സാന്ത്വനം പരമ്പരയ്ക്ക് ഷട്ടർ വീഴുന്നു; നല്ല രീതിയില്‍ കൊണ്ടു പോകാന്‍ പറ്റുന്ന കഥ:സാന്ത്വനം ക്ലൈമാക്സിലേക്ക് എന്നറിഞ്ഞതിൽ വികാരഭരിതരായി ആരാധകർ!!!
By
പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിലൊന്നാണ് സാന്ത്വനം. തമിഴ് സീരിയലായ പാണ്ഡിയന്‍ സ്റ്റോറിന്റെ മലയാളം റീമേക്ക് ആയിരുന്നു സാന്ത്വനം. മറ്റു സീരിയലുകളിൽ നിന്നും സാന്ത്വനത്തെ വ്യത്യസ്തമാക്കുന്നത് അതിന്റെ മേക്കിങ് ആയിരുന്നു.
സാധാരണ മലയാള ജീവിതം അവതരിപ്പിച്ചുവെന്നതായിരുന്നു സാന്ത്വനത്തെ ജനപ്രീയമാക്കിയത്. അതുകൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാനും ഈ പരമ്പരയ്ക്ക് കഴിഞ്ഞിരുന്നു. കണ്ണീര്‍ പരമ്പരയായി മാറാതെ ആക്ഷനും റൊമാന്‍സും കോമഡിയുമൊക്കെയായി ഫീല്‍ഗുഡ് പരമ്പരയായിട്ടാണ് സാന്ത്വനം ഒരുക്കിയിരുന്നത്.
എന്നാൽ സാന്ത്വനം സീരിയലിനെ കുറിച്ചുള്ള അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട വാർത്തകളാണ് ആരാധകർക്കിടയിൽ ചർച്ചയായിമാറുന്നത്. വര്‍ഷങ്ങളായി മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി തുടരുന്ന സാന്ത്വനം പരമ്പര അവസാനിക്കുകയാണ്.
സാന്ത്വനം ക്ലൈമാക്‌സിലേക്ക് എന്ന് പറയുന്ന പുതിയ പ്രൊമോ വീഡിയോ പുറത്തുവന്നതാണ് ആരാധകരെ നിരാശരാക്കുന്നത്. അതി വൈകാരിക നിമിഷങ്ങളിലൂടെ സാന്ത്വനം ക്ലൈമാക്‌സിലേക്ക് പോകുകയാണെന്നാണ് പ്രമോയില്‍ പറയുന്നത്. എന്നാല്‍ ക്ലൈമാക്‌സ് എന്തായിരിക്കും എന്നതില്‍ ഒരു സൂചനയും നല്‍കിയിട്ടില്ല. പെട്ടന്ന് സീരിയല്‍ അവസാനിപ്പിക്കുന്നതിന്റെ കാരണവും വ്യക്തമല്ല.
നിലവില്‍ നന്നായി പോകുന്ന പരമ്പര എന്തിനാണ് അവസാനിപ്പിക്കുന്നതെന്നാണ് ആരാധകർക്കിടയിൽ ആശങ്കയുണ്ടാക്കുന്നത്. എന്നാൽ ഈ അടുത്ത കാലത്തായിരുന്നു സീരിയൽ സംവിധായകൻ ആദിത്യൻ മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലേയ്ക്ക് പോകുന്ന വഴിയായിരുന്നു മരണം സംഭവിച്ചത്.
ഇതോടെ പരമ്പരയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. പരമ്പരയുടെ കഥ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന രീതിയിലാണ് നിലവില്‍ അവതരിപ്പിക്കുന്നത്. പുതിയ കഥാപാത്രങ്ങളുമെത്തിയിരുന്നു. അങ്ങനെ പുതിയൊരു ട്രാക്കിലേക്ക് കടന്ന സാന്ത്വനം എന്തുകൊണ്ടാണ് അവസാനിപ്പിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. അമ്മയുടെ മരണവും, കണ്ണന്റെ വിട്ടു നില്‍ക്കലും എല്ലാം സാന്ത്വനം പ്രേമികളെ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ആ നിരാശയിലും ശിവാഞ്ജലി റൊമാന്‍സ് രംഗങ്ങളും, ഇരുവര്‍ക്കും ആദ്യത്തെ കണ്‍മണി വരാന്‍ പോകുന്നു എന്ന വാര്‍ത്തയും എല്ലാം പ്രേക്ഷകര്‍ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്.
