Connect with us

കല്യാണം കഴിച്ചിട്ട് എന്ത് ചെയ്യാൻ; ക്രോണിക് ബാച്ചിലറായി തുടരുന്നതിന്റെ കാരണം ഇതാണ്; വൈറലായി മായാ വിശ്വനാഥിന്റെ വാക്കുകൾ!!

Actress

കല്യാണം കഴിച്ചിട്ട് എന്ത് ചെയ്യാൻ; ക്രോണിക് ബാച്ചിലറായി തുടരുന്നതിന്റെ കാരണം ഇതാണ്; വൈറലായി മായാ വിശ്വനാഥിന്റെ വാക്കുകൾ!!

കല്യാണം കഴിച്ചിട്ട് എന്ത് ചെയ്യാൻ; ക്രോണിക് ബാച്ചിലറായി തുടരുന്നതിന്റെ കാരണം ഇതാണ്; വൈറലായി മായാ വിശ്വനാഥിന്റെ വാക്കുകൾ!!

ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം, ഏറെ മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചു. ആൾരൂപങ്ങൾ എന്ന സിനിമയിൽ കരുത്തുറ്റ നായികവേഷവും മായ ചെയ്തു. ഇടക്കാലത്ത് താരം അഭിനയലോകത്തുനിന്നും ഒരു ഇടവേള എടുത്തിരുന്നു.

ഏകദേശം ഏഴുവര്ഷത്തോളമാണ് താരം ഇൻഡസ്ട്രിയിൽ നിന്നും വിട്ടുനിന്നത്. പിന്നീട് ആറാട്ട് സിനിമയിലൂടെ മോഹൻലാലിന് ഒപ്പം തിരിച്ചെത്തി. പിന്നെ ഇങ്ങോട്ട് നിരവധി കഥാപാത്രങ്ങൾ, നിരവധി ഫോട്ടോഷൂട്ട് ഒക്കെയായി സജീവമാണ് നടി. സോഷ്യല്‍ മീഡിയയിൽ സജീവമായ താരത്തിന്‍റെ പുതിയ ചിത്രങ്ങൾ ആരാധക ലോകം ഏറ്റെടുത്തിരിക്കുകയാണ്.

പതിവായി സാരിയിലാണ് മായയെ കാണുന്നതെങ്കിലും അതിൽ മടുപ്പ് തോന്നാത്തവരാണ് നടിയുടെ ആരാധകർ. ഓറഞ്ചും ചുവപ്പും കൂടിയ സാരിയിൽ പിന്നിയ മുടിയിൽ അതിസുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മഴയിൽ നനയുന്ന താരത്തിൻറെ വീഡിയോയ്ക്ക് താഴെ നിരവധി കമൻറുകളാണ് വന്നത്.

ഇപ്പോഴിതാ എന്തുകൊണ്ടാണ് ക്രോണിക് ബാച്ചിലറായി തുടരുന്നതെന്ന് പറയുകയാണ് മായ. ആനീസ് കിച്ചണില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു മായ വിവാഹത്തെ കുറിച്ച് സംസാരിച്ചത്. വിവാഹം കഴിച്ചിട്ട് എന്തുകിട്ടാനാണെന്ന് മായ ചോദിക്കുന്നു. നമ്മൾ കഴിഞ്ഞു പോയ കാര്യത്തെക്കുറിച്ചു ഓർക്കാനോ മോശപ്പെട്ട കാര്യങ്ങൾ ചിന്തിക്കാനോ നിൽക്കരുത്. ഉള്ള സമയം അത്രയും സന്തോഷത്തോടെ ജീവിക്കാൻ ആണ് എനിക്ക് താത്പര്യം.

ജീവിതം ആസ്വദിക്കുക അതാണ് ഏറ്റവും വലിയ കാര്യം. ഓർമ്മകളും സങ്കൽപ്പങ്ങളും അങ്ങനെ മറക്കുക. പ്രസൻസിൽ ജീവിക്കുക. അതാണ് വേണ്ടത്. സങ്കല്പം നമുക്ക് വേണ്ടേ വേണ്ട. സങ്കല്പം വച്ചിട്ട് പ്രതീക്ഷകൾ വയ്ക്കുമ്പോൾ ആണ് നമ്മൾ കിട്ടാത്ത കാര്യത്തിന് വേണ്ടി ദുഖിക്കേണ്ടി വരുന്നത് അതുകൊണ്ടുതന്നെ ജീവിതത്തിൽ ഒരു പ്രതീക്ഷയും സങ്കല്പ്പങ്ങളും സൂക്ഷിക്കാത്ത ആളാണ് ഞാൻ. വരുമ്പോൾ വരട്ടെ കിട്ടുമ്പോൾ കിട്ടട്ടെ എന്നാണ് എന്റെ രീതി എന്നും മായ പറഞ്ഞു.

