരു കുഞ്ഞിനെ വളർത്തിയാലും അമ്മയാകും. അമ്മ മനസ് എന്നത് വേറെ തന്നെയാണ്.
വളർത്തുന്ന കുഞ്ഞിനെ എത്ര സ്നേഹിക്കുന്നുവെന്നതാണ് പ്രധാനം. സ്വാസിക്കുട്ടി വളരെ പെട്ടെന്ന് തന്നെ അമ്മയാകും. അമ്മയാകണമെന്ന തോന്നൽ വന്നാൽ തന്നെ നല്ലൊരു ഫേസ് ആണത്. ആ സമയത്ത് ഇതിന്റെ ഡബിൾ എനർജി ഉണ്ടാകും. ഡബിളായി ജോലി ചെയ്യാം. ആ കുഞ്ഞ് അങ്ങനെയൊരു ഊർജമാണ് തരിക. എന്റെ ജീവിതം അതിന് മികച്ച ഉദാഹരണമാണ്.
ഞാൻ ഗർഭിണി ആയിരുന്നപ്പോൾ ആറ് പടം ചെയ്തു, 2 റിയാലിറ്റി ഷോ ചെയ്തു. മൂന്ന് ഡാൻസ് ഷോ ചെയ്തു, ഒരുപാട് യാത്ര ചെയ്തു, പലതും ചെയ്തു. പാടത്ത് പോയി പണിയെടുത്ത് പ്രസവിച്ച് തിരിച്ചുവന്ന് പണിയെടുക്കുമെന്ന് പറയാറില്ലേ, ഞാൻ അതുപോലെയായിരുന്നു. പ്രസവിച്ചു, തിരിച്ച് സെറ്റിലെത്തി. നമ്മുടെ കാഴ്ചപ്പാടാണ് പ്രധാനം എന്നും ശ്വേത പറഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തിനിടയിലാണ് ഞാനും ശ്വേതാജിയും വളരെ ക്ലോസ് ആയത്. എനിക്കൊരു പ്രശ്നം വന്നപ്പോൾ മുൻപ് ഞാൻ ആദ്യമായി വിളിച്ചത് ശ്വേതാജിയെ ആയിരുന്നു. അന്ന് നല്ല തിരക്കുള്ള സമയമായിട്ട് കൂടി ശ്വേത ജി എന്നെ കേട്ടു. ഭയങ്കരമായി എന്റെ കാര്യം കേട്ടുപരിഹാരം കണ്ടെത്തി. എനിക്ക് ജീവിതത്തിൽ ഒരു ചേച്ചിയെ കിട്ടിയ സന്തോഷമാണ് തോന്നിയത്. ഇനിയാണെങ്കിലും കാര്യങ്ങൾ സംസാരിക്കാനും പ്രശ്നം വന്നാൽ സമാധാനിപ്പിക്കാൻ ഒരാൾ എന്നതാണ് ചേച്ചിയെന്നുമായിരുന്നു സ്വാസിക പറഞ്ഞത്.