Social Media
ത്രിവേണി സംഗമത്തിന് പോകാനുള്ള ആഗ്രഹം പങ്കുവെച്ച് അമൃത; വൈറലായി വാക്കുകൾ
ത്രിവേണി സംഗമത്തിന് പോകാനുള്ള ആഗ്രഹം പങ്കുവെച്ച് അമൃത; വൈറലായി വാക്കുകൾ
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം. അതിനു ശേഷം അമൃതയുടെ കരിയറിലും ജീവിതത്തിലും സംഭവിച്ചത് പ്രേക്ഷകർ കണ്ടതാണ്. ജീവിതത്തിലെ പ്രതിസന്ധികളെയൊക്കെ പൊരുതി മറികടന്ന് മുന്നോട്ട് പോവുകയായിരുന്നു താരം.
മകൾക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമൃത ഇപ്പോൾ. സോഷ്യൽ മീഡിയയിൽ സജീവമാണ് അമൃത. തന്റെ വിശേഷങ്ങളെല്ലാം അമൃത ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സംഗീതം, സ്‌റ്റേജ് ഷോസ്, കുടുംബം, കൂട്ടുകാർ, യാത്രകൾ തുടങ്ങി എല്ലാ സന്തോഷങ്ങളും അമൃതയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ആരാധകർ അറിയാറുണ്ട്.
ഇപ്പോൾ ത്രിവേണി സംഗമത്തിന് പോകാനുള്ള ആഗ്രഹം പങ്കുവെച്ചിരിക്കുകയാണ് അമൃത. കഴിഞ്ഞ വർഷം അമൃത ത്രിവേണി സംഗമത്തിന് പോയിരുന്നു,. ആ വീിഡിയോ അമൃത പങ്കുവെച്ചിട്ടുണ്ട്. ത്രിവേണി സംഗമത്തിലെ ദൈവിക വൈബ് മിസ് ചെയ്യുന്നുവെന്ന് അമൃത പറഞ്ഞു.
‘ ഹര ഹര മഹാ ദേവ, ഒരു വർഷം മുൻപ് ഗംഗയും യമുനയും നിഗൂഢമായ സരസ്വതിയും ചേർന്ന ദിവ്യ ജലം ലയിക്കുന്ന പ്രയാഗ് രാജിലെ പുണ്യ ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം നടത്താൻ എനിക്ക് ഭാഗ്യം ലഭിച്ചിരുന്നു. ആ നിമിഷം ശരിക്കും അദ്വീതിയമായിരുന്നു. ഭക്തിയുടെയും ശാന്തതയുടെയും ആത്മീയ ഉണർവിന്റെയും ഒരു അനുഭവം.ഇപ്പോൾ മഹാ കുംഭമേള നടക്കുന്നതിനാൽ എന്റെ ഹൃദയം വീണ്ടും അവിടെ എത്താൻ ആഗ്രഹിക്കുന്നു. പക്ഷേ അമിതമായ ജനക്കൂട്ടവും. സമീപകാലത്തെ തിക്കിലും തിരക്കിലും പെട്ട സാഹചര്യങ്ങളും ഇത്തവണ അത് സാധ്യമാകുമോ എന്നതിനെക്കുറിച്ച് ചിന്തിപ്പിക്കുന്നു.എന്നിരുന്നാലും ഞാൻ പ്രത്യാശയിൽ ഉറച്ച് നിൽക്കുന്നു. ദൈവം അനുഗ്രഹിക്കുകയാണെങ്കിൽ ഞാൻ വീണ്ടും ഈ പുണ്യ ജലത്തിലേക്ക തിരിച്ചെത്തും. ഈ വീഡിയോ പങ്കുവെയ്ക്കുന്നത് ആ ദിവ്യ നിമിഷത്തിന്റെ എല്ലാ ഓർമകളെയും അനുഗ്രഹങ്ങളെയും ഊർജ്ജത്തെയും തിരികെ കൊണ്ടുവരും. എനിക്ക് അവിടെ വീണ്ടും എത്താൻ കഴിയുന്നത് വരെ ഈ ഓർമയിലൂടെ അത് പുനരുജ്ജീവിപ്പിക്കും’ എന്നും അമൃത സുരേഷ് കുറിച്ചു.
അതേസമയം, കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പ് അമൃതയുടെ വിവാഹജീവിതത്തിലെ പ്രശ്നങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. മുൻ ഭർത്താവായ ബാലയുടെയും ആരോപണങ്ങളും അമൃതയുടെ തുറന്ന് പറച്ചിലുകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിതാവ് ബാലയുമായി യാതൊരു ബന്ധത്തിനും താൽപര്യമില്ലെന്നും അമ്മയെ ഉപദ്രവിക്കുന്നതടക്കം താൻ കണ്ടിട്ടുണ്ടെന്നും പാപ്പു എന്ന അവന്തിക വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമാകുന്നത്.
പിന്നാലെ ബാലയും വീഡിയോയുമായി രംഗത്തെത്തിയിരുന്നു. ഒടുക്കം ബാലയുടെ അറസ്റ്റിലേയ്ക്ക് ആണ് കാര്യങ്ങൾ കൊണ്ടെത്തിച്ചത്. ഗുരുതരമായ ആരോപണങ്ങളായിരുന്നു ബാലയ്ക്കെതിരെ അമൃത ഉയർത്തിയത്. തന്നെ അതിക്രൂരമായി ശാരീരകമായും മാനസികമായും ബാല പീ ഡിപ്പിച്ചിട്ടുണ്ടെന്നാണ് അമൃത പറഞ്ഞത്.
പലപ്പോഴും ചോരതുപ്പി ആ വീട്ടിൽ കഴിയേണ്ടി വന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഉപദ്രവം സഹിക്കവയ്യാതെയാണ് താൻ ആ വീട് വിട്ട് ഓടിപ്പോന്നത്. ബാല പറയുന്നത് പോലെ താൻ അദ്ദേഹത്തിന്റെ സ്വത്തുക്കൾ ഒന്നും കൈക്കലാക്കിയിട്ടില്ല. കോടതിയിൽ വെച്ച് മകളെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തിന് ശേഷം തനിക്കും മകൾക്കും ഒന്നും വേണ്ടെന്ന് പറഞ്ഞു എന്നായിരുന്നു അമൃത പറഞ്ഞത്.
