Connect with us

ഒന്നര മാസത്തിൽ, അവൻ ചെയ്തത് , ആ നിമിഷം ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകില്ല; മകനെ കുറിച്ച് പാർവതി

Movies

ഒന്നര മാസത്തിൽ, അവൻ ചെയ്തത് , ആ നിമിഷം ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകില്ല; മകനെ കുറിച്ച് പാർവതി

ഒന്നര മാസത്തിൽ, അവൻ ചെയ്തത് , ആ നിമിഷം ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകില്ല; മകനെ കുറിച്ച് പാർവതി

അഭിനേത്രിയും ഒപ്പം മോഡലും ചാനൽ ഷോകളിൽ അവതാരകയുമാണ് പാർവതി ആർ കൃഷ്ണ. മലയാളം സീരിയലുകളിലും ആൽബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും സജീവമാണ് പാർവതി. പത്തനംതിട്ട കോന്നി സ്വദേശിയായ താരം ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അമ്മമാനസം, ഈശ്വരൻ സാക്ഷി, തുടങ്ങിയ പരമ്പരകളാണ് കുടുംബപ്രേക്ഷകര്‍ക്കിടയിൽ താരത്തെ ഏറെ സ്വീകാര്യയാക്കിയത്. ഇപ്പോൾ സിനിമകളിലൂടെയും തിളങ്ങുകയാണ് പാർവതി. ഫഹദ് ഫാസില്‍ പ്രധാന വേഷത്തിലെത്തിയ മാലിക് എന്ന ചിത്രത്തിലെ പാര്‍വതിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബേസിൽ ജോസഫ് നായകനായ കഠിന കഠോരമീ അണ്ഡകടാഹം ആണ് പാർവതിയുടെ പുതിയ സിനിമ. ചിത്രത്തിൽ പ്രധാന വേഷത്തിലാണ് പാർവതി അഭനയിച്ചത്. ഇതിനു പുറമെ മഴവിൽ മനോരമയിലെ കിടിലം എന്ന പരിപാടിയുടെ അവതാരകയായും പാർവതി എത്തുന്നുണ്ട്. പ്രസവശേഷം അഭിനയത്തിൽ നിന്നൊക്കെ വിട്ടു നിൽക്കുകയായിരുന്ന പാർവതി അടുത്തിടെയാണ് വീണ്ടും സജീവമായത്. പ്രസവ കാലത്താണ് പാർവതി കൂടുതലായി വാർത്തകളിൽ നിറയാൻ തുടങ്ങിയതും.

ലോക്ഡൗണ്‍ സമയത്താണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം പാർവതി ആരാധാകരെ അറിയിച്ചത്. ഒമ്പതാം മാസത്തിൽ ആയിരുന്നു ഇത്. ഇതിനു പിന്നാലെ നിറവയറില്‍ ഡാന്‍സ് കളിക്കുന്ന വീഡിയോയുമായിട്ടെത്തി പാര്‍വതി എല്ലാവരെയും ഞെട്ടിക്കുകയും ചെയ്തിരുന്നു. ആദ്യം വലിയ സ്വീകരണമാണ് പാർവതിയുടെ വീഡിയോക്ക് ലഭിച്ചത്. പിന്നീടത് വിമര്‍ശനങ്ങളായി മാറുകയായിരുന്നു. കുഞ്ഞിന്റെ ആരോഗ്യം പോലും നോക്കാതെയുള്ള ഈ പ്രവൃത്തി അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് പലരും രംഗത്ത് എത്തിയത്.

എന്നാല്‍ പാർവതി ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുത്തതോടെ ആ വിവാദങ്ങളൊക്കെ അവസാനിക്കുകയായിരുന്നു. എന്നാൽ വിമർശനങ്ങൾ കൂടിയ സമയത്ത് പാർവതിക്ക് രൂക്ഷമായ രീതിയിൽ സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കേണ്ടി വന്നിരുന്നു. ‘നിങ്ങള്‍ക്ക് എന്റെ പ്രവൃത്തികള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു എങ്കില്‍ ഗൗനിക്കാതിരിക്കുക. എന്നെ ബ്ലോക് ചെയ്തു പോകുക. ഗര്‍ഭിണി ആയിരിക്കുമ്പോള്‍ നൃത്തം ചെയ്യുന്നതു നല്ല
അനുഭവമാണ്. ശരീരത്തിനു ഉന്മേഷവും മസില്‍സിന് ഫ്ലക്സിബിലിറ്റിയുമാണു നൃത്തം നല്‍കുന്നത്,’ എന്നായിരുന്നു പാർവതി പറഞ്ഞത്.

