Interviews
വിരാട് കോഹ്ലിയായി ദുൽഖർ വേഷമിടുമോ ? – പ്രതികരണവുമായി ദുൽഖർ സൽമാൻ രംഗത്ത്
വിരാട് കോഹ്ലിയായി ദുൽഖർ വേഷമിടുമോ ? – പ്രതികരണവുമായി ദുൽഖർ സൽമാൻ രംഗത്ത്
By
വിരാട് കോഹ്ലിയായി ദുൽഖർ വേഷമിടുമോ ? – പ്രതികരണവുമായി ദുൽഖർ സൽമാൻ രംഗത്ത്
ആദ്യ ബോളിവുഡ് ചിത്രമായ കർവാൻ വിജയമായതിന്റെ ആഘോഷത്തിലാണ് ദുൽഖർ സൽമാൻ. സോയ ഫാക്ടർ എന്ന ചിത്രത്തിൽ സോനം കപൂറിന്റെ നായകനായി ദുൽഖർ ആണ് എത്തുന്നത്. വിരാട് കോഹ്‌ലിയുടെ കഥയാണ് സോയ ഫാക്ടർ എന്ന് വാർത്തകൾ വരുന്നുണ്ടായിരുന്നു. ഇന്ത്യന്‍ക്രിക്കറ്റ് ടീമിലെ ഒരാളെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുക എന്ന വിവരം എത്തിയപ്പോഴേ അത് വിരാട് കോഹ്ലി ആണെന്ന് മാധ്യമങ്ങള്‍ ഉറപ്പിച്ച് പറയുകയായിരുന്നു.
ഇപ്പോള്‍ ഈ വാര്‍ത്തകളില്‍ ദുല്‍ഖര്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്. സോയാ ഫാക്ടര്‍ എഴുതപ്പെട്ടത് ഏറെക്കാലം മുമ്പാണ്. അത് ഏതെങ്കിലും ഒരാളെ കുറിച്ചുള്ളതാണെന്ന് കരുതുന്നില്ല. ആ പുസ്തകം പൂര്‍ണമായും കഥയാണ്. അല്ലാതെ നടന്ന സംഭവങ്ങളല്ല. ഈ മാസം അവസാനം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംബിക്കും-ദുല്‍ഖര്‍ പറഞ്ഞു.
2008ല്‍ പുറത്തിറങ്ങിയ ദി സോയാ ഫാക്ടര്‍ എന്ന നോവല്‍ എഴുതിയത് അനൂജ ചൗഹാനാണ്. സോയാ സോളങ്കി എന്ന പെണ്‍കുട്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലക്കി ചാം ആകുന്നതാണ് കഥ.
dulquer salman about zoya factor