Connect with us

അച്ഛന്‍ മരണത്തെ മുന്നില്‍ കണ്ട് കിടക്കുമ്പോഴും വെറുതേ വിട്ടില്ല; കുങ്കുമപ്പൂവിലും കറുത്തമുത്തിലും സത്യശീലനായത് ഇങ്ങനെ ; ഇല്ലിക്കെട്ട് നമ്പൂതിരിയ്ക്ക് നേരിടേണ്ടിവന്ന ദുരനുഭവം!

serial news

അച്ഛന്‍ മരണത്തെ മുന്നില്‍ കണ്ട് കിടക്കുമ്പോഴും വെറുതേ വിട്ടില്ല; കുങ്കുമപ്പൂവിലും കറുത്തമുത്തിലും സത്യശീലനായത് ഇങ്ങനെ ; ഇല്ലിക്കെട്ട് നമ്പൂതിരിയ്ക്ക് നേരിടേണ്ടിവന്ന ദുരനുഭവം!

അച്ഛന്‍ മരണത്തെ മുന്നില്‍ കണ്ട് കിടക്കുമ്പോഴും വെറുതേ വിട്ടില്ല; കുങ്കുമപ്പൂവിലും കറുത്തമുത്തിലും സത്യശീലനായത് ഇങ്ങനെ ; ഇല്ലിക്കെട്ട് നമ്പൂതിരിയ്ക്ക് നേരിടേണ്ടിവന്ന ദുരനുഭവം!

സീരിയല്‍ സിനിമാ രംഗത്ത് നിറസാന്നിധ്യമായ നടനാണ് ഇല്ലിക്കെട്ട് നമ്പൂതിരി. പോസിറ്റീവ് വേഷങ്ങളെക്കാള്‍ ഇല്ലിക്കെട്ട് നമ്പൂതിരി ചെയ്തത് അധികവും നെഗറ്റീവ് വേഷങ്ങളാണ്. നെഗറ്റിവ് എന്നുപോലും പറയാൻ സാധിക്കില്ല , ശകുനി വേഷങ്ങള്‍ എന്ന് വിശേഷിപ്പിക്കേണ്ടി വരും.

അതേസമയം, ഇത്തരം ശകുനി വേഷങ്ങൾ ചെയ്തതിലൂടെ ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് പറയുകയാണ് ഇല്ലിക്കെട്ട് നമ്പൂതിരി. ഒരു ചാനലിന് നൽകിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ വാക്കുകൾ വായിക്കാം…

“ദൂരദര്‍ശനില്‍ സീരിയലുകള്‍ തുടങ്ങിയ കാലം മുതല്‍ ഞാനും ഉണ്ട്. പി എന്‍ മേനോന്‍ ആണ് എനിക്ക് അവസരം നല്‍കിയത്. അതിന്റെ ഗുരുത്വം എനിക്ക് ഇപ്പോഴും ഉണ്ട് എന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു. കഴിവുള്ള നടനാണ് എങ്കില്‍ അദ്ദേഹം അതിന് അനുസരിച്ച് കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി എഴുതും. അദ്ദേഹം ആണ് എനിക്ക് ശ്രദ്ധിയ്ക്കപ്പെടുന്ന വേഷങ്ങള്‍ തന്നു തുടങ്ങിയത്.

Read More;
Read More;

പത്ത് വര്‍ഷത്തോളം, രണ്ട് സീരിയലുകളിലായി ഒരേ കഥാപാത്രം ചെയ്യാനുള്ള ഭാഗ്യവും എനിക്ക് ഉണ്ടായി. കുങ്കുമപ്പൂവ് എന്ന സീരിയലിന്റെ എഴുത്തുകാരന്‍ പ്രദീപ് പണിക്കര്‍ എന്റെ സ്‌നേഹിതനാണ്. അദ്ദേഹം കുങ്കുമപ്പൂവില്‍ എനിക്കൊരു വേഷം ഉണ്ട് എന്ന് ആദ്യമേ പറഞ്ഞു. പക്ഷെ അദ്ദേഹം പോലും അറിയാതെ ആ വേഷം മറ്റൊരാളിലേക്ക് പോയി. എന്നോട് പറഞ്ഞ വാക്ക് പാലിക്കാന്‍ എനിക്ക് വേണ്ടി എഴുതി ഉണ്ടാക്കിയ കഥാപാത്രാണ് സത്യശീലന്‍. അത് ഹിറ്റായി.

നാല് വര്‍ഷത്തോളം കുങ്കുമപൂവ് സീരിയലില്‍ മുഴുനീളം ആ കഥാപാത്രം ഉണ്ടായി. പിന്നീട് അതേ ടീം കറുത്ത മുത്ത് എന്ന സീരിയല്‍ ചെയ്തപ്പോള്‍ മറ്റ് എല്ലാ കഥാപാത്രങ്ങളെയും നടീ നടന്മാരെയും ഒഴിവാക്കി. പക്ഷെ സത്യശീലനായി എന്നെ മാത്രം അതിലേക്ക് കൊണ്ടു പോയി. അഞ്ചര വര്‍ഷം കറുത്തമുത്തിലും സത്യശീലന്‍ ജീവിച്ചു.

