Connect with us

ആദ്യ സിനിമയുടെ ഇമേജ് മുഴുവനായും ബ്രേക്ക് ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു, തന്റെ സ്വപ്നം ഇതാണ്; തുറന്ന് പറഞ്ഞ് പ്രിയ വാര്യര്‍

Actress

ആദ്യ സിനിമയുടെ ഇമേജ് മുഴുവനായും ബ്രേക്ക് ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു, തന്റെ സ്വപ്നം ഇതാണ്; തുറന്ന് പറഞ്ഞ് പ്രിയ വാര്യര്‍

ആദ്യ സിനിമയുടെ ഇമേജ് മുഴുവനായും ബ്രേക്ക് ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു, തന്റെ സ്വപ്നം ഇതാണ്; തുറന്ന് പറഞ്ഞ് പ്രിയ വാര്യര്‍

‘ഒരു അഡാറ് ലവ്’ ചിത്രത്തിലെ കണ്ണിറുക്കലിലൂടെ ലോകം മുഴുവൻ അറിയപ്പെട്ട നടിയാണ് പ്രിയ വാര്യര്‍. അഭിനയിച്ച ചിത്രം റിലീസ് ആവുന്നതിനേക്കാൾ മുൻപ് ഫേമസായി മാറുകയായിരുന്നു താരം.

ഇപ്പോഴിതാ ആദ്യ സിനിമയായ ‘ഒരു അഡാറ് ലവ്’ തനിക്ക് മൈലേജ് തന്നിട്ടില്ലെന്ന് പ്രിയ തുറന്ന് പറയുകയാണ്. ആകെ രണ്ട് സീനുകള്‍ മാത്രമാണ് വൈറലായത്. അതുകൊണ്ട് തന്നെ ഇനി നന്നായി പെര്‍ഫോം ചെയ്യണമെന്നും ആളുകള്‍ ഇഷ്ടപ്പെടുന്ന അഭിനയ സാധ്യതയുള്ള സിനിമ ചെയ്യണമെന്നുമാണ് ആഗ്രഹം എന്നാണ് പ്രിയ പറയുന്നത്.

അഡാര്‍ ലവ് അല്ല തനിക്ക് മൈലേജ് തന്നത്. അതിലെ രണ്ട് സീനുകള്‍ മാത്രമാണ് മൈലേജ് ഉണ്ടാക്കിയത്. കണ്ണ് ഇറുക്കുന്ന സീനും പിന്നെ ഗണ്‍ സീനുമാണത്. ആ രണ്ട് സീനും അടുത്തടുത്ത ദിവസങ്ങളിലാണ് റിലീസ് ചെയ്തത്. രണ്ടും ഭയങ്കര വൈറലായത് കൊണ്ടാണ് വലിയ മൈലേജ് കിട്ടിയത്.

അഡാര്‍ കഴിഞ്ഞതിന് ശേഷം ഇനി സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അത് അത്രയും നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റുന്നതായിരിക്കണം എന്ന് ചിന്തിച്ചിരുന്നു. ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നതും അഭിനയ സാധ്യത ഉള്ളതുമായ സിനിമയായിരിക്കണം ഇനി ചെയ്യേണ്ടതെന്ന് താന്‍ വിചാരിച്ചിരുന്നു. ആദ്യ സിനിമയുടെ ഇമേജ് മുഴുവനായും ബ്രേക്ക് ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. തന്റെ സ്വപ്നം നല്ല നടിയാവുക എന്നതാണ്. അഭിനയത്തിലൂടെ അറിയപ്പെടണം എന്നായിരുന്നു ആഗ്രഹം. അത്രയും നല്ല കഥാപാത്രം വന്നാലെ ഇനി അഭിനയിക്കുന്നുള്ളു എന്ന തീരുമാനത്തിലായിരുന്നു.

അതുകൊണ്ടാണ് ഇത്രയും കാലം കാത്തിരുന്നത്. അഭിനയത്തിനൊപ്പം സംഗീതത്തിലും താല്‍പര്യമുണ്ട്. താന്‍ ചെയ്ത മ്യൂസിക് വീഡിയോസും ഷോര്‍ട്ട് ഫിലിമും കണ്ണിറുക്കല്‍ സീനിന് ശേഷം ആളുകള്‍ കുത്തി പൊക്കിയിരുന്നു എന്നാണ് പ്രിയ വാര്യര്‍ പറയുന്നത്. ‘ഫോര്‍ ഇയേഴ്‌സ്’ താരത്തിന്റെതായി പുറത്തിറങ്ങിയ സിനിമ.

More in Actress

Trending