Connect with us

“എനിക്ക് ഒന്നും കിട്ടീല്ല, പതിനാലാം സ്ഥാനം കിട്ടി; സിനിമാക്കാര്‍ കള്ളക്കളിയാണ്” പുതിയ വെളിപ്പെടുത്തലുമായി ഷൈൻ ടോം ചാക്കോ!!!

Interviews

“എനിക്ക് ഒന്നും കിട്ടീല്ല, പതിനാലാം സ്ഥാനം കിട്ടി; സിനിമാക്കാര്‍ കള്ളക്കളിയാണ്” പുതിയ വെളിപ്പെടുത്തലുമായി ഷൈൻ ടോം ചാക്കോ!!!

“എനിക്ക് ഒന്നും കിട്ടീല്ല, പതിനാലാം സ്ഥാനം കിട്ടി; സിനിമാക്കാര്‍ കള്ളക്കളിയാണ്” പുതിയ വെളിപ്പെടുത്തലുമായി ഷൈൻ ടോം ചാക്കോ!!!

മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് താരത്തിന്റെ ചുവടുവെയ്പ്പ്. തുടർന്ന് ഈ അടുത്ത കാലം , അധ്യായങ്ങൾ , അന്നയും റസൂലും , മസാല റിപ്പബ്ലിക് എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം, ബിനു എസ് കാലടിയുടെ 2014 ൽ പുറത്തിറങ്ങിയ ഫാന്റസി-കോമഡി ചിത്രമായ ഇതിഹാസയിൽ തന്റെ ആദ്യ നായക കഥാപാത്രത്തെ അവതരിപ്പിച്ചു.

2016 ൽ പുറത്തിറിങ്ങിയ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ ശക്തമായ നെഗറ്റീവ് ഷേഡ് വേഷത്തിന് അദ്ദേഹം ഏറെ പ്രശംസിക്കപ്പെട്ടു. മലയാള ചിത്രങ്ങൾ മാത്രമല്ല,തമിഴിലും തെലുങ്കിലും തുടങ്ങി അന്യഭാഷയിലടക്കം തിരക്കുള്ള നടൻ കൂടിയാണ്. ആൻ മരിയ കലിപ്പിലാണ്,ഗോധ,വർണ്ണത്തിൽ ആശങ്ക,പറവ,മായാനദി,കായംകുളം കൊച്ചുണ്ണി,ഉണ്ട,മൈ സാന്താ,ഓപ്പറേഷൻ ജാവ,അനുഗ്രഹീതൻ ആന്റണി,കുരുതി,ഭീഷ്മ പർവ്വം,തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലും തിളങ്ങി.

‘നിമ്രോദ്’ എന്ന ചലച്ചിത്രമാണ് ഷൈനിന്റെതായി പുറത്തിറങ്ങുന്ന പുതിയ ചിത്രം. ഷൈൻ ടോം ചാക്കോയെ നായകനാക്കി ആർ.എ. ഷഫീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നിമ്രോദ്’. ഈ ചിത്രത്തിനെപ്പറ്റിയുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ നടി നവ്യനായരെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. യുവജനോത്സവ വേദിയില്‍ വച്ച് തുടങ്ങിയതാണ് നടി നവ്യ നായരുമായുള്ള മത്സരമെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ വ്യക്തമാക്കുന്നത്.

നടന്റെ വാക്കുകൾ ഇങ്ങനെ:- ”സിനിമയിലേക്ക് എത്താന്‍ വേണ്ടിയാണ് അന്ന് ഡാന്‍സ് പഠിക്കുന്നത്. കാരണം അന്ന് യുവജനോത്സവങ്ങളില്‍ നിന്നാണ് അന്ന് നടന്‍മാരെ സംവിധായകര്‍ തിരഞ്ഞെടുത്തിരുന്നത്.” ”അന്ന് റീലുകളും സോഷ്യല്‍ മീഡിയയും ഒന്നുമില്ലല്ലോ. ഏതെങ്കിലും യുവജനോത്സവത്തിന്റെ പരിപാടി ഹിറ്റ് അടിച്ചാല്‍ സംവിധായകന്‍ നമ്മളെ തിരിച്ചറിയും. എന്നിട്ട് നമ്മളെ സിനിമയിലേക്ക് കൊണ്ടുപോകും.