ഇപ്പോഴുള്ള സീരിയലുകള്‍ക്ക് ഒരുപാട് മാറ്റങ്ങളുണ്ട്. അതിലേറ്റവും വലുത്, മെഗാ പരമ്പരയാക്കുന്നതാണ്. പണ്ട് പത്തോ, പതിനഞ്ചോ എപ്പിസോഡില്‍ തീരും. അത് പിന്നീട് 100 വരെ എത്തി. ഇപ്പോള്‍ 1000 ആണ് റെക്കോഡ്. അതിനിടയില്‍ പ്രൊഡ്യൂസറും ചാനലും ഒഴികെ ബാക്കി എല്ലാം മാറും. പ്രധാന അഭിനേതാക്കളും, സംവിധായകനും മാറിയാല്‍ പോലും അത് സീരിയലിനെ ബാധിയ്ക്കില്ല. പണ്ട് അങ്ങിനെ ആയിരുന്നില്ല. നൂറ് എപ്പിസോഡില്‍ ഒതുങ്ങുന്ന സീരിയലുകള്‍ വരണം എന്നാണ് എന്റെ ആഗ്രഹം. ഞാന്‍ പ്രൊഡ്യൂസ് ചെയ്താല്‍ അങ്ങനെ ഒരു സീരിയല്‍ ചെയ്യും.

Read More;
Read More;

നെഗറ്റീവ് വേഷങ്ങള്‍ ജീവിതത്തെ പലപ്പോഴും മോശമായി ബാധിച്ചിട്ടുണ്ട്. ഒരിക്കല്‍ ഒരു കല്യാണത്തിന് വളരെ അധികം സന്തോഷത്തോടെ പോയതാണ്. എനിക്ക് അപ്പുറവും ഇപ്പുറവും എല്ലാം ആളുകളുണ്ട്. പെട്ടന്ന് അകത്ത് നിന്ന് ഒരു സ്ത്രീ ഇറങ്ങി വന്നു, എന്നെ പരിചയപ്പെടാന്‍ വരുന്നതായിരിയ്ക്കും എന്ന് കരുതി ഞാന്‍ സന്തോഷിച്ചു. പക്ഷെ അവര്‍ വന്നതും എന്നെ പറയാന്‍ പറ്റാത്ത തരത്തില്‍ ചീത്ത പറഞ്ഞു.

‘എന്തോരം ആളുകള്‍ ഇടിവെട്ടി മരിക്കുന്നു, നിന്റെയൊന്നും തലയില്‍ ഇടി വെട്ടുന്നു പോലും ഇല്ലല്ലോ’ എന്നൊക്കെ പറഞ്ഞുകൊണ്ടായിരുന്നു വഴക്ക്. അവസാനം അവരുടെ കൊച്ചുമകള്‍ വന്ന് പിടിച്ച് വലിച്ച് അകത്തേക്ക് കൊണ്ടു പോകുകായായിരുന്നു.

സെല്‍ഫി എടുക്കുന്ന പരിപാടി എനിക്ക് ഒട്ടും ഇഷ്ടമല്ലാത്തതാണ്. ഓരോരുത്തര്‍ സെല്‍ഫി എടുക്കാന്‍ വരുമ്പോള്‍, നമ്മളും മനുഷ്യന്മാരാണ്, ഏത് സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത് എന്ന് പറയാന്‍ പറ്റില്ല. അച്ഛന്‍ ആശുപത്രിയില്‍ മരണത്തെ മുന്നില്‍ കണ്ട് കിടക്കുന്ന സമയം. ഞാനും തളര്‍ന്ന് ഇരിയ്ക്കുകയാണ്. അപ്പോള്‍ രണ്ട് നഴ്‌സുമാര്‍ വന്ന് പിടിച്ച് നിര്‍ത്തി സെല്‍ഫി എടുത്തു. ഫോട്ടോ എടുത്ത് കൊടുക്കാന്‍ നിന്നില്ല എങ്കില്‍ നമ്മളെ കുറിച്ച് വളരെ മോശം കാര്യങ്ങള്‍ പറഞ്ഞ് പ്രചരിപ്പിയ്ക്കും. പണ്ട് യേശുദാസിനെ കുറിച്ച് എല്ലാം പറഞ്ഞത് പോലെ- ഇല്ലിക്കെട്ട് നമ്പൂതിരി പറഞ്ഞു.

about illikkettu namboothiri

More in serial news

Trending

Recent

To Top