വിവാഹ ശേഷവും ഭാവന പഴയപോലെ തന്നെ ; കൂടുതൽ സുന്ദരിയായെന്ന് ആരാധകർ ; ചിത്രങ്ങൾ വൈറൽ
By
ചെറുപ്രായത്തിൽ തന്നെ മലയാള സിനിമയിൽ ചേക്കേറുകയും മലയാളി മനസുകളുളിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയും ചെയ്ത നടിയാണ് ഭാവന . അയൽ വീട്ടിലെ കുട്ടിയെന്നാണ് മലയാളികൾ ഭാവനയെ വിശേഷിപ്പിക്കുന്നത് .
എന്നാലിപ്പോൾ വിവാഹം കഴിഞ്ഞതോടെ ഭര്‍ത്താവിനൊപ്പം കന്നഡ സിനിമയില്‍ സജീവമായിരിക്കുകയാണ് നടി . മലയാളത്തിലേക്ക് തിരിച്ച് വരുമോ എന്ന് ആരാധകര്‍ ചോദിക്കുമ്പോൾ നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ ഇനി അതുണ്ടാവു എന്നാണ് നടി പറയുന്നത്.
തമിഴിലെ ഹിറ്റ് മൂവി 96 ന്റെ കന്നഡ റീമേക്കായി ഒരുക്കിയ 99 ആണ് ഭാവന നായികയായി അഭിനയിച്ച് അവസാനം തിയറ്ററുകളിലേക്ക് എത്തിയ ചിത്രം.സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ സജീവമായിരിക്കുന്ന ഭാവനയുടെ ഏറ്റവും പുതിയ ചില ചിത്രങ്ങൾ. സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുകയാണ്. വിവാഹം കഴിഞ്ഞതിന് ശേഷം ഭാവന വീണ്ടും സുന്ദരിയായെന്നാണ് ആരാധകർ പറയുന്നത് .
അതിനൊപ്പമാണ് നീല സാരി ഉടുത്ത് അതീവ സുന്ദരിയായി നില്ക്കുന്ന നടിയുടെ ചിത്രങ്ങളെത്തിയത്. ഇത് മാത്രമല്ല വേറൊരു ഗെറ്റപ്പില്‍ സ്റ്റേജില്‍ നില്ക്കുന്ന ഭാവനയുടെ വീഡിയോയും മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി പുറത്ത് വിട്ടിരുന്നു. ഭാവനയും ഈ ഫോട്ടോസ് ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.