Connect with us

എന്റെ മുന്നിലേക്ക് ഒരാള്‍ ഒരു കാര്യവുമായി വന്ന് കഴിഞ്ഞാല്‍ ഞാന്‍ നോ പറയില്ല, ഫോട്ടോ എടുത്ത പയ്യന്മാര്‍ക്ക് എതിരെ ഉണ്ടായ വിമര്‍ശനത്തില്‍ ഞാന്‍ എന്ത് ചെയ്യാനാണ്; വിവാദത്തില്‍ പ്രതികരിച്ച് ദിലീപ്

Actor

എന്റെ മുന്നിലേക്ക് ഒരാള്‍ ഒരു കാര്യവുമായി വന്ന് കഴിഞ്ഞാല്‍ ഞാന്‍ നോ പറയില്ല, ഫോട്ടോ എടുത്ത പയ്യന്മാര്‍ക്ക് എതിരെ ഉണ്ടായ വിമര്‍ശനത്തില്‍ ഞാന്‍ എന്ത് ചെയ്യാനാണ്; വിവാദത്തില്‍ പ്രതികരിച്ച് ദിലീപ്

എന്റെ മുന്നിലേക്ക് ഒരാള്‍ ഒരു കാര്യവുമായി വന്ന് കഴിഞ്ഞാല്‍ ഞാന്‍ നോ പറയില്ല, ഫോട്ടോ എടുത്ത പയ്യന്മാര്‍ക്ക് എതിരെ ഉണ്ടായ വിമര്‍ശനത്തില്‍ ഞാന്‍ എന്ത് ചെയ്യാനാണ്; വിവാദത്തില്‍ പ്രതികരിച്ച് ദിലീപ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത താരമാണ് അദ്ദേഹം. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന്‍ ആയി മാറാന്‍ ദിലീപിനായി. ചെറിയ വേഷമായിരുന്നു ഈ ചിത്രത്തിലെങ്കിലും പിന്നീട് നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്.

ഇടയ്ക്ക് വെച്ച് വിവാദങ്ങള്‍ തലപൊക്കിയങ്കിലും ഇന്നും ദിലീപിനെ ആരാധിക്കുന്നവര്‍ നിരവധിയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം കൊച്ചയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ പിന്നാലെയാണ്. എന്നിരുന്നാലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ തന്റെ സിനിമാ തിരക്കുകളിലാണ് ദിലീപ്. നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

സമീപ കാലത്ത് സിനിമകളില്‍ നിന്ന് വിട്ടു നിന്നെങ്കിലും വീണ്ടും സജീവമായ ദിലീപിന്റെ പുതിയ സിനിമ വിനീത് കുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ പവി കെയര്‍ ടേക്കര്‍ എന്ന സിനിമയാണ്. പവി കെയര്‍ ടേക്കറിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ അടുത്തിടെയുണ്ടായ ഒരു വിവാദത്തെക്കുറിച്ച് സംസാരിക്കുകയാണ് ദിലീപ്.

അടുത്തിടെയാണ് മീരാ ജാസ്മിന്റെ അച്ഛന്റെ മരണവീട്ടില്‍ നിന്ന് ആരാധകനൊപ്പം സെല്‍ഫി എടുക്കുന്ന വീഡിയോ ആണ് ചര്‍ച്ചയായത്. താന്‍ അങ്ങനെ വീടിന്റെ ഉള്ളില്‍ നിന്ന് ഫോട്ടോ ഒന്നും എടുത്തില്ലല്ലോ എന്നും ഒരാള്‍ നമ്മളോട് ഫോട്ടോ എടുക്കാനായി വരുമ്പോള്‍ തനിക്ക് നോ പറയാന്‍ ബുദ്ധിമുട്ടാണെന്നും ദിലീപ് അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യന്‍ സിനിമാ ഗാലറിക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ച ചോദ്യത്തോട് മറുപടി പറയുകയായിരുന്നു ദിലീപ്.

