Connect with us

അ‍ഡാർ ലൗവിന്റെ സെറ്റിൽ പ്രിയയോട് റോഷനോടും അക്കര്യത്തിന് ദേഷ്യപ്പെട്ടു ; ഒമർ ലുലു

Movies

അ‍ഡാർ ലൗവിന്റെ സെറ്റിൽ പ്രിയയോട് റോഷനോടും അക്കര്യത്തിന് ദേഷ്യപ്പെട്ടു ; ഒമർ ലുലു

അ‍ഡാർ ലൗവിന്റെ സെറ്റിൽ പ്രിയയോട് റോഷനോടും അക്കര്യത്തിന് ദേഷ്യപ്പെട്ടു ; ഒമർ ലുലു

ഒമര്‍ ലുലു എന്ന പുതുമുഖ സംവിധായകന്‍ ഒരു കൂട്ടം യുവതാരങ്ങളെ അണിനിരത്തി റൊമാന്റിക് കോമഡി ചിത്രവുമായി 2016ല്‍ എത്തിയപ്പോള്‍ ഇത്രയ്‌ക്കൊന്നും സിനിമ പ്രേമികള്‍ പ്രതീക്ഷിച്ചിരുന്നില്ല. നവാഗത സംവിധായകന്‍ പിന്നെ 100 ദിവസങ്ങള്‍ പിന്നിട്ട ഹാപ്പി വെഡ്ഡിംഗ് വിജയം ആഘോഷിക്കുന്നത് ആയിരുന്നു കണ്ടത്

സിനിമ ഏറെ ശ്രദ്ധ നേടി. ചെറിയ ബജറ്റിലൊരുങ്ങിയ സിനിമയുണ്ടാക്കിയ നേട്ടം അന്ന് സിനിമാ ലോകത്ത് ചർച്ചയായി. ആദ്യ സിനിമയിലൂടെ തന്നെ ഒമർ ലുലുവിന് തന്റേതായ സ്ഥാനം സിനിമാ രം​ഗത്ത് ലഭിക്കുകയും ചെയ്തു. പിന്നീട് ഒരുപിടി സിനിമകൾ ഇദ്ദേഹം സംവിധാനം ചെയ്തു. തന്റെ സിനിമകൾ എങ്ങനെ പ്രൊമോട്ട് ചെയ്യണമെന്ന് കൃത്യമായി ഒമർലുലുവിന് അറിയാം.

മിക്ക സിനിമയും റിലീസിന് മുന്നേ തന്നെ ജനശ്രദ്ധ നേടാറുമുണ്ട്. ഒരു അഡാർ ലൗ, ചങ്ക്സ്, നല്ല സമയം തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. ഇതിൽ അഡാർ ലൗ എന്ന സിനിമയാണ് റിലീസിന് മുമ്പ് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. മാണിക്യ മലരായ എന്ന ​ഗാനം പുറത്തിറങ്ങിയതോടെയായിരുന്നു ഇത്. ​ഗാനരം​ഗത്തിൽ അഭിനയിച്ച പ്രിയ വാര്യരും റോഷനും വൻ ജനപ്രീതി നേടി.

ഇവർ രണ്ടേ പേരും ഒരുമിച്ച് നിരവധി വേദികളിലും എത്തി. എന്നാൽ ഹൈപ്പ് പോലെ തന്നെ ഇവർക്ക് തിരിച്ചടിയും വന്നു. ഓവർ റേറ്റഡ് എന്ന് പറഞ്ഞ് പ്രിയക്കും റോഷനും നേരെ വ്യാപക സൈബറാക്രണം വന്നു. പിന്നാലെ സിനിമ റിലീസ് ചെയ്തതോടെ അധിക്ഷേപം വീണ്ടും വർധിച്ചു. നിലവാരമില്ലാത്ത സിനിമയെന്ന് പറഞ്ഞ് വ്യാപക പരിഹാസങ്ങൾ വന്നു. ഈ സിനിമയോടനുബന്ധിച്ചുണ്ടായ സംഭവ വികാസങ്ങൾ സിനിമാലോകത്തെ സംബന്ധിച്ച് ഇന്നും ഒരു കൗതുകമാണ്.

അ‍ഡാർ ലൗവിന്റെ സെറ്റിൽ പ്രിയയോട് റോഷനോടും ദേഷ്യപ്പെട്ടെന്ന് അടുത്തിടെ ഒമർ ലുലു പറഞ്ഞിരുന്നു. മൈൽസ്റ്റോൺ മേക്കർസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഒമർ ലുലു. അവർ ലൊക്കേഷനിൽ വന്നിട്ട് എന്റെയടുത്ത് റിപ്പോർട്ട് ചെയ്തില്ല. ഞാൻ ഇവരെത്തിയില്ലെന്ന് വിചാരിച്ചു.

ഇവർ വന്ന് കുറേ നേരമായി ഇരിക്കുന്നു. ആ ഒരു കാര്യത്തിന് ചൂടായിട്ടുണ്ട്. പിന്നെ ഷൂട്ട് നടക്കുന്ന സമയത്ത് ആർട്ടിസ്റ്റുകൾ അവിടെയിരുന്ന് ഉറങ്ങും. അത് മൊത്തം ഡൗൺ ആക്കും. ടെക്നീഷ്യനാണ് യഥാർത്ഥത്തിൽ ക്ഷീണം വരേണ്ടത്, അവരാണ് പണി എടുക്കുന്നതെന്നും ഒമർ ലുലു പറഞ്ഞു.അഡാർ ലൗവിന്റെ അപ്രതീക്ഷിത ഹൈപ്പിനിടെ സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ചവർ തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. സിനിമയിൽ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് നൂറിൻ ഷെരീഫിനെയാണ്. ചെറിയ വേഷം ചെയ്ത പ്രിയ പി വാര്യർ റിലീസിന് മുമ്പ് പ്രശസ്തി നേടിയതോടെ കഥയിൽ ചില മാറ്റങ്ങൾ വരുത്തി. ഇതോടെ നായികാ സ്ഥാനത്തുള്ള നൂറിന് പ്രാധാന്യം കുറയുകയും ചെയ്തു. പ്രിയ വാര്യരും നൂറിനും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായെന്നും അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

അടുത്തിടെ ബി​ഗ് ബോസ് ഷോയിൽ ഒമർ ലുലു മത്സരാർത്ഥിയായെത്തിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് പുറത്തായത്. ബിഗ് ബോസിന് മുമ്പ് വിവാദ പരാമർശങ്ങൾ നടത്തുന്ന താരം എന്ന ഇമേജായിരുന്നു ഒമർ ലുലുവിന്. ബിഗ് ബോസിൽ വന്ന ശേഷം ആളിത്ര പാവമായിരുന്നോ എന്ന ചോദ്യമാണ് പ്രേക്ഷകർക്ക് വന്നത്. അനാവശ്യ വഴക്കുകൾക്കോ പ്രശ്നങ്ങൾക്കോ ബി​ഗ് ബോസ് വീട്ടിൽ ഒമർ ലുലു നിന്നില്ല.

More in Movies

Trending