Connect with us

അച്ഛനോട് പറഞ്ഞശേഷമാണ് മദ്യപിച്ചത്; ഞാൻ കള്ള് കുടിച്ചിരിക്കുന്ന വീഡിയോ പുറത്ത് വന്നതിൽ ടെൻഷനില്ല എന്ന് പ്രിയാ വാര്യർ!

News

അച്ഛനോട് പറഞ്ഞശേഷമാണ് മദ്യപിച്ചത്; ഞാൻ കള്ള് കുടിച്ചിരിക്കുന്ന വീഡിയോ പുറത്ത് വന്നതിൽ ടെൻഷനില്ല എന്ന് പ്രിയാ വാര്യർ!

അച്ഛനോട് പറഞ്ഞശേഷമാണ് മദ്യപിച്ചത്; ഞാൻ കള്ള് കുടിച്ചിരിക്കുന്ന വീഡിയോ പുറത്ത് വന്നതിൽ ടെൻഷനില്ല എന്ന് പ്രിയാ വാര്യർ!

ഒരു അഡാർ ലവ് എന്ന ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് പ്രിയാ വാര്യർ. മാണിക്യ മലർ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെ കണ്ണിറുക്കി മലയാളികളെ മാത്രമല്ല ഇന്ത്യ മുഴുവൻ ഉള്ള ആരാധകരെയും ഞെട്ടിച്ചു. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ പ്രിയയെ തേടി മികച്ച അവസരങ്ങൾ എത്തുകയായിരുന്നു. എന്നാൽ അതേസിനിമയിലൂടെ തന്നെ പ്രിയയ്ക്ക് വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു.

സോഷ്യൽമീഡിയയിലും പ്രിയയ്ക്ക് ആരാധകർ ഏറെയാണ്. വളരെ ഗ്ലാമറസ് ആയ പ്രിയയുടെ ഫോട്ടോഷൂട്ടുകളെല്ലാം സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. ഇന്ത്യ ,മുഴുവൻ ശ്രദ്ധിക്കപ്പെട്ട പ്രിയ വാര്യർ തെന്നിന്ത്യൻ ബോളിവുഡ് സിനിമാ ലോകത്തിലേക്ക് വളരെപ്പെട്ടെന്നാണ് ചേക്കേറിയത്.

ഇതിനോടകം തന്നെ തെലുങ്ക്, കന്നട, ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് പ്രിയ വാ​ര്യർ. പ്രിയ വാര്യരുടെ പുതിയ ചിത്രമാണ് ഫോര്‍ ഇയേഴ്‌സ്. സര്‍ജാനോ ഖാലിദാണ് നായകൻ. മലയാളത്തില്‍ നിന്ന് എത്തുന്ന ക്യാമ്പസ് പ്രണയ ചിത്രത്തിന്റെ ട്രെയിലര്‍ വലിയ രീതിയിൽ സ്വീകാര്യത നേടിയിരുന്നു.

also read;
Also read;

ഇപ്പോഴിത സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി പ്രിയ വാര്യർ നൽ‌കിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

“ടോക്സിക്ക് റിലേഷനെ ഒരിക്കലും ​ഫോർ ഇയേഴ്സിൽ ​​ഗ്ലോറിഫൈ ചെയ്ത് കാണിച്ചിട്ടില്ല. വല്ലപ്പോഴുമുണ്ടാകുന്ന​ ദേഷ്യപ്പെടലിനെ ടോക്സിസിറ്റിയെന്ന് പറയാൻ പറ്റില്ല. എല്ലാവർക്കും ദേഷ്യം വരും. പരസ്പരം ദേഷ്യപ്പെടാതെ ഒരു റിലേഷൻഷിപ്പ് കൊണ്ടുപോകാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.

അതിന്റെ ഭാ​ഗമായുള്ള ചില രം​ഗങ്ങൾ സിനിമയിലുണ്ട്. ഫോർ ഇയേഴ്സിലെ ​ഗായത്രിയും വിശാലും വേണ്ടിടത്ത് പ്രതികരിക്കുന്നവരാണ്. കോളജിൽ കൃത്യമായി പോകാൻ പറ്റിയിട്ടില്ല. ബി.കോം ഒരു വർഷം കഴിഞ്ഞപ്പോഴാണ് അടാർ ലവ്വിൽ അവസരം കിട്ടിയത്.