രണ്ട് യുവാക്കള്‍ ദിലീപിനൊപ്പം സെല്‍ഫി എടുക്കാന്‍ വരുന്നതും എടുക്കുന്നതുമായിരുന്നു വീഡിയോ. എന്നാല്‍ ഇത് വൈറല്‍ ആവുകയും നടനെതിരെയും സെല്‍ഫി എടുക്കാന്‍ വന്നവര്‍ക്കതെിരെയും സൈബര്‍ അറ്റാക്ക് ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് അഭിമുഖത്തില്‍ ചോദിച്ച ചോദ്യത്തോട് മറുപടി പറയുകയായിരുന്നു ദിലീപ്. ഒരു മരണ വീട്ടിലേക്ക് സെല്‍ഫിയായിട്ട് അങ്ങനെ മുതിര്‍ന്ന ഒരാള്‍ ആദ്യം വരാന്‍ പാടില്ലായിരുന്നു.

എന്റെ മുന്നിലേക്ക് ഒരാള്‍ ഒരു കാര്യവുമായി വന്ന് കഴിഞ്ഞാല്‍ ഞാന്‍ അങ്ങനെ നോ പറയില്ല. ചില സമയത്ത്, അതായത് ഒരു ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്ന സമയത്ത് പറഞ്ഞാല്‍ പുറത്ത് നിന്ന് എടുക്കാം എന്നാണ് പറയാറുള്ളതെന്ന് ദിലീപ് പറയുന്നു. ഇതെന്താ അങ്ങനെ സംഭവിച്ചത് എന്ന് എനിക്ക് അറിയില്ല. എന്റെ ഓര്‍മയില്‍ ഇത് ഇല്ല. ഇപ്പോള്‍ പറയുമ്പോഴാണ് സൈബര്‍ അറ്റാക്ക് ഉണ്ടായെന്ന് വരെ അറിയുന്നത്.

മീര ജാസ്മിന്റെ വീട് എന്ന് പറുയന്നത് നമ്മുടെ സ്വന്തം വീടു പോലെയാണ്. അവരുടെ ഡാഡി എന്ന് പറുയന്നത് നമ്മളുമായി അത്രയും ക്ലോസ് ആയിരുന്നു. ഫോട്ടോ എടുത്ത പയ്യന്മാര്‍ക്ക് എതിരെ ഉണ്ടായ വിമര്‍ശനത്തില്‍ ഞാന്‍ എന്ത് ചെയ്യാനാണ് എന്നും ദിലീപ് പറയുന്നു. ഞാന്‍ പ്രേക്ഷകരോട് അത്രയും കമ്മിറ്റഡാണ്. എനിക്ക് ഒരു രണ്ടാം ജന്മം തന്നത് അവരാണ്. പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഒരു മതില്‍ക്കെട്ടുമില്ലാതെ ഓടി വന്ന് സംസാരിക്കാന്‍ പെട്ടെന്ന് ലഭ്യമായ ഒരാളാണ് ഞാന്‍.

അവിടെ ആള്‍ക്കാരെ തടയുമ്പോള്‍ മാറ് മാറ് എന്ന് പറയാന്‍ കാരണം, അവര്‍ അവരുടെ സമയം മാറ്റിവെച്ചിട്ടാണ് എനിക്ക് വേണ്ടി അവര്‍ കാത്ത് നില്‍ക്കുന്നത്. ആ ഒരു മര്യാദ ഞാന്‍ അവരോട് കാണിക്കേണ്ടേ? ഈ കാര്യം ഒന്നും ഞാന്‍ അറിഞ്ഞിട്ടേ ഇല്ല. ഇത്തരം കാര്യങ്ങള്‍ ഒന്നും ശ്രദ്ധിക്കാറുമില്ല, നോക്കാറുമില്ല. അതൊക്കെ നോക്കി ഇരുന്ന് കഴിഞ്ഞാല്‍ നമ്മുടെ ഒരുപാട് സമയം ഇത് വഴി പോകും. മാത്രമല്ല, ബഹുജനം പലവിധം എന്നല്ലേ എന്നും ദിലീപ് പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസമാണ് താരത്തിന്റെ പവി കെയര്‍ ടേക്കര്‍ എന്ന പുതിയ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. അയാള്‍ ഞാനല്ല, ഡിയര്‍ ഫ്രണ്ട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പവി കെയര്‍ ടേക്കര്‍.

More in Actor

Trending