Connect with us

ജൂനിയർ ആർട്ടിസ്റ്റിന്റെ പേര് പ്രൊമോഷന് വേണ്ടി ഉപയോഗിക്കേണ്ടി വന്ന ലോകത്തിലെ ആദ്യ സിനിമ! തനഹയിലെ പ്രിയ വാര്യർ.

priya varrier

Social Media

ജൂനിയർ ആർട്ടിസ്റ്റിന്റെ പേര് പ്രൊമോഷന് വേണ്ടി ഉപയോഗിക്കേണ്ടി വന്ന ലോകത്തിലെ ആദ്യ സിനിമ! തനഹയിലെ പ്രിയ വാര്യർ.

ജൂനിയർ ആർട്ടിസ്റ്റിന്റെ പേര് പ്രൊമോഷന് വേണ്ടി ഉപയോഗിക്കേണ്ടി വന്ന ലോകത്തിലെ ആദ്യ സിനിമ! തനഹയിലെ പ്രിയ വാര്യർ.

ജൂനിയർ ആർട്ടിസ്റ്റിന്റെ പേര് പ്രൊമോഷന് വേണ്ടി ഉപയോഗിക്കേണ്ടി വന്ന ലോകത്തിലെ ആദ്യ സിനിമ! തനഹയിലെ പ്രിയ വാര്യർ.

പ്രിയ വാര്യർ ആദ്യമായി മുഖം കാണിച്ച സിനിമയാണ് തനഹ. ജൂനിയർ ആർട്ടിസ്റ്റിന്റെ പേര് പ്രൊമോഷന് വേണ്ടി ഉപയോഗിക്കേണ്ടി വന്ന ലോകത്തിലെ ആദ്യ സിനിമ മിക്കവാറും ഇത് തന്നെയാകും.”അഡാറ് ലവ്” തരംഗത്തിന് ശേഷം റിലീസായ സിനിമയാണ് തനഹ. ഒരു ഗാനരംഗത്തിൽ ഏകദേശം നാല് സെക്കന്റോളം സ്ക്രീൻ സ്പേസിലാണ് പ്രിയ എത്തുന്നത്.

ഒരൊറ്റ കണ്ണിറുക്കലിലൂടെ പ്രശസ്തിയാർജിച്ച നടിയാണ് പ്രിയ വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാന രംഗത്തിലെ രംഗമാണ് പ്രിയയുടെ തലവര മാറ്റിയത്. ഇൻസ്റ്റാഗ്രാമിൽ താരത്തിന്റെ ഫോള്ളോവെഴ്‌സിന്റെ എണ്ണം മില്യൺ അടിച്ചു. മലയാളത്തിലെ സൂപ്പർ താരങ്ങളെ വരെ പിന്നിലാക്കി കൊണ്ടായിരുന്നു ഇത്. ഇതോടെ ഒമർ ലുലുവിന് പ്രിയയ്ക്ക് വേണ്ടി സിനിമയുടെ കഥ തന്നെ മാറ്റേണ്ടി വന്നു. നായികയാകേണ്ടിയിരുന്ന പുതുമുഖം നൂറിൻ ഷെരീഫിന് പകരം പ്രിയാ വാര്യരെ നായികയാക്കി.

പ്രശസ്തി വർധിക്കുന്നതിനനുസരിച്ച് നടിക്കെതിരെ സൈബർ ട്രോളുകളും സൈബർ ആക്രമങ്ങളും വർധിച്ചു. സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവാദങ്ങളും സിനിമയുടെ പരാജയവും സൈബർ ആക്രമങ്ങളുടെ ആക്കം കൂട്ടുകയായിരുന്നു. അതിനിടയിൽ കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ച പ്രിയ തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റെ സാന്നിധ്യം അറിയിക്കുകയായിരുന്നു. ഇപ്പോൾ ലവ് ഹാക്കേഴ്സ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും ചുവടുവെക്കാൻ ഒരുങ്ങുകയാണ് പ്രിയ പ്രകാശ് വാര്യർ. ഡാർക്ക് വെബിനെയും സൈബർ കുറ്റവാളികളെയും കുറിച്ചു പറയുന്ന ഈ സിനിമ ഡിസംബറിൽ റിലീസിനെത്തുന്നു. ചിത്രത്തിൽ സൈബർ ആക്രമണത്തിന് ഇരയായ യുവതി ആയിട്ടാണ് പ്രിയ അഭിനയിക്കുന്നത്.

ടിറ്റോ വില്‍സണ്‍, അഭിലാഷ് നന്ദകുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രകാശ് കുഞ്ഞന്‍ മൂരായില്‍ സംവിധാനം ചെയ്ത പ്രിയ വാര്യർ ആദ്യമായി മുഖം കാണിച്ച ചിത്രമാണ് ‘തനഹ’.തിരക്കഥ എഴുതിയിരിക്കുന്നത് ശെല്‍വരാജ് കുളകണ്ടത്തില്‍ ആണ്. ശരണ്യ ആനന്ദ്, ശ്രുതിബാല എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.വിഷ്ണു നാരായണൻ, റോയി തോമസ്, എന്നീ രണ്ടു സുഹൃത്തുക്കളുടെ രസകരമായ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്

വിഷ്ണു നാരായണനായി അഭിലാഷ് നന്ദകുമാറും, റോയി തോമസായി ടിറ്റോ വിത്സനും അഭിനയിക്കുന്നു. ശ്രീജിത്ത് രവി, ഇര്‍ഷാദ്, ഹരീഷ് കണാരന്‍, സന്തോഷ് കീഴാറ്റൂര്‍, സാജന്‍ പള്ളുരുത്തി, സുരേഷ് കൃഷ്ണ, നന്ദലാല്‍, പാഷാണം ഷാജി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, താര കല്യാണ്‍, എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഐവാനിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അംബിക നന്ദകുമാര്‍ ആണ് ചിത്രം നിര്‍മിച്ചത്.

More in Social Media

Trending

Recent

To Top