Actress
സ്ത്രീകൾ എപ്പോഴും സ്വതന്ത്ര്യരായിരിക്കണം. അവർ തുല്യതയിൽ വിശ്വസിക്കണം. പക്ഷെ എനിക്ക് ഈ പറഞ്ഞ തുല്യത കുടുംബ ജീവിതത്തിൽ എനിക്ക് വേണ്ട; സ്വാസിക
സ്ത്രീകൾ എപ്പോഴും സ്വതന്ത്ര്യരായിരിക്കണം. അവർ തുല്യതയിൽ വിശ്വസിക്കണം. പക്ഷെ എനിക്ക് ഈ പറഞ്ഞ തുല്യത കുടുംബ ജീവിതത്തിൽ എനിക്ക് വേണ്ട; സ്വാസിക
മലയാളികൾക്കേറെ സുപരിചിതയാണ് സ്വാസിക വിജയ്. ഇപ്പോൾ മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും തിളങ്ങി നിൽക്കുകയാണ് താരം. കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു നടിയുടെ വിവാഹം. വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് വിവാഹിതയാകാൻ പോകുന്നുവെന്ന വിവരം സ്വാസിക പുറത്തുവിട്ടത്. വിവാഹശേഷം ഇരുവരും പങ്കുവെച്ച ചിത്രങ്ങളെല്ലാം തന്നെ വൈറലായിരുന്നു.
ഒരിക്കെ ഭർത്താവിന്റെ കാൽ തൊട്ട് തൊഴുന്ന താൻ ഭർത്താവിന്റെ കീഴിൽ ജീവിക്കാൻ ആഗ്രഹിക്കുന്നയാളാണെന്ന് നടി സ്വാസിക പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് ചില വിമർശനങ്ങൾക്കും വഴിതെളിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ ഇതേ കുരിച്ച പ്രതികരിക്കുകയാണ് നടിയിപ്പോൾ.
ഞാൻ എന്റെ അഭിപ്രായമാണ് പറഞ്ഞത്. എന്റെ സ്വകാര്യ ജീവിതം ഇങ്ങനെ ജീവിക്കാനാണ് തീരുമാനിച്ചത്. ഭർത്താവിന്റെ താഴെ ജീവിക്കാനാണ് ഞാൻ തീരുമാനിച്ചത്. ടീനേജ് പ്രായത്തിലേ തീരുമാനിച്ചതാണ്. എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ എനിക്കറിയില്ല. എന്റെ അച്ഛനും അമ്മയും അങ്ങനെയാണോ എന്ന് ചോദിച്ചാൽ അല്ല. അമ്മൂമ്മയും അങ്ങനെയല്ല.
ഞാൻ എന്തുകൊണ്ടോ അങ്ങനെ തീരുമാനിച്ചു. അങ്ങനെ ജീവിക്കാനാണ് പോകുന്നതെന്നേ എനിക്കറിയൂ. അത് കൊണ്ടാണ് കാല് പിടിക്കുന്നതും പാത്രം കഴുകുന്നതുമൊക്കെ. നിങ്ങൾക്ക് അത് തെറ്റായിരിക്കും. ഇതാണ് ഉത്തമ സ്ത്രീയെന്ന് ഞാനൊരിക്കലും പറയില്ല. സ്ത്രീകൾ എപ്പോഴും സ്വതന്ത്ര്യരായിരിക്കണം. അവർ തുല്യതയിൽ വിശ്വസിക്കണം.
പക്ഷെ എനിക്ക് ഈ പറഞ്ഞ തുല്യത കുടുംബ ജീവിതത്തിൽ എനിക്ക് വേണ്ട. ഓരോരുത്തർക്കും അവരവരുടെ രീതിയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്റെ മനസമാധാനം ഞാൻ കാണുന്നത് ഇങ്ങനെ ജീവിക്കുമ്പോഴാണ്. അച്ഛനും ഭർത്താവും പറയുന്നത് കേട്ട് തീരുമാനമെടുക്കാനും ഒരു കാര്യം അവരോട് ചോദിച്ച് ചെയ്യാനും എനിക്കിഷ്ടമാണ്.
അത് വലിയൊരു പ്രശ്‌നമായി എന്റെ ജീവിതത്തിൽ ഇതുവരെ വന്നിട്ടില്ല. മൂന്നാമതൊരാൾ ഇതിൽ സ്വാധീനിക്കപ്പെടരുത്. ഇതാണ് ശരിയെന്ന് ഞാൻ പറയില്ല. പക്ഷെ എന്തൊക്കെ മാറ്റം സമൂഹത്തിൽ വന്നാലും ഞാൻ ഇങ്ങനെ തന്നെ ജീവിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു പ്രായം കഴിയുമ്പോഴും ആളുകളുമായി ഇടപഴകുമ്പോഴും ചിന്താഗതി മാറുമെന്ന് പറയും.
പക്ഷെ എനിക്ക് മാറ്റേണ്ട. ഓവറായ ചർച്ചകളിലേക്കൊന്നും എനിക്ക് പോകേണ്ട. തനിക്കാ പഴയ രീതിയിൽ ഇരുന്നാൽ മതി. ആളുകൾ പറയുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം കൊടുക്കുന്നു എന്നാണ്. പക്ഷെ നിങ്ങൾ ജീവിക്കുന്ന രീതിയാണ് ശരി. എന്നെ പോലെ ആരും ജീവിക്കരുത് എന്നാണ് തന്റെ അഭിപ്രായം എന്നാണ് സ്വാസിക പറയുന്നത്.
ഒരു സീരിയലിന്റെ സെറ്റിൽ വെച്ചാണ് സ്വാസികയും പ്രേമും പ്രണയത്തിൽ ആയത്. തന്നെ ഭർത്താവ് ഡോമിനേറ്റ് ചെയ്യുന്നതാണ് തനിക്ക് ഏറെ ഇഷ്ടം എന്ന് സ്വാസിക ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ തനിക്ക് സ്വാതന്ത്ര്യവും എന്തും ചെയ്യാൻ സമ്മതവും തരുന്ന സ്വഭാവമാണ് പ്രേമിന്റേത് എന്ന് സ്വാസിക പറഞ്ഞിരുന്നു.