അതുകൊണ്ട് പിന്നീട് പരീക്ഷകൾക്ക് മാത്രമാണ് പോയത്. അന്ന് പബ്ലിസിറ്റി കിട്ടിയപ്പോൾ എനിക്ക് പതിനെട്ട് വയസ് മാത്രമെ പ്രായമുള്ളായിരുന്നു. പാട്ടിറങ്ങി വൈറലായ ശേഷം ഞാൻ‌ നോർമൽ ലൈഫ് തന്നെയാണ് ജീവിച്ചത്.

Also read;

അതിന് ശേഷം ഞാൻ കോളജിൽ പോയപ്പോൾ സ്റ്റുഡന്റ്സ് മുഴുവൻ‌ കോറിഡോറിൽ വന്നിരുന്ന് ആരവം ഉണ്ടാക്കിയിരുന്നു. അത്രമാത്രമാണ് എനിക്ക് ഓർമയുള്ളത്. പുറത്ത് നിൽക്കുന്നവർക്കാണ് ഞാൻ സെലിബ്രിറ്റി.

എന്റെ കാര്യങ്ങളെല്ലാം പഴയ പോലെ നോർമലായിട്ടാണ് നടന്നത്. അതുകൊണ്ട് തന്നെ എന്നെ പിന്നീട് വലിച്ച് താഴെ ഇടാൻ ആളുകൾ ശ്രമിച്ചപ്പോഴും എന്നെ അത് ബാധിച്ചില്ല. തുടക്കത്തിൽ ട്രോളുകൾ വിഷമിപ്പിച്ചിരുന്നു.

അന്ന് അഭിനയം വേണോ ഇത് നമുക്ക് പറ്റിയ പണിയാണോ എന്നുള്ള സംശയം എനിക്ക് തന്നെ വന്നിരുന്നു. ഇന്ന് ട്രോൾ ചെയ്യുന്നവർ നാളെ മാറ്റി പറയും. ഞാൻ കള്ള് കുടിച്ചിരിക്കുന്ന വീഡിയോ പുറത്ത് വന്നതിൽ എനിക്ക് ടെൻഷനില്ല.

Also read;

ബാം​ഗ്ലൂരിൽ വെച്ച് എടുത്ത വീഡിയോയാണ് അത്. ആ വീഡിയോയിൽ ഞാൻ കുടിച്ചിരുന്നു. എല്ലാവരും ചെയ്യുന്ന കാര്യങ്ങളെ ഞാനും ചെയ്തിട്ടുള്ളു. പക്ഷെ ഞാൻ പബ്ലിക്ക് ഫി​ഗറായതാണ് പ്രശ്നം.

എന്റെ അമ്മ ആ വീഡിയോ കണ്ട് ചിരിക്കുകയാണ് ചെയ്തത്. എന്തിനാണ് മോശം വാക്കുകൾ ഉപയോ​ഗിക്കുന്നത് എന്ന് മാത്രമാണ് അച്ഛൻ ചോദിച്ചത്. വേറൊന്നും പറഞ്ഞിട്ടില്ല. അച്ഛനോട് പറഞ്ഞശേഷമാണ് ആദ്യത്തെ തവണ കുടിക്കാൻ പോയത്. അത്രയും ഫ്രീഡം എനിക്ക് ഫാമിലി തന്നിട്ടുണ്ട്. ഞാൻ മറുപടി കൊടുക്കേണ്ടവർക്ക് പ്രശ്നമില്ലെങ്കിൽ മറ്റുള്ളതൊന്നും എന്റെ പ്രശ്നമല്ല. ആ വീഡിയോയിൽ നിറയെ പോസിറ്റീവ് കമന്റും കണ്ടിരുന്നു എന്നും പ്രിയ വാര്യർ പറഞ്ഞു.

about priya warrier

More in News

Trending

Recent

To Top