Connect with us

തന്നെ സ്റ്റേജിലേയ്ക്ക് വിളിക്കുമ്പോൾ മെഗാസ്റ്റാർ മമ്മൂട്ടി എന്ന് വിളിക്കണമെന്ന് അദ്ദേഹം പറഞ്ഞു, മെഗാസ്റ്റാർ എന്ന് ആദ്യം വിളിച്ചത് മമ്മൂട്ടി തന്നെ; ആ രഹസ്യം വെളിപ്പെടുത്തി ശ്രീനിവാസൻ

Actor

തന്നെ സ്റ്റേജിലേയ്ക്ക് വിളിക്കുമ്പോൾ മെഗാസ്റ്റാർ മമ്മൂട്ടി എന്ന് വിളിക്കണമെന്ന് അദ്ദേഹം പറഞ്ഞു, മെഗാസ്റ്റാർ എന്ന് ആദ്യം വിളിച്ചത് മമ്മൂട്ടി തന്നെ; ആ രഹസ്യം വെളിപ്പെടുത്തി ശ്രീനിവാസൻ

തന്നെ സ്റ്റേജിലേയ്ക്ക് വിളിക്കുമ്പോൾ മെഗാസ്റ്റാർ മമ്മൂട്ടി എന്ന് വിളിക്കണമെന്ന് അദ്ദേഹം പറഞ്ഞു, മെഗാസ്റ്റാർ എന്ന് ആദ്യം വിളിച്ചത് മമ്മൂട്ടി തന്നെ; ആ രഹസ്യം വെളിപ്പെടുത്തി ശ്രീനിവാസൻ

പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ് ആരാധകർക്ക്. ഏറ്റെടുക്കുന്ന വേഷങ്ങളോടുള്ള നടന്റെ ആത്മാർത്ഥത, ഏത് മേഖലയിലുള്ളവർക്കും കണ്ട് പഠിക്കാവുന്നതാണ്. കലാപാരമ്പര്യത്തിൻറെ തഴമ്പുകളില്ലാതെ സിനിമാ ലോകത്തേയ്ക്കെത്തിയ പി.ഐ.മുഹമ്മദ് കുട്ടി മമ്മൂട്ടിയായി പിന്നെ മമ്മൂക്കയാക്കി ആരാധകരുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്.

ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മമ്മൂട്ടിയ്ക്ക് മെഗാസ്റ്റാർ എന്ന് പേര് ലഭിച്ച് എങ്ങനെയെന്നാണ് ശ്രീനിവാസൻ പറയുന്നത്. മമ്മൂട്ടിയെ മെഗാസ്റ്റാർ എന്ന് ആദ്യം വിളിച്ചത് മമ്മൂട്ടി തന്നെയാണെന്നാണ് ശ്രീനിവാസൻ പറയുന്നത്. ബാലയുടെ പുതിയ സിനിമയുടെ ടെറ്റിൽ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു ശ്രീനിവാസൻ.

‘മലയാളത്തിന്റെ പ്രത്യേകത എന്താണെന്ന് അറിയുമോ? മലയാളത്തിന് മാത്രമേ മെഗാസ്റ്റാർ എന്നൊരു പദവിയുള്ളൂ. ബാക്കിയുള്ളിടത്ത് സൂപ്പർ സ്റ്റാറുകളാണ്. അമിതാഭ് ബച്ചൻ മെഗാസ്റ്റാർ അല്ല രജനികാന്ത് മെഗാസ്റ്റാർ അല്ല മോഹൻലാൽ മെഗാസ്റ്റാർ അല്ല. ദുബായിൽ ഒരു ഷോയ്ക്ക് പോയിരുന്നു. ഞങ്ങളെ അവിടെയുള്ളവർക്ക് പരിചയപ്പെടുത്താനായി സ്റ്റേജിലേക്ക് വിളിച്ചു. മമ്മൂട്ടി പറയുന്നത് ഞാൻ കേട്ടതാണ്. അയാളെ സ്റ്റേജിലേക്ക് വിളിക്കുമ്പോൾ മെഗാസ്റ്റാർ മമ്മൂട്ടി എന്ന് പറഞ്ഞിട്ടേ വിളിക്കാവു എന്ന്.