ഇപ്പോഴിതാ, വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗർഭകാലത്തെ വിമർശനങ്ങൾ അതിരു കടന്നെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പാർവതി കൃഷ്ണ. കുഞ്ഞു ജനിച്ച ശേഷമുള്ള ജീവിതം എങ്ങനെയായിരിക്കണം എന്നതിൽ കൃത്യമായ ധാരണ തനിക്ക് ഉണ്ടായിരുന്നു എന്നും നടി പറയുന്നുണ്ട്. അമ്മ എന്ന നിലയിൽ അത്തരം പ്രീ പ്ലാനിങ് ആവശ്യമാണ്. അഭിനയം, ഇന്റീരിയർ ഡിസൈനിങ്, വീട്ടുകാര്യങ്ങൾ അങ്ങനെയായിരുന്നു മുൻപത്തെ ജീവിതം. ഇപ്പോൾ അതിലൊക്കെ മാറ്റമുണ്ടെന്ന് പാർവതി പറഞ്ഞു.

കുഞ്ഞു ജനിച്ച് ആദ്യ ഒരു വർഷം പൂർണമായും കുഞ്ഞിനെ തങ്ങളാണ് നോക്കിയതെന്ന് പാർവതി പറഞ്ഞു. 2020 ഡിസംബർ ഏഴിനായിരുന്നു മകൻ അവ്യുക്തിന്റെ ജനനം. കോവിഡ് കാലമായതിനാൽ, ഒരു വയസ് വരെയും മറ്റാരെയും അധികം ഏൽപ്പിച്ചിരുന്നില്ല. ആദ്യവർഷമെങ്കിലും കുഞ്ഞു പൂർണമായും അമ്മയോടൊപ്പം കഴിയണമെന്ന ചിന്ത തനിക്ക് ഉണ്ടായിരുന്നു എന്ന് പാർവതി പറയുന്നു.

നമ്മൾ അവനെ നോക്കും പോലെ മറ്റൊരാൾക്കാകുമോ എന്ന ആശങ്കയും സ്വാഭാവികമാണല്ലോ. ഞാനും ബാലുവും എപ്പോഴും അവന്റെ കൂടെ ഉണ്ടായിരുന്നതിന്റെയാകാം, പത്താം മാസം മുതൽ അവൻ നന്നായി സംസാരിക്കാൻ തുടങ്ങി. ഒന്നര മാസത്തിൽ, ഞാൻ ‘ഹായ്’ പറഞ്ഞപ്പോൾ അവൻ പെട്ടെന്നു പ്രതികരിച്ചു. ഹായ് എന്ന് തിരിച്ചു പറയും പോലെ എനിക്കു തോന്നി. ആ നിമിഷം ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകില്ല. മറ്റുള്ളവരോടൊക്കെ കക്ഷി ശാന്തശീലനാണ്. ദേഷ്യവും വഴക്കും എന്നോടേയുള്ളൂവെന്നും പാർവതി പറഞ്ഞു.

അതേസമയം, മോന് ഒരു വയസ്സ് കഴിഞ്ഞപ്പോഴാണ് പാർവതി കരിയറിലേക്ക് തിരിച്ചെത്തിയത്. കഠിന കഠോരമീ അണ്ഡകടാഹത്തിൽ ബേസിൽ ജോസഫിന്റെ നായിക ആയിട്ടാണ് പാർവതി അഭിനയിച്ചിരിക്കുന്നത്. ഇതിനു പുറമെ കുഞ്ചാക്കോ ബോബന്റെ നായികയായി ഗർ എന്നൊരു സിനിമയും അണിയറയിലുണ്ട്.

More in Movies

Trending

Recent

To Top