പ്രതിഫലം കൂടുതല്‍ മേടിക്കുന്നു എന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍; . നമ്മുടെ നാട്ടില്‍ കിട്ടുന്ന സ്വീകാര്യത സന്തോഷിപ്പിക്കാറുണ്ട്.; പ്രിയ വാര്യർ
ഒറ്റകണ്ണിറുക്കലിലൂടെ അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധേയയായ യുവനടിയാണ് പ്രിയ വാര്യർ. ഒമർ ലവ് സംവിധാനം ചെയ്ത അഡാർ ലവ് എന്ന ആദ്യ ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് പ്രിയ നേടിയത്. പിന്നീട് ബോളിവുഡിലേക്കായിരുന്നു പോക്ക്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തി. ‘ഫോർ ഇയേർസ്’ എന്ന ചിത്രത്തിലൂടെ അടുത്തിടെ മലയാളത്തിലേക്ക് പ്രിയ തിരിച്ചെത്തിയിരുന്നു
. ജൂനിയര്‍ ആര്‍ടിസ്റ്റാവാനെത്തി നായികയായി മാറുകയായിരുന്നു പ്രിയ. ആദ്യ സിനിമ ഇറങ്ങും മുന്‍പേ താരമായി മാറുകയായിരുന്നു. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷമായി ലൈവിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ് പ്രിയ. മലയാള സിനിമയാണ് ഏറെയിഷ്ടം, പക്ഷേ, കൂടുതലും അവസരങ്ങള്‍ ലഭിക്കുന്നത് മറ്റ് ഭാഷകളില്‍ നിന്നാണെന്ന് താരം പറയുന്നു. ദ ക്യൂവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയ മനസ് തുറന്നത്
പല തരത്തിലുള്ള ഗോസിപ്പുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഞാന്‍ മൂന്ന് കോടി പ്രതിഫലം മേടിക്കുന്നു എന്ന തരത്തിലുള്ള ഗോസിപ്പ് പ്രചരിച്ചിരുന്നു. പ്രതിഫലം കൂടുതല്‍ മേടിക്കുന്നു എന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍. നേരില്‍ സംസാരിച്ചപ്പോഴാണ് പലര്‍ക്കും ആ തെറ്റിദ്ധാരണ മാറിയത്. ഞാന്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള ക്യാരക്ടറാണ് ലൈവിലേത്. മലയാളത്തില്‍ മൂന്നാമത്തെ സിനിമയാണ്. തികച്ചും വ്യത്യസ്തമായൊരു ക്യാരക്ടറാണ്. ഇത് ഞാന്‍ ചെയ്താല്‍ ഓക്കെയാവുമോ എന്നുള്ള ആശങ്കയൊക്കെയുണ്ടായിരുന്നു. ലുക്കിലും കുറേ മാറ്റങ്ങള്‍ വരുത്തി. ഒരു നാടന്‍കുട്ടിയായാണ് ലൈവില്‍ വരുന്നത്.
ആദ്യ സിനിമ കഴിഞ്ഞ് 4 വര്‍ഷമെടുത്താണ് പിന്നെ മലയാളത്തില്‍ അഭിനയിക്കുന്നത്. സ്വന്തം നാട്ടിലും ഭാഷയിലും ലഭിക്കുന്ന അവസരവും, അതിന്റെ പ്രതികരണങ്ങളും ലഭിക്കുമ്പോള്‍ സന്തോഷമാണ്. നമ്മുടെ നാട്ടില്‍ കിട്ടുന്ന സ്വീകാര്യത സന്തോഷിപ്പിക്കാറുണ്ട്. ഇംപ്രവൈസേഷനൊക്കെ ചെയ്യാന്‍ മലയാളത്തില്‍ സ്വാതന്ത്ര്യമുണ്ട്. നമുക്ക് ഭാഷ കൃത്യമായി അറിയാമല്ലോ, കൂടുതല്‍ അവസരങ്ങള്‍ അന്യഭാഷയില്‍ നിന്നാണ് വരുന്നത്. പക്ഷേ, എനിക്ക് മലയാളത്തില്‍ തന്നെ നില്‍ക്കാനാണ് ഇഷ്ടമെന്നും പ്രിയ പറയുന്നു. എപ്പോഴും തിയേറ്ററില്‍ പോയി സിനിമ കാണുന്നയാളാണ് ഞാന്‍. നല്ല സിനിമ വരുമ്പോള്‍ ആള്‍ക്കാര്‍ തിയേറ്ററിലെത്തും.
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)