Connect with us

ശ്രീനിയേട്ടന് ഒന്നും പറ്റില്ലെന്ന് അമ്മ; നടന്റെ ഇപ്പോഴത്തെ അവസ്ഥ; ഓടിയെത്തി ധ്യാൻ; രാത്രി 9 മണിയ്ക്ക് ശ്രീനിവാസൻ ചെയ്യുന്നത്; വെളിപ്പെടുത്തി വിനീത്!

Actor

ശ്രീനിയേട്ടന് ഒന്നും പറ്റില്ലെന്ന് അമ്മ; നടന്റെ ഇപ്പോഴത്തെ അവസ്ഥ; ഓടിയെത്തി ധ്യാൻ; രാത്രി 9 മണിയ്ക്ക് ശ്രീനിവാസൻ ചെയ്യുന്നത്; വെളിപ്പെടുത്തി വിനീത്!

ശ്രീനിയേട്ടന് ഒന്നും പറ്റില്ലെന്ന് അമ്മ; നടന്റെ ഇപ്പോഴത്തെ അവസ്ഥ; ഓടിയെത്തി ധ്യാൻ; രാത്രി 9 മണിയ്ക്ക് ശ്രീനിവാസൻ ചെയ്യുന്നത്; വെളിപ്പെടുത്തി വിനീത്!

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത താരമാണ് ശ്രീനിവാസനും നടന്റെ കുടുംബവും. ഒരുപാട് നാളുകളായി ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലും വീട്ടിലുമായി വിശ്രമത്തിലാണ് ശ്രീനിവാസന്‍. നടന്‍ ശ്രീനിവാസനും ഭാര്യ വിമലയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്.

കൂടാതെ ശ്രീനിവാസന്‍ ആരോഗ്യാവസ്ഥ മോശമായപ്പോഴും ആശുപത്രിയിൽ ആയപ്പോഴും ഒപ്പം എല്ലാത്തിനും താങ്ങായി ഭാര്യയുമുണ്ടായിരുന്നു. ഇപ്പോഴിതാ അച്ഛൻ ശ്രീനിവാസനെയും അമ്മയെയും കുറിച്ച് വിനീത് ശ്രീനിവാസന്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

പണ്ട് സിനിമയിൽ അഭിനയിക്കുമ്പോൾ പോലും അച്ഛന്‍ എവിടെ ആണെങ്കിലും എന്നും രാത്രി ഒന്‍പത് മണിയാവുമ്പോള്‍ വീട്ടിലേക്ക് വിളിക്കാറുണ്ട്. എന്നാൽ അത് അമ്മയ്ക്കുള്ള കോളാണെന്നും അവരുടെ ബന്ധം അത്രയും ദൃഢമായി പോവുന്നതിനും കാരണം ഇതാണെന്നും വിനീത് പറയുന്നു. അതുപോലെ അമ്മയുടെ ഏറ്റവും വലിയ സന്തോഷം അച്ഛന്‍ ചുറ്റും ഉണ്ടാവുക എന്നതാണെന്നും വിനീത് പറയുന്നു.

അതേസമയം അമ്മയുടെ ഒരുപാട് കോമഡികളും അമ്മയെ കളിയാക്കുന്ന കാര്യങ്ങളും വിനീത് രസകരമായി പറയുന്നുണ്ട്. അച്ഛന്‍ ബൈപാസ് സര്‍ജറി കഴിഞ്ഞ് കിടക്കുന്ന സമയത്ത്, അന്ന് ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ അച്ഛന്റെ അസുഖത്തെ പറ്റി ടെക്‌നിക്കലിയായിട്ടുള്ള കാര്യങ്ങളൊക്കെ തനിക്ക് പറഞ്ഞ് തന്നിരുന്നു. പിന്നാലെ എന്താ ഡോക്ടര്‍ പറഞ്ഞതെന്ന് അമ്മ തന്നോട് അടുത്ത് വന്ന് ചോദിച്ചു.

കുറച്ച് കാര്യങ്ങള്‍ നമ്മള്‍ സൂക്ഷിക്കേണ്ടതായുണ്ട്, അതിന്റെ പ്രശ്‌നങ്ങളൊക്കെ അമ്മയ്ക്ക് പറഞ്ഞ് കൊടുത്തു. അത് കേട്ടപ്പോൾ ആ പുള്ളിയ്ക്ക് ഒന്നും അറിയില്ലെന്നും ശ്രീനിയേട്ടന് ഒന്നും പറ്റില്ലെന്നുമാണ് അമ്മ തന്നോട് പറഞ്ഞതെന്നും വിനീത് പറയുന്നു. മാത്രമല്ല മെഡിക്കല്‍ സയന്‍സൊന്നും അവിടെ വിഷയമല്ല. അച്ഛന് ഒന്നും പറ്റില്ലെന്ന ഭയങ്കര വിശ്വാസമാണ് അമ്മയ്‌ക്കെന്നും താരം വ്യക്തമാക്കി.

അമ്മയെ കുറിച്ച് തങ്ങള്‍ സ്ഥിരം പറയുന്ന ഒരുപാട് കോമഡിയും വിനീത് വെളിപ്പെടുത്തുന്നുണ്ട്. ഏത് ഹോസ്പിറ്റലില്‍ പോയാലും അവിടുത്തെ നേഴ്‌സുമാരുമായി ഭയങ്കര കമ്പനിയാകുന്നതാണ് അമ്മയുടെ സ്വഭാവം.

മാത്രമല്ല അവരെയും കൂട്ടി അമ്പലത്തില്‍ പോകാറുണ്ടെന്നും ഇടയ്ക്ക് നിന്റെ കൂടെ അവര്‍ക്ക് ഫോട്ടോ എടുക്കണമെന്ന് പറഞ്ഞ് പേര് വിളിച്ച് നേഴ്‌സുമാരെ കൂട്ടി കൊണ്ട് വരാറുണ്ടെന്നുമാണ് വിനീത് അമ്മയെ കുറിച്ച് പറയുന്നത്.

More in Actor

Trending

Recent

To Top