അന്ന് ഞാൻ തീരുമാനിക്കുകയാണ്, എന്റെ പേര് വിളിക്കുമ്പോൾ ഊച്ചാളി ശ്രീനിവാസൻ എന്ന് വിളിക്കണമെന്ന്. പിറ്റേന്ന് മുതൽ എല്ലായിടത്തും ഞാൻ ഊച്ചാളി ശ്രീനിവാസൻ ആയിരിക്കും. അത്രയേയുള്ളൂ. ഞാൻ തീരുമാനിച്ചാൽ ആർക്ക് മാറ്റാൻ പറ്റും? ചങ്കൂറ്റമുള്ളവർ പേര് തീരുമാനിക്കം. മറ്റുള്ളവർ വിളിക്കും. അതിനാൽ ബാലയ്ക്ക് ഇഷ്ടമുള്ള പേര് ബാലയെ വിളിക്കാമെന്നും ശ്രീനിവാസൻ തമാശയായി പറഞ്ഞു.

എന്നാൽ കുറച്ച് നാളുകൾക്ക് മുമ്പ് ഇൻസ്റ്റാഗ്രാം ഇൻഫ്ളൂവൻസർ ഖാലിദ് അൽ അമീറിയുമായി നടത്തിയ അഭിമുഖത്തിൽ മെ​ഗസാറ്റാർ എന്ന പട്ടം എങ്ങനെയാണ് തനിക്ക് ലഭിച്ചതെന്ന് മമ്മൂട്ടി തന്നെ പറഞ്ഞിരുന്നു. 1987ലാണ് ഒരു ഷോയ്ക്ക് വേണ്ടി ആദ്യമായി ദുബായിലേക്ക് പോകുന്നത്. അന്നവർ എനിക്കൊരു വിശേഷണം തന്നു. ‘ദി മെഗാസ്റ്റാർ’.

ദുബായ് മാധ്യമങ്ങളാണ് എനിക്കാ വിശേഷണം തന്നത്. അല്ലാതെ ഇന്ത്യയിൽ നിന്നുള്ള ആരുമല്ല. ഞാൻ ദുബായിയിൽ എത്തിയപ്പോൾ അവരെഴുതി, ‘മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് ദുബായിയിൽ എത്തുന്നു’ എന്നായിരുന്നു. ‘മെഗാസ്റ്റാർ’ എന്നത് വിശേഷണം മാത്രമാണ്. ആളുകൾ എന്നെ മമ്മൂക്ക എന്ന് വിളിക്കുന്നത് കേൾക്കാനാണ് ഇഷ്ടം. ‘ആളുകൾ സ്‌നേഹം കൊണ്ടും ബഹുമാനം കൊണ്ടുമാകാം വിശേഷണങ്ങൾ തരുന്നത്. ഞാനത് സ്വയം കൊണ്ട് നടക്കുന്നില്ല. ഞാനത് ആസ്വദിക്കുന്നുമില്ല എന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

അതേസമയം, ടർബോ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി പുറത്തെത്തിയ ചിത്രം. വൈശാഖ് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം ബോക്സ് ഓഫീസിൽ നിന്നും 70 കോടിയ്ക്ക് മുകളിലാണ് ചിത്രം കളക്റ്റ് ചെയ്തത്. മമ്മൂട്ടി, ദിലീഷ് പോത്തൻ, അഞ്ജന ജയപ്രകാശ്, സുനിൽ, ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തിയത് കന്നഡ താരം രാജ് ബി ഷെട്ടിയാണ്. ഗരുഡ ഗമന ഋഷഭ വാഹന, ടോബി എന്നീ ചിത്രത്തിലൂടെ ശ്രദ്ധേയനാണ് രാജ് ബി ഷെട്ടി.

More in Actor

Trending

Ma