നീ എന്തിനാണ് എന്റെ ആ സിനിമയുടെ തിരക്കഥ മാത്രം സ്ഥിരമായി കൊണ്ട് നടക്കുന്നത് ?! ശ്രീനിവാസന്റെ ചോദ്യത്തിന് വിനീത് നൽകിയ മറുപടി….
സത്യന് അന്തിക്കാട് ശ്രീനിവാസന് ടീമിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നാണ് സന്ദേശം. ആക്ഷേപ രാഷ്ട്രീയ ഹാസ്യമെന്ന നിലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രം ബോക്സോഫീസിലും വലിയ വിജയം നേടിയിരുന്നു. കാലങ്ങള്‍ക്കപ്പുറവും മലയാളി മനസ്സില്‍ നിറഞ്ഞു നില്ക്കുന്ന സന്ദേശം മലയാള സിനിമ കണ്ട മികച്ച കള്‍ട്ട് ക്ലാസിക്കുകളില്‍ ഒന്നാണ്.
തന്റെ മകന് വിനീത് ശ്രീനിവാസന് സ്ഥിരമായി കൊണ്ട് നടക്കുന്ന ഒന്നാണ് സന്ദേശത്തിന്റെ തിരക്കഥയെന്നും ഒരുദിവസം ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ താന്‍ അത് ചോദിച്ചുവെന്നും ശ്രീനിവാസന് പറയുന്നു.
‘ഏതു പേജ് തുറന്നാലും എപ്പോഴും ഇതിലൊരു ചിരിയുള്ളത് കൊണ്ടാണ് സന്ദേശത്തിന്റെ തിരക്കഥ കൂടെ കൂട്ടുന്നതെന്നു ‘ വിനീത് ശ്രീനിവാസന് മറുപടി നല്‍കിയതായും ഒരു ടിവി അഭിമുഖത്തില്‍ സംസാരിക്കവേ ശ്രീനിവാസന് വ്യക്തമാക്കി.
ഇന്ന് മലയാളികൾക്കിടയിൽ സീരിയലുകൾക്ക് പ്രാധാന്യം വർധിച്ചു വരുകയാണ്. എന്നാൽ ഇത്തവണയും ടെലിവിഷൻ സീരിയലുകൾക്ക് അവാർഡുകൾ ഉണ്ടായിരുന്നില്ല. അതേസമയം, യൂത്ത് പ്രേക്ഷകർ പോലും...
കൂടെവിടെ സീരിയൽ ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയായി മാറിയിരിക്കുകയാണ്. സീരിയലിലെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ്. കൂട്ടത്തിൽ ക്യാമ്പസ് പ്രണയകഥ...