ഓരോ ആളുകൾക്കും കാഴ്ചപ്പാടുകൾ വേറെയാണ്. എന്റെ കാഴ്ചപ്പാട് ഇങ്ങനെ ആണ്. ഇതിൽ ശരിയോ തെറ്റോ അത് എന്റെ മാത്രമാണ്. ഹോബി ആയിട്ടല്ല പുസ്തകങ്ങൾ വായിക്കുന്നത്. അത് എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. എന്റെ രീതി അതാണ്. കുട്ടിക്കാലം ഞാൻ പുസ്തകങ്ങൾ ആയിരുന്നു വായിക്കുന്നത്, ഒരിക്കലും കളിപ്പാട്ടങ്ങൾ അല്ല എനിക്ക് പപ്പ വാങ്ങിത്തന്നിട്ടുള്ളത്.

അതുകൊണ്ടുതന്നെ ഇന്നും ഞാൻ എന്റെ ജീവിതത്തോട് ചേർത്ത് വയ്ക്കുന്നത് പുസ്തകങ്ങൾ ആണ്. പുസ്തകങ്ങൾ എന്റെ ജീവിതം തന്നെ എന്റെ ലൈഫ്‌സ്റ്റൈൽ തന്നെ മാറ്റിയിട്ടുണ്ട്. സ്വഭാവത്തിൽ പോലും മാറ്റങ്ങൾ കോൺ വന്നത് പുസ്തക വായന ആണ് എന്നും താരം പറഞ്ഞു. എല്ലാ കാര്യങ്ങളും തുറന്നുപറയുന്ന പ്രകൃതമാണ്, അതുകൊണ്ടാണ് ജേർണലിസത്തിലേക്ക് തിരിയാതെ ഇരുന്നത്. മുഖത്തുനോക്കി എന്തും പറയുമായിരുന്നു. എന്നാൽ ഇപ്പോൾ ആ സ്വഭാവത്തിൽ എനിക്ക് നല്ല മാറ്റമുണ്ട് എന്നും മായ പറഞ്ഞു.

ചേച്ചിക്ക് വിവാഹം കഴിക്കാൻ ഉള്ള സ്വാതന്ത്ര്യം എന്റെ വീട്ടിൽ കൊടുത്തിരുന്നു. എല്ലാത്തിനും ഉള്ള ഫ്രീഡം വീട്ടിൽ നമുക്ക് ഉണ്ടായിരുന്നു എന്ന് മായ പറയുമ്പോൾ എന്താണ് താൻ വിവാഹം കഴിക്കാഞ്ഞത് എന്ന ചോദ്യമാണ് ആനി ചോദിക്കുന്നത്. കല്യാണം കഴിച്ചിട്ട് എന്ത് ചെയ്യാൻ. ചേച്ചി വിവാഹം കഴിച്ചു എങ്കിൽ ചേച്ചി മറ്റൊരു വ്യക്തിയാണ്.

ഞങ്ങളെ രണ്ടാളെയും രണ്ടു വ്യക്തികൾ ആയിട്ടാണ് പപ്പ കാണുന്നതും. എനിക്ക് എന്ത് വേണം എന്ന് ചിന്തിക്കാനും പ്രവർത്തിക്കാനും ഉള്ള പക്വത ഇപ്പോൾ ആയിട്ടുണ്ട്. എന്റെ വീട്ടിൽ നിന്നും ഒരിക്കലും ആരും ഞാൻ എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല എന്ന് തിരക്കിയിട്ടില്ല. നാട്ടുകാർക്ക് മാത്രമാണ് വിഷയം. ഞാൻ പിന്നെ നാട്ടുകാരുടെ അഭിപ്രായങ്ങൾക്ക് മുഖം കൊടുക്കാറില്ല എന്നും മായ വ്യക്തമാക്കി.

തിരുവനന്തപുരം ജഗതി സ്വദേശിയായ മായ കാബിൻ ക്രൂ അംഗം ആയി ജോലി നേടിയിരുന്നു. മോഡലിംഗ് രംഗത്തുനിന്നുമാണ് ആഭിനയത്തിലേക്ക് മായ ചുവട് വയ്ക്കുന്നത്. ജേർണലിസ്റ്റ് ആകാനും, കാബിൻ ക്രൂ ആകാനും ആഗ്രഹിച്ചു എങ്കിലും തന്റെ ആഗ്രഹം എന്നും അഭിനയം ആയിരുന്നു എന്നൊരിക്കൽ താരം പറഞ്ഞിരുന്നു.

More in Actress

Trending

Recent

To Top