Interviews
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകാൻ നിർബന്ധിച്ചു, തുടക്കകാലത്ത് പണം അയച്ചു കൊടുത്തു സഹായിച്ചു..ആ നഷ്ടപ്രണയത്തെ കുറിച്ചോർത്ത് ഇന്നും രജനികാന്ത് വിതുമ്പാറുണ്ട്… !!

നടൻ ശ്രീനിവാസനും രജനികാന്തും വളരെ അടുത്ത സുഹൃത്തുക്കളാണെന്നത് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. ഇന്നത്തെ സൂപ്പർസ്റ്റാർ രജനികാന്ത് ആകുന്നതിന് മുൻപുള്ള രജനിയുടെ ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും ഈയടുത്ത് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ തുറന്നു പറഞ്ഞിരുന്നു.
പഠിക്കുന്ന കാലത്ത് വീട്ടില്‍ നിന്ന് മണി ഓര്‍ഡര്‍ വരുമ്പോൾ അത് മറ്റുള്ളവരൂടെ മുമ്പില്‍ വച്ച് രജനി സാര്‍ തുറക്കാര്‍ ഇല്ലായിരുന്നു. കാരണം ആ മണി ഓര്‍ഡറില്‍ സുഹൃത്തുക്കൾ അയച്ചു കൊടുക്കുന്ന ഒരു രൂപ, രണ്ട് രൂപ എന്നിവ ഒക്കെയേ ഉണ്ടായിരുന്നുള്ളു. അത് മറ്റുള്ളവർ കണ്ടാൽ എന്ത് വിചാരിക്കും എന്ന് അദേഹം കരുതി. ഒരു അഞ്ചു രൂപ ഒരാള്‍ക്ക് കടം കൊടുത്തിട്ട് അത് തിരിച്ചു ചോദിക്കാന്‍ മടിച്ചയാളാണ് രജനികാന്ത്. ശ്രീനിവാസനായിരുന്നു അത് തിരിച്ചു വാങ്ങി കൊടുത്തത്.
അത് പോലെ തന്നെ രജനി സാറിന് ഒരു പ്രണയം ഉണ്ടായിരുന്നു. പണ്ട് ബസ് കണ്ടക്ടർ ആയിരുന്നപ്പോൾ, ആദ്യം തമ്മില്‍ ഉടക്കുകയും അവർ തമ്മില്‍ പ്രണയത്തിലാവുകയും ചെയ്തു. രജനീ സർ ആ പെണ്‍കുട്ടിയെ ‘നാ ഒരു നാടകത്തിലെ നടിച്ചിരിക്കേൻ, പാക്ക വരിയാ ?!’ എന്ന് ക്ഷണിച്ചു.
ആ നാടകത്തിലെ രജനികാന്തിന്റെ അഭിനയം കണ്ട് വിസ്മയിച്ച ആ പെൺകുട്ടി ‘നിങ്ങൾ ഒരു നടന്‍ ആവേണ്ട ആളാണ്‘ എന്ന് പറഞ്ഞു രജനി സാറിന് പ്രചോദനം നൽകി. ഇൻസ്റ്റിറ്റിയൂട്ടിന്റെ പരസ്യം കാണിച്ച് കൊടുത്തു രജനി സാറിനെ അയച്ചതും, തുടക്ക കാലത്ത് പണം അയച്ചു കൊടുത്തു സഹായിച്ചതും ആ പെൺകുട്ടിയായിരുന്നു.
എന്നാൽ പിന്നീട് അവരെ പറ്റി യാതൊരു വിവരവും ഇല്ലാതെ ആയി. ഇന്നും രജനികാന്ത് എന്ന മനുഷ്യന്‍ ആ കുട്ടിയെ കുറിച്ച് ഓര്‍ത്തു കണ്ണ് നിറയാറുണ്ട്. എന്തായാലും ഇന്ന് രജനികാന്ത് കൈവരിച്ച വളര്‍ച്ച ഓർത്ത് ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ആളുകളില്‍ ഒരാൾ അവര്‍ ആയിരിക്കും.
Sreenivasan about the love life of Rajanikath