സംസ്ഥാന കലോത്സവത്തില്‍ മോണോആക്ട് ആയിരുന്നു തന്റെ ഐറ്റം. അതിന് നവ്യയും എത്തി. ‘നന്ദനം’ സിനിമയുടെ ലൊക്കേഷനില്‍ നിന്നും എത്തിയ നവ്യ കപ്പ് കൊണ്ടുപോവുകയും ചെയ്തു. സിനിമാക്കാര്‍ കള്ളക്കളിയാണെന്ന് നവ്യയോട് താന്‍ പറഞ്ഞു എന്നാണ് ഷൈന്‍ പറയുന്നത്. വിനീത്, മോനിഷ, മഞ്ജു വാര്യര്‍, നവ്യ നായര്‍ എല്ലാവരും യുവജനോത്സവത്തില്‍ നിന്നും വന്നതാണ്. പ്ലസ് ടു എത്തിയപ്പോഴാണ് ഞാന്‍ ആദ്യമായി സംസ്ഥാന കലോത്സവത്തില്‍ എത്തുന്നത്.”

”മോണോആക്ട് വഴി. ഡാന്‍സ് വഴി എത്താന്‍ കുറച്ച് ബുദ്ധിമുട്ടാണ്. കാരണം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചാണ് മത്സരം. അവരോട് മത്സരിച്ചിട്ട് കാര്യമില്ല. പിന്നീട് മാറ്റിയെങ്കിലും ഞാന്‍ പഠിച്ചില്ല. കുറച്ചു കൂടി എക്‌സ്‌പെന്‍സീവ് ആണ് ഭരതനാട്യം, മോഹിനിയാട്ടം ഒക്കെ കളിക്കാന്‍. അത് പഠിക്കണം, അതിന്റെ വസ്ത്രം, ആഭരണം, അതിനൊക്കെ മാര്‍ക്കുണ്ട്.”
”കോണ്‍വെന്റ് സ്‌കൂളുകളാണ് കൂടുതലും ഡാന്‍സിന് കൊണ്ടുപോവുക. മോണോആക്ടിന് അന്ന് ഒരു ചിലവുമില്ലാലോ. വെറുതെ പോയി നിന്നിട്ട് ചെയ്യാലോ. അപ്പോഴുണ്ട് മോണോആക്ട് തുടങ്ങാന്‍ നോക്കുമ്പോ നവ്യ നായര്‍ വരുന്നു ലോക്കേഷനില്‍ നിന്നും. അപ്പോ ഞാന്‍ പറഞ്ഞ്, സിനിമാക്കാര്‍ തന്നെ കൊണ്ടുപോകും ഇത് എന്ന്. പറഞ്ഞ പോലെ തന്നെ നവ്യ നായര്‍ക്ക് ഫസ്റ്റ്.”

”എനിക്ക് ഒന്നും കിട്ടീല്ല, പതിനാലാം സ്ഥാനം കിട്ടി. നവ്യ നായരോട് ഞാന്‍ പറഞ്ഞ്, സിനിമാക്കാരല്ലേ, ഇത് കള്ളക്കളിയാണെന്ന്. നിങ്ങള്‍ക്ക് രണ്ടാം സ്ഥാനമാല്ലേന്ന് ചോദിച്ചപ്പോള്‍ പതിനാലാം സ്ഥാനം എന്ന് പറഞ്ഞു. അതിന്റെ മുന്നത്തെ പ്രാവിശ്യമായിരുന്നു നവ്യ നായര്‍ കരഞ്ഞത്. അവര് വരുമ്പോ തന്നെ ക്യാമറയും എല്ലാം എത്തും. അവരുടെ മോണോആക്ട് കഴിഞ്ഞാ പിന്നെ ആരുമുണ്ടാവില്ല കാണാന്‍” എന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്. ‘ഡാന്‍സ് പാര്‍ട്ടി’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ഒരു അഭിമുഖത്തിലാണ് ഷൈന്‍ ടോം ചാക്കോ സംസാരിച്ചത്.

More in Interviews

Trending

Recent

To Top