തന്റെ മകള്‍ ദേവിയേയും ബാലനേയും കൂടുതല്‍ സ്‌നേഹിക്കുന്നതിന്റെ പേരില്‍ അപ്പുവിന് അനുഭവിക്കേണ്ടി വരുന്ന മാനസിക വേദനയിലൂടേയും സാന്ത്വനം സഞ്ചരിക്കുന്നുണ്ട്. മുന്നോട്ട് പോകാന്‍ പല മാര്‍ഗ്ഗങ്ങളും ഉണ്ടായിട്ടും സാന്ത്വനം അവസാനിക്കുകയാണെന്നത് പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. ദുഷ്ടനായ തമ്പിയ്ക്കും, പെങ്ങള്‍ രാജേശ്വരിയ്ക്കും ഒരു മാറ്റവും വന്നിട്ടുമില്ല. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് സാന്ത്വനം അവസാനിപ്പിക്കാന്‍ പോകുന്നത് എന്നറിയാത്ത അവസ്ഥയിലാണ് പ്രേക്ഷകര്‍.
എന്നാൽ കുറച്ച് നാളുകൾക്ക് മുൻപായിരുന്നു കുടുംബവിലേക്ക് പരമ്പര അവസാനിക്കുന്നു എന്ന വാർത്ത പുറത്തുവന്നത്. എന്നാൽ അവസാനിക്കുന്നു എന്ന് പറഞ്ഞ കുടുംബവിളക്ക് ഇപ്പോൾ പുതിയ വഴിത്തിരിവിലൂടെയാണ് പ്രേക്ഷകർക്ക് മുൻപിലെത്തുന്നത്. സമാനമായ രീതിയില്‍ സാന്ത്വനവും തിരിച്ചു വരുമോ അതോ ഇതേ താരങ്ങളെ വച്ചു കൊണ്ട് പൂര്‍ണമായും പുതിയൊരു കഥയുമായി സീസണ്‍ 2 ആയി സാന്ത്വനം എത്തുമോ എന്നൊക്കെയുള്ള സംശയങ്ങൾ ഇപ്പോഴും ആരാധകർക്കിടയിൽ നിലനിൽക്കുന്നുണ്ട്.
ഈ സീരിയലില്‍ ആര്‍ക്കും അഭിനയിക്കാന്‍ അറിയാത്തവര്‍ ആയിട്ട് ആരും ഇല്ല. എല്ലാവരും ഒന്നിനൊന്നു മെച്ചമായി അഭിനയിച്ചു. ക്ലൈമാക്‌സ് ആകുമ്പോള്‍ കണ്ണനെ കാണിച്ചാല്‍ കൊള്ളാമായിരുന്നു, എത്ര നല്ല രീതിയില്‍ കൊണ്ടു പോകാന്‍ പറ്റുന്ന കഥയായിരുന്നു, ശിവന്‍ പഠിക്കുന്നതും അവര്‍ക്ക് കുഞ്ഞ് ഉണ്ടാവുന്നതും, ഹരിയുടെ ബിസിനസ് നന്നാവുന്നതും, തമ്പി ശരിക്കും നല്ലവനാവുന്നതും, ദേവിക്ക് ഒരു കുഞ്ഞ് ഉണ്ടാവുന്നതും അങ്ങനെ എന്തെല്ലാം, ഇത് ദേവി സ്തുതി പറയിക്കാന്‍ വേണ്ടി മാത്രം.
ഒരു കഥാപാത്രത്തിനെയും നശിപ്പിച്ചു ഒരു വഴിക്കാക്കി, ഒടുവില്‍ നിര്‍ത്താന്‍ പോവുന്നു, നിര്‍ത്തുന്നു എന്ന് പറഞ്ഞപ്പോള്‍ സങ്കടം എല്ലാവരുടെയും അഭിനയം വളരെ നന്നായിരുന്നു ഇനിയും നല്ല കഥാപാത്രങ്ങൾ കിട്ടട്ടെ കഥ നന്നായിരുന്നെങ്കില്‍ നിര്‍ത്തേണ്ടി വരില്ലായിരുന്നു, നിര്‍ത്താന്‍ പോകുവാ എന്ന് പറഞ്ഞപ്പോ ഒരു സകടം തോന്നി കാര്യം എന്തായാലും ഡെയിലി കാണാറുള്ള ഒരു പരമ്പര ആയിരുന്നു എന്നിങ്ങനെയാണ് കമന്റുകള്‍. കഥയ്ക്ക് മാറ്റം വന്ന സമയത്ത് സീരിയലിനെ വെറുത്തിരുന്നു. എന്നാലിപ്പോൾ കഥയുടെ അവസാനമാണെന്നറിയുമ്പോൾ സങ്കടമാകുന്നു എന്നും കമ്മന്റുകളുണ